Sunday, September 22, 2019

പുതിയ മീ ഉത്പന്നങ്ങളുമായി ഷവമി

പുതിയ മീ ഉത്പന്നങ്ങളുമായി ഷവമി

സ്‌മാർട്ട് ലീവിംഗ് 2020 ലോഞ്ചിൽ പുതിയ മീ ഉത്പന്നങ്ങളുമായി ഷവമി. മീ 4കെ ടിവികൾ, വാട്ടർ പ്യൂരിഫയർ, സ്‌മാർട്ട് ബാൻഡ് 4 എന്നിവയാണ് ഷവമി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മീ ടിവി 4X സീരീസിൽ ആൻഡ്രോയിഡ് പൈയിൽ പ്രവർത്തിക്കുന്ന, പരിഷ്ക്കരിച്ച പാച്ച്‌വാൾ ഉള്ള ടിവിയാണ് ഷവമി അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്‌സ്, പ്രൈംവീഡിയോ തുടങ്ങിയ സ്ട്രീമിംഗ് പ്ളാറ്റ്ഫോമുകളും ഗൂഗിളിന്‍റെ ഡാറ്റാ സേവറും ഈ ടിവിയിലുണ്ട്. ഇതാദ്യമായാണ് ഒരു ടിവിയിൽ ഡാറ്റാ സേവർ അവതരിപ്പിക്കുന്നത്. ഷവമി തന്നെ വികസിപ്പിച്ച വിവിഡ് പിക്‌ചർ എൻജിൻ സാങ്കേതികവിദ്യ ടിവിയ്ക്ക് കൂടുതൽ മികച്ച കാഴ്ച്ചാനുഭവം നൽകും. ഇന്ത്യയലെ സ്‌മാർട്ട് ടിവി വിപണിയിൽ 32% വിപണി വിഹിതമുള്ള ഷവമി കഴിഞ്ഞ 5 ക്വാർട്ടറുകളിലായി മാർക്കറ്റ് ലീഡറാണ്.


ഇന്ത്യയ്ക്ക് വേണ്ടി മാത്രമാണ് പുതിയ മീ സ്‍മാർട്ട് വാട്ടർ പ്യൂരിഫയർ അവതരിപ്പിക്കുന്നത്. ഷവമി ആദ്യമായാണ് വാട്ടർ പ്യൂരിഫയറുകൾ പുറത്തിറക്കുന്നത്. ഇതോടൊപ്പം മീ ബാൻഡ് 3 യുടെ പരിഷ്ക്കരിച്ച പതിപ്പായ സ്‌മാർട്ട് ബാൻഡ് 4, സ്‍മാർട്ട് ഹോം ലൈറ്റിംഗ് വിഭാഗത്തിൽ - മീ മോഷൻ ആക്റ്റിവേറ്റഡ് നൈറ്റ് ലൈറ്റ് 2 എന്നീ ഉത്പന്നങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...