എറണാകുളം: ടി ഡി എം ഹാളില്‍ നടന്നു വരുന്ന
ബ്രാന്‍ഡഡ് എക്‌സ്‌പോര്‍ട്ട് സര്‍പ്ലസ് വസ്‌ത്രങ്ങളുടെ വില്‍പ്പന ഈ മാസം 26 വരെ
ഉണ്ടാകും. വിവിധ മോഡലുകളിലുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, ജീന്‍സുകള്‍, ടി-
ഷര്‍ട്ടുകള്‍, ലോവര്‍, ത്രീ ഫോര്‍ത്ത് എന്നിവയെല്ലാം ഇവിടെ
അണിനിരത്തിയിരിക്കുന്നു. 999 രൂപയ്‌ക്ക് നാലു ഷര്‍ട്ടുകളോ അല്ലെങ്കില്‍ മൂന്നു
പാന്റുകളോ ഇപ്പോള്‍ ഇവിടെ നിന്നു സ്വന്തമാക്കാം. 399 രൂപ മുതല്‍ ജീന്‍സുകളും
കോട്ടണ്‍ ഷര്‍ട്ടുകളും ലഭ്യമാണ്. എല്ലാ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ്
കാര്‍ഡുകളും സ്വീകരിക്കുന്നതായിരിക്കും.
റെഡിമെയ്‌ഡ് ഗാര്‍മെന്റ്‌സ് മേഖലയിലെ
മാന്ദ്യം മൂലം സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ്
മികച്ച വസ്‌ത്രങ്ങള്‍ ഇത്രയും കുറഞ്ഞ വിലയില്‍ എറണാകുളത്ത്
അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ചിന്നോസ് കോട്ടണ്‍, റിംഗ്
ഡെനിം, മസറൈസ് കോട്ടണ്‍, സില്‍ക്കി, സാറ്റിന്‍ സില്‍ക്കി, ലൈക്ര, ഡബിള്‍ ഡോബ്ബി,
കോട്ടണ്‍ സ്രെച്ച്, ഡെനിം സ്രെച്ച് ഫെയ്‌ഡ് ജീന്‍സ് എന്നിവയ്‌ക്കു പ്രത്യേക
കൗണ്ടറുണ്ട്. വ്യത്യസ്‌ത മാതൃകകളിലുള്ള ജീന്‍സുകളുടെ വലിയ ശേഖരം ഇവിടെ
സജ്ജമാക്കിയിട്ടുണ്ട്.
കംഫര്‍ട്ട് ഫിറ്റ്, നാരോ ഫിറ്റ്, പെന്‍സില്‍
ഫിറ്റ്, ബൂട്ട് കട്ട്, പ്ലെയ്‌റ്റഡ് ഫിറ്റ്, റിംഗിള്‍ ഫ്രീ സ്ര്‌ടീറ്റ്
ഫിറ്റ്, ലിനന്‍ സ്‌ട്രെച്ച് തുടങ്ങിയ വിവിധ സ്റ്റൈലിഷ് വസ്‌ത്രങ്ങളും ഈ
പ്രദര്‍ശനത്തിലുണ്‌ട്. ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍, ബിസിനസ് ക്ലാസ്, ഓഫിസ്
വെയര്‍, പാര്‍ട്ടി വെയര്‍, കാഷ്വല്‍, ഫോര്‍മല്‍, സ്ലിം ഫിറ്റ് തുടങ്ങിയവയ്‌ക്കും
പ്രത്യേക കൗണ്‌ടര്‍.
വനിതകള്‍ക്കായി രാജസ്ഥാനി കുര്‍ത്തി, ലെക്ഷിന്‍സ്, ലേഡീസ്
കാപ്രി, നൈറ്റി എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാം. രാജസ്ഥാനി പ്രിന്റ്,
കോട്ടണ്‍ എംബ്രോയ്‌ഡറി, ലോംഗ് ബാട്ടിക് പ്രിന്റ്, ജയ്‌പുര്‍ പ്രിന്റ്,
അഹമ്മദാബാദ് പ്രിന്റ്, കോട്ടണ്‍ പാച്ച്‌വര്‍ക്ക്. ഗോള്‍ഡ് ചെറി ബോര്‍ഡര്‍
ലേഡീസ് ടോപ്പുകളും രാജസ്ഥാന്‍ ഹാന്‍ഡ്‌ലൂം ബെഡ്‌ഷീറ്റുകളും സോഫാ കവറുകളും ഇവിടെ
ലഭ്യം. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന വില്‍പ്പനാ
സമയം. പ്രവേശനം സൗജന്യമാണ്.
No comments:
Post a Comment