Thursday, November 19, 2015

ലാപ്‌സായ പോളിസി പുതുക്കുവാന്‍ ബജാജ്‌ അലയന്‍സ്‌





കൊച്ചി: ലാപ്‌സായ പോളിസി പുതുക്കുവാന്‍ ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 2016 ജനുവരി 31 വരെയാണ്‌ പോളിസി പുതുക്കുവാന്‍ അവസരം ലഭിക്കുന്നത്‌. 
പാരമ്പര്യപോളിസി പുതുക്കുമ്പോള്‍ പ്രീമിയം തുകയ്‌ക്കു വരുന്ന പലിശയില്‍ 50 ശതമാനം ഇളവു ലഭിക്കും. പോളിസി ലാപ്‌സായ കാലയളവിലും തുടര്‍ച്ചയായ ലൈഫ്‌ കവര്‍, നികുതിയിളവ്‌, ബോണസ്‌ തുടങ്ങിയവ പോളിസി പുതുക്കുമ്പോള്‍ ഉറപ്പാക്കും. പാരമ്പര്യ പോളിസികള്‍ക്കു മാത്രമാണ്‌ പുതുക്കല്‍ അനുവദിച്ചിട്ടുള്ളത്‌.
സാമ്പത്തിക കുഴപ്പങ്ങള്‍ മൂലം പോളിസി പുതുക്കാന്‍ സാധിക്കാത്തവര്‍ക്കു ഒരു സഹായം നല്‌കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതെന്നും പോളിസി ഉടമകള്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ബജാജ്‌ അലയന്‍സ്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ അഞ്‌ജു അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രണ്ടുമാസക്കാലത്ത്‌ ലാപ്‌സായ 8340 പോളിസി പോളിസികള്‍പുതുക്കിയിരുന്നു. പുതുക്കല്‍ പ്രീമിയമായി 18 കോടി രൂപയും സ്വരൂപിച്ചിരുന്നു. ഈ വര്‍ഷം ലാപ്‌സായ കൂടുതല്‍ പോളിസികള്‍ പുതുക്കുമെന്നാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌.
എസ്‌എംഎസ്‌, കോള്‍ ലെറ്റര്‍ തുടങ്ങിയവ വഴി പോളിസി ഉടമകളെ ഈ പദ്ധതിയെക്കുറിച്ചു കമ്പനി അറിയിക്കും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...