Wednesday, February 15, 2017

ടാറ്റാ ഗ്ലോബല്‍ ബിവറേജസിന്റെ പുതിയ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ടീ വിപണിയില്‍


ഗിന്നസ്‌ ലോക റിക്കാര്‍ഡ്‌ ചടങ്ങിലാണ്‌ പുതിയ ഉത്‌പന്നങ്ങള്‍ വിപണിയിലിറക്കിയത്‌

കൊച്ചി: ടാറ്റാ ഗ്ലോബല്‍ ബിവറേജസ്‌ പുതിയ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ടീ വിപണിയിലിറക്കി. മും ബൈയില്‍ സൂംബ ഡാന്‍സ്‌ വേദിയില്‍ ടെറ്റ്‌ലിയുടെ ഇന്ത്യയിലെ പുതിയ മുഖമായ സൗരവ്‌ ഗാംഗുലി, ബോളിവുഡ്‌ താരം നേഹ ധൂപിയ, അവതാരകയും സുംബ പരിശീലകയുമായ ശിബാനി ദന്‍ഡേക്കര്‍, ശ്വേതാംബരി ഷെട്ടി എന്നിവര്‍ക്കൊപ്പം കേപ്പുകള്‍ അണിഞ്ഞ രണ്ടായിരംപേര്‍ അണിനിരന്നാണ്‌ ഗിന്നസ്‌ ലോക റിക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്‌.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീ ബ്രാന്‍ഡായ ടാറ്റാ ഗ്ലോബല്‍ ബിവറേജസ്‌ ഇതാദ്യമായിട്ടാണ്‌ വിറ്റമിനുകളാല്‍ സംപുഷ്ടമായ സൂപ്പര്‍ ഗ്രീന്‍ ടീ അവതരിപ്പിച്ചത്‌. ഇന്ത്യയിലാകെ ഗ്രീന്‍ ടീ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ഗ്ലോബല്‍ ബിവറേജസിന്‌ സാധിച്ചിരുന്നു. പുതുമകളോടെ അതിമാനുഷിക കാര്യങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്കായി തയാറാക്കിയതാണ്‌ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ടീ. 
വിറ്റമിനുകള്‍ ചേര്‍ന്ന ആരോഗ്യകരമായ പാനീയം എന്ന നിലയില്‍ ഗ്രീന്‍ ടീകളിലെ സൂപ്പര്‍ ഹീറോയാണ്‌ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ടീ. നാരങ്ങയും മിന്റ്‌ ഗ്രീന്‍ ടീയും വിറ്റമിന്‍ ബി6-ഉം ചേര്‍ന്ന ടെറ്റ്‌ലി ഗ്രീന്‍ ബൂസ്റ്റ്‌ ക്ഷീണവും തളര്‍ച്ചയും അകറ്റാന്‍ സഹായിക്കും. നാരങ്ങയും തേനും ചേര്‍ന്ന ഗ്രീന്‍ ടീയായ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ഇമ്മ്യൂണില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്‌. കൂടുതല്‍ പ്രതിരോധശേഷി നല്‌കാന്‍ ഇത്‌ സഹായിക്കും. 
ഉപയോക്താവിനെ ലക്ഷ്യമിട്ടാണ്‌ ടാറ്റാ ഗ്ലോബല്‍ ബിവറേജ്‌സ്‌ എല്ലാകാര്യങ്ങളും ചെയ്യുന്നതെന്നും ടെറ്റ്‌ലി ഗ്രീനിന്റെ കാര്യത്തില്‍ ഇത്‌ തികച്ചും സത്യമാണെന്നും ടാറ്റാ ഗ്ലോബല്‍ ബിവറേജസ്‌ ഇന്ത്യ റീജണല്‍ പ്രസിഡന്റ്‌ സുശാന്ത്‌ ദാഷ്‌ പറഞ്ഞു.
ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ഇമ്യൂണ്‍, ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ബൂസ്റ്റ്‌ എന്നിങ്ങനെ രണ്ട്‌ ഗ്രീന്‍ ടീകള്‍ 10, 30 എസ്‌കെയുകളില്‍ 65 രൂപ, 170 രൂപ എന്നീ നിരക്കുകളിലാണ്‌ വിപണിയിലെത്തിക്കുന്നത്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...