Sunday, July 27, 2014

ഈ ഓണം ഗോദ്‌റേജ്‌ വൈരാഘോഷം? -ഗോദ്‌റേജ്‌ അപ്ലയന്‍സസിന്റെ ഓണം ഓഫര്‍


ഓരോ ദിവസവും ഒരു ലക്ഷം രൂപയുടെഡയമണ്ട്‌ നെക്‌ലസ്‌ സമ്മാനം നേടാന്‍ അവസരം


കൊച്ചി : ഓണത്തോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ ഹോം അപ്ലയന്‍സ്‌ നിര്‍മാതാക്കളായ
ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഈ ഓണം ഗോദ്‌റേജ്‌ വൈരാഘോഷം എന്ന പ്രത്യേക
ഉത്സവകാല ഓഫര്‍ അവതരിപ്പിച്ചു. ഓണാഘോഷങ്ങള്‍ക്ക്‌ തിളക്കമേകാന്‍ ഒരോദിവസവും
ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌ സമ്മാനമായി നല്‍കുന്ന ഓഫറാണ്‌ ഇതിലുള്ളത്‌.

ഓണാഘോഷത്തിന്‌ കൂടുതല്‍ ചാരുത പകരുന്നതിന്‌ പുതിയ ഉല്‍പന്നശ്രേണിയും അവതരിപ്പിച്ചു.
റഫ്രിജറേറ്റര്‍ ടെക്‌നോളജിയെ പുതിയൊരു തലത്തിലെത്തിക്കുന്ന കമ്പനി ഇതിന്റെ പുതിയൊരു
ശ്രേണി തയ്യാറാക്കി. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ്‌ ഫ്രോസ്‌റ്റ്‌ ഫ്രീ മോഡിലുള്ള ഹൈബ്രിഡ്‌
റഫ്രിജറേറ്ററായ ഗോദ്‌റേജ്‌ എഡ്‌ജ്‌ ഡിജിയാണ്‌ അതിലൊന്ന്‌. പുതിയ മാക്‌സ്‌ഫ്രെഷ്‌ ശ്രേണിയില്‍
എഡ്‌ജ്‌ ഇസഡ്‌ എക്‌സ്‌ എന്ന ഉല്‍പന്നവും അവതരിപ്പിച്ചിട്ടുണ്ട്‌.

വാഷിങ്‌ മെഷീന്‍ വിഭാഗത്തില്‍ ഗോദ്‌റേജ്‌ ഇയോണ്‍ യു-സോണിക്‌ വാഷിങ്‌ മെഷീനാണ്‌
അവതരിപ്പിച്ചിരിക്കുന്നത്‌. ഇതില്‍ പ്രത്യേക അള്‍ട്രാ സോണിക്‌ സ്‌റ്റെയിന്‍ റിമൂവറും
ഘടിപ്പിച്ചിരിക്കുന്നു. പുതിയ ഗോദ്‌റേജേ്‌ എഡ്‌ജ്‌ സെമി ഓട്ടോമാറ്റിക്‌ വാഷിങ്‌ മെഷീനും
വിപണിയിലെത്തിച്ചു.

ഇതുകൊണ്ടും ഓണത്തിന്റെ പുതിയ ഉല്‍പന്നനിര അവസാനിക്കുന്നില്ല. ഗ്രീന്‍ ബാലന്‍സ്‌
ടെക്‌നോളജിയുള്ള ഗോദ്‌റേജ്‌ ഇയോണ്‍ ഫൈവ്‌ സ്റ്റാര്‍ ഏ സിയാണ്‌ മറ്റൊരു ഉല്‍പന്നം.
നൂതനമായ ഗോദ്‌റേജ്‌ ഇയോണ്‍ പിസ ആന്റ്‌ കെബാബ്‌ മേക്കര്‍ മൈക്രോവേവ്‌ അവനും വിപണിയിലെത്തിച്ചിട്ടുണ്ട്‌. 34 ലിറ്റര്‍ ഡ്രോപ്പ്‌ ഡൗണ്‍ കണ്‍വെക്ഷന്‍ മൈക്രോവേവ്‌ ആണ്‌ മറ്റൊരുല്‍പ്പന്നം.
ഓണാഘോഷ വേളയില്‍ ഉല്‍പന്നം വാങ്ങുന്ന ഓരോ ഉപയോക്താവിനും ഓരോ ദിവസവും
ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌ നേടാനുള്ള സാധ്യതയാണുള്ളത്‌. ഉല്‍പന്നം വാങ്ങിക്കഴിയുമ്പോള്‍ അതോടൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച്‌ കാര്‍ഡിലുള്ള നമ്പര്‍ അയച്ചുകൊടുക്കണം.
ഏഛഉഛചഅങ <സ്‌പേസ്‌> കാര്‍ഡിലെ രഹസ്യ നമ്പര്‍ എന്ന ക്രമത്തില്‍ 8082425533 ലേക്ക്‌
എസ്‌. എം. എസ്സ്‌. ചെയ്യുക. ജൂലൈ 25 മുതല്‍ സെപ്‌റ്റംബര്‍ ഏഴുവരെയാണ്‌ ലക്കിഡ്രോ.

ഇതിനുംപുറമെ ഗോദ്‌റേജ്‌ റഫ്രിജറേറ്റര്‍, വാഷിങ്‌ മെഷീന്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ്‌ അവന്‍ എന്നിവ വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനവും ലഭിക്കും. ഇതില്‍ ലാഒപ്പാലയുടെ 8 പീസ്‌
ഡിന്നര്‍ സെറ്റ്‌, ബൊനീറ്റ ലോണ്‍ട്രി ബാഗ്‌, അഡിഡാസ്‌ ബാക്ക്‌ പാക്ക്‌സ്‌, ഫ്രിഡ്‌്‌ജ്‌വെയര്‍
കിറ്റ്‌ എന്നിവ ഉള്‍ക്കൊള്ളുന്നു.

ഗോദ്‌റേജ്‌ അപ്ലയന്‍സസിന്റെ പ്രീമിയം ഉല്‍പന്നവിപണിയാണ്‌ എന്നും കേരളമെന്ന്‌ കമ്പനിയുടെ
മാര്‍ക്കറ്റിങ്‌ വിഭാഗം അസോസിയേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ രമേശ്‌ ചെമ്പത്ത്‌ വെളിപ്പെടുത്തി.
കേരളത്തില്‍ കമ്പനിക്ക്‌ നേതൃസ്ഥാനമാണുള്ളത്‌. പ്രീമിയം ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ തങ്ങള്‍ എന്നും ആഘോഷ സീസണ്‍ ആരംഭിക്കാറുള്ളത്‌. ഓണം സീസണില്‍ ഏറ്റവും മികച്ച
ഉല്‍പ്പന്ന ശ്രേണിയാണ്‌ എത്തിക്കുക. എല്ലാ വിഭാഗങ്ങളിലും പുതിയ പ്രീമിയം ഉല്‍പന്നങ്ങള്‍
ഇത്തവണ എത്തിച്ചിരിക്കുന്നു. ഉറപ്പായ സമ്മാനങ്ങളും ഒരു ലക്ഷം രൂപയുടെ ഡയമണ്ട്‌ നെക്‌ലസ്‌
ഓരോദിവസവും നേടാന്‍ അവസരവുമൊരുക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
വളരെ അനുകൂല സൂചനകളുമായാണ്‌ ഈ വര്‍ഷം ആരംഭിച്ചിരിക്കുന്നതെന്ന്‌ നാഷണല്‍
സെയില്‍സ്‌ ഹെഡ്‌ ജയേഷ്‌ പരേഖ്‌ പറഞ്ഞു. എല്ലാ മേഖലകളിലും ഉല്‍പന്ന വിഭാഗങ്ങളിലും
സവിശേഷമായ വളര്‍ച്ചയാണ്‌ കാണുന്നത്‌. സമ്മര്‍ സീസണിലാകട്ടെ കൂളിങ്‌ വിഭാഗങ്ങളായ
റഫ്രിജറേറ്ററുകളിലും എയര്‍ കണ്ടീഷണറുകളിലും പ്രോത്സാഹനജനകമായ വളര്‍ച്ച കാണുന്നുണ്ട്‌. ഗോദ്‌റേജ്‌ അപ്ലയന്‍സസ്‌ ഈ മേഖലയില്‍ 30 ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുന്നു
എന്നറിയിക്കുന്നതില്‍ അഭിമാനമുണ്ട്‌. ഈ വ്യവസായത്തിലെ വളര്‍ച്ചവച്ചു നോക്കുമ്പോള്‍
ഇരട്ടിയാണിത്‌. എയര്‍ കണ്ടീഷണര്‍ വിപണിയില്‍ 60 ശതമാനം വളര്‍ച്ചയാണ്‌്‌ കാണിക്കുന്നത്‌.
മികച്ച മഴ ഇത്തവണ ലഭിക്കുന്നതുകൊണ്ട്‌ ഓണം സീസണ്‍ വിജയകരമായിരിക്കുമെന്നാണ്‌
പ്രതീക്ഷ. കമ്പനിയുടെ സുപ്രധാന വിപണിയായ കേരളത്തില്‍ 50 ശതമാനം വളര്‍ച്ച
കൈവരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഉല്‍പന്നങ്ങളുടെ സവിശേഷതകള്‍:

എഡ്‌ജ്‌ ഡിജി : സൂപ്പര്‍ ഇന്റലിജന്റ്‌ ഫ്രോസ്‌റ്റ്‌ ഫ്രീ മോഡുള്ള ഇന്ത്യയിലെ ആദ്യത്തെ
ഹൈബ്രിഡ്‌ റഫ്രിജറേറ്ററാണ്‌ എഡ്‌ജ്‌ ഡിജി. രാത്രിയും പകലും തിരിച്ചറിഞ്ഞ്‌്‌ പ്രവര്‍ത്തിക്കുന്ന ഫോട്ടോസെന്‍സര്‍ കണ്‍ട്രോള്‍, ഡിജിറ്റല്‍ നിയന്ത്രിതമായ കംപ്രസര്‍, യൂസേജ്‌്‌ അനലൈസര്‍,
ടെംപറേച്ചര്‍ മോണിറ്റര്‍ എന്നിവയാണ്‌ ഇതിന്റെ പ്രധാന സവിശേഷതകള്‍.
ഫ്രോസ്‌റ്റ്‌്‌ ഫ്രീയുടെയും സിംഗിള്‍ ഡോര്‍ ഡയറക്ട്‌ കൂള്‍ റഫ്രിജറേറ്ററുകളുടെയും മികച്ച പ്രത്യേകതകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉയര്‍ന്ന വൈദ്യുതി ക്ഷമതയാണ്‌ മറ്റൊരു പ്രത്യേകത.

ഗോദ്‌റേജ്‌ എഡ്‌ജ്‌ ഇസഡ്‌ എക്‌സ്‌: 2 എക്‌സ്‌ എവര്‍ഫ്രെഷ്‌ സിസ്റ്റം അവതരിപ്പിക്കുന്നതിലൂടെ
പരമാവധി ഫ്രെഷ്‌നെസാണ്‌ ഈ ശ്രേണി വാഗ്‌ദാനം ചെയ്യുന്നത്‌.

എഡ്‌ജ്‌ സെമി ഓട്ടോ വാഷിങ്‌ മെഷീനുകള്‍ : ആകര്‍ഷണീയമായ നിറമാണ്‌ ഇതിന്റെ
മുഖ്യപ്രത്യേകത. വസ്‌ത്രങ്ങള്‍ക്ക്‌ ഫൈവ്‌ സ്റ്റാര്‍ വാഷ്‌ ഇത്‌ ലഭ്യമാക്കുന്നു.
എല്‍ ഇ ഡി ഇല്യുമിനേറ്റര്‍ വാഷ്‌ ടബ്‌, മൈക്രോ ഫില്‍റ്റര്‍, 100 ശതമാനം റസ്റ്റ്‌ പ്രൂഫ്‌ ബോഡി,
ടഫന്‍ഡ്‌ ഗ്ലാസ്‌ ലിഡുകള്‍, ട്രൈ റോട്ടോ സ്‌ക്രബ്‌ പള്‍സേറ്റര്‍ എന്നിവയാണ്‌ മറ്റു പ്രത്യേകതകള്‍. വാഷ്‌ മോട്ടോറിന്‌ അഞ്ചുവര്‍ഷത്തെ വാറന്റിയുമുണ്ട്‌.



No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...