Thursday, February 16, 2017

സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ചേര്‍ന്ന്‌ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍




കൊച്ചി: ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ ഇതിഹാസ ക്രിക്കറ്റ്‌ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ചേര്‍ന്ന്‌ 'ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീം' ആരംഭിച്ചു. ഈ പദ്ധതി അനുസരിച്ച്‌ 18 വയസില്‍താഴെ പ്രായമുള്ളതും പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളതുമായ കുട്ടികള്‍ക്ക്‌ സൗജന്യമായി ഹൃദയ ശസ്‌ത്രക്രിയയും അര്‍ബുദ ചികിത്സയും ലഭ്യമാക്കും. തുടക്കത്തില്‍ നാലു വര്‍ഷത്തേക്കാണ്‌ ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീം ആരംഭിച്ചിരിക്കുന്നത്‌. 
സച്ചിന്‌ കേരളത്തോടുള്ള സ്‌നേഹവും അദ്ദേഹം നേതൃത്വം നല്‌കിയ കേരളത്തിലെ ഫുട്‌ബോള്‍ ടീം പോലെയുള്ള വിവിധ സംരംഭങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന്‌ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറും ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ സ്ഥാപകനും മാനേജിംഗ്‌ ട്രസ്റ്റിയുമായ ഡോ. ആസാദ്‌ മൂപ്പന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും സച്ചിനോട്‌ സ്‌നേഹവും വാത്സല്യവും കാണിച്ചിട്ടുണ്ട്‌. ഈ താത്‌പര്യമാണ്‌ സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടതെന്തെങ്കിലും നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. സമൂഹത്തിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട വിഭാഗം നേരിടുന്ന മാരകമായ അര്‍ബുദം, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ക്ക്‌ സാമ്പത്തികമായി അവരുടെ കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനായി ഈ കുഞ്ഞുങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവന്ന സച്ചിനോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞത്‌ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‌ ലഭിച്ച ബഹുമതി ആയി കരുതുന്നുവെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കോട്ടയം ജില്ലയിലെ കുറവിലങ്ങാട്‌ ഗ്രാമത്തില്‍നിന്നുള്ള റിജോ ജോണ്‍സണ്‍ എന്ന ശിശുവാണ്‌ ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീമിന്റെ ആദ്യ ഗുണഭോക്താവ്‌. ഏഴാം മാസത്തില്‍ പ്രായപൂര്‍ത്തിയാവാതെ ജനിച്ച കുഞ്ഞിന്റെ അമ്മ പ്രസവസമയത്തുള്ള സങ്കീര്‍ണ്ണതകള്‍മൂലം മരിച്ചുപോയി. കുഞ്ഞിന്റെ അച്ഛന്‍ പരിമിതവരുമാനം മാത്രമുള്ള ഡ്രൈവറായതിനാല്‍ ക്രിസ്‌ത്യന്‍ സിസ്‌റ്റേഴ്‌സ്‌ നടത്തുന്ന ഒരു സ്ഥാപനത്തില്‍ കുഞ്ഞിനെ ഏല്‍പ്പിക്കുകയും ചെയ്‌തു. കുഞ്ഞിന്‌ പ്രശ്‌നങ്ങളുണ്ടെന്ന്‌ സംശയം തോന്നിയതിനേത്തുടര്‍ന്ന്‌ തുടര്‍പരിശോധനകളില്‍ എക്കോ പരിശോധന നടത്തുകയും കുഞ്ഞിന്റെ ഹൃദയത്തില്‍ ഒരു ദ്വാരം കണ്ടെത്തുകയും ചെയ്‌തു. 
കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന്‌ ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീമിന്റെ വക്താവ്‌ പറഞ്ഞു. ഗുരുതരരോഗങ്ങളുമായി ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങളെ സഹായിക്കാന്‍വേണ്ടി ഫൗണ്ടേഷനുമായി യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുന്‍പ്‌ താത്‌പര്യം പ്രകടിപ്പിച്ചിരുന്നതനുസരിച്ച്‌ ഈ കുഞ്ഞിന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കുഞ്ഞിന്‌ വിജയകരമായി ശസ്‌ത്രക്രിയ നടത്തുകയും കുഞ്ഞ്‌ ജീവിതത്തിലേക്ക്‌ തിരികെവരികയും ചെയ്‌തു. 
ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീമിന്റെ ആദ്യ സംരംഭം വിജയമായതിനേത്തുടര്‍ന്ന്‌ അര്‍ബുദവും ഹൃദ്രോഗവുംമൂലം വേദന അനുഭവിക്കുന്ന, അര്‍ഹരായ കൂടുതല്‍ കുഞ്ഞുങ്ങളിലേക്ക്‌ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്‌. അടുത്ത നാലുവര്‍ഷത്തേക്ക്‌ ചികിത്സിക്കാന്‍ കുടുംബത്തിനു കഴിവില്ലാത്ത, അര്‍ഹരായ നിരവധി കുഞ്ഞുങ്ങള്‍ക്ക്‌ ചികിത്സ ലഭ്യമാക്കാനും അങ്ങനെ അവര്‍ക്ക്‌ സാധാരണ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കാനും ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീം സഹായകമാകും.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...