Wednesday, February 15, 2017

ഐടെല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഐടി1518 അവതരിപ്പിക്കുന്നു



 

കൊച്ചി: �ട്രാന്‍ഷന്‍ ഹോള്‍ഡിങ്‌സിന്റെ മൊബൈല്‍ ബ്രാന്‍ഡായ ഐടെല്‍, സെല്‍ഫി പ്രോ പരമ്പരയില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഐടി1518 വിപണിയിലിറക്കി. സ്‌മാര്‍ട്ട്‌ഫോണ്‍ ഐടി1518ല്‍ എട്ട്‌ എംപി റെയര്‍ ക്യാമറയും അഞ്ച്‌ എംപി മുന്‍ ക്യാമറയുമുണ്ട്‌. 5പി ലെന്‍സും എഫ്‌ 2.0 അപെര്‍ച്ച്വറും വൈഡ്‌ ആംഗിളില്‍ മികച്ച പിക്‌ചര്‍ ക്വാളിറ്റിയും നല്‍കുന്നു. ഓട്ടോഫോക്കസ്‌, ഫേസ്‌ ഡിറ്റക്ഷന്‍, ഫേസ്‌ ബ്യൂട്ടി ഫീച്ചര്‍ തുടങ്ങിയവയുമുണ്ട്‌. ആന്‍ഡ്രോയിഡ്‌ 6.0 മാര്‍ഷ്‌മല്ലോവിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 4ജി വോള്‍ട്ടും രണ്ട്‌ ജിബി റാമും ചേര്‍ന്ന്‌ പരിധിയില്ലാത്ത നെറ്റ്‌വര്‍ക്കും സാധ്യമാക്കുന്നു. സെല്‍ഫി പ്രേമികള്‍ക്കും ഇന്ത്യന്‍ ടെക്കികള്‍ക്കുമായി മികച്ചൊരു ഉല്‍പ്പന്നമാണ്‌ ഐടെല്‍ പുതുവര്‍ഷത്തില്‍ സമ്മാനിക്കുന്നത്‌.ഈ സ്‌മാര്‍ട്ട്‌ഫോണിന്‌ 7550 രൂപയാണ്‌ വില. 
ഏറ്റവും പുതിയ 1.3 ജിഗാഹേര്‍ട്‌സ്‌ മീഡിയ ടെക്‌ ക്വാഡ്‌-കോര്‍ പ്രോസസര്‍ ബഹുമുഖ ദൗത്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതിനാല്‍ ഉപയോഗം സുഖകരമാക്കുന്നു. ഫോണിന്റെ സ്റ്റോറേജ്‌ കപാസിറ്റി എട്ടു ജിബിയാണ്‌. ഇത്‌ 128 ജിബിവരെ വര്‍ധിപ്പിക്കാം. ഐടി1518 കറുപ്പ്‌, വെളുപ്പ്‌, ഷാംപെയ്‌ന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. 2016 മികച്ച വര്‍ഷമായിരുന്നെന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദിയുണ്ടെന്നും ഐടെല്‍ ഇന്ത്യ സിഇഒ സുധീര്‍ കുമാര്‍ പറഞ്ഞു. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ച ഉല്‍പ്പന്നം നല്‍കി ഈ വിജയത്തില്‍ മുന്നോട്ടു കുതിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഐടി1518 സ്‌മാര്‍ട്ട്‌ഫോണിന്റെ അവതരണമെന്നും അദേഹം പറഞ്ഞു. കനം കുറഞ്ഞ ബോഡി, 5 ഇഞ്ച്‌ എച്ച്‌ഡി ഐപിഎസ്‌ ഓണ്‍സെല്‍ ഡിസ്‌പ്ലേ, 1280x720 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍, 2500 എംഎഎച്ച്‌ ബാറ്ററി തുടങ്ങിയ സവിശേഷതകളുള്ള ഐടി1518 കാര്യക്ഷമമായ പവര്‍ ബാക്ക്‌ അപ്പ്‌ നല്‍കുന്നുണ്ട്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...