കൊച്ചി: കൊറിയന്‍ വാഹന നിര്‍മാതാവായ കിയ മോട്ടോഴ്‌സിന്റെ സോണറ്റ് വിപണിയില്‍്്്. ആറു വകഭേദങ്ങളിലായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാവും സോണറ്റിന്റെ വരവ്. വാഹനത്തിന്റെ വില 6.71 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയാണ്.കാറിലെ 1.2 ലീറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ്. 83 ബിഎച്ച്പി വരെ കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഒരു ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാവട്ടെ 120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാന്‍ പ്രാപ്തിയുണ്ട്. ക്ലച് രഹിത മാനുവല്‍ ട്രാന്‍സ്മിഷനായ, ആറു സ്പീഡ് ഐ എംടി ഗീയര്‍ബോക്‌സിനു പുറമെ ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗീയര്‍ബോക്‌സും ഈ എന്‍ജിനൊപ്പം ലഭിക്കും ഡീസല്‍ വിഭാഗത്തില്‍ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണു സോണറ്റിനു കരുത്തു പകരുക. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷനെങ്കില്‍ 100 ബി എച്ച് പി കരുത്തും 240 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. എന്നാല്‍ ട്രാന്‍സ്മിഷന്‍ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാവുന്നതോടെ ഇതേ എന്‍ജിന് 115 ബി എച്ച് പി വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. കോംപാക്ട് എസ് യു വി വിഭാഗത്തില്‍ ഡീസല്‍ എന്‍ജിനു കൂട്ടായി ഓട്ടമാറ്റിക് ഗീയര്‍ബോക്‌സ് എത്തുന്നത് ഇതാദ്യമായിട്ടാണെന്ന സവിശേഷതയുമുണ്ട്. 57ഓളം ഫീച്ചറുകളുള്ള യുവോ കണക്ടഡ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേയ്/ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, 7 സ്പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റം, എല്‍ഇഡി സൗണ്ട് മൂഡ് ലാമ്പുകള്‍, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് ട്രേ, പാര്‍ക്കിംഗ് സെന്‍സറുകള്‍, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, ധാരാളം ഡ്രൈവ്, ട്രാക്ഷന്‍ മോഡുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രിക്ക് സണ്‍റൂഫ് എന്നിവയാണ് പ്രസക്തമായ ഫീച്ചറുകള്‍. വേരിയന്റുകള്‍ക്കനുസരിച്ച് ഈ ഫീച്ചറുകള്‍ ഏറിയും കുറഞ്ഞുമിരിയ്ക്കും്. ടെക് ലൈനും ജി ടി ലൈനും. ഇരു വിഭാഗത്തിലുമായി ആകെ ആറു വകഭേദങ്ങളാണു കിയ അണിനിരത്തുക. ടെക് ലൈനില്‍ എച്ച്ടിഇ, എച്ച്ടികെ, എച്ച്ടികെപ്ലസ്, എച്ച്ടിഎക്‌സ്, എച്ച്ടിഎക്‌സ്പ്ലസ് വകഭേദങ്ങളുള്ളപ്പോള്‍ ജിടി ലൈനില്‍ മുന്തിയ പതിപ്പായ ജിടി എക്‌സ്പ്ലസ് മാത്രമാണുണ്ടാവുക. HTE 1.2 പെട്രോള്‍ മാന്വല്‍ - Rs 6.71 ലക്ഷം, HTK 1.2 പെട്രോള്‍ മാന്വല്‍ - Rs 7.59 ലക്ഷം,HTK+ 1.2 പെട്രോള്‍ മാന്വല്‍ - Rs 8.45 ലക്ഷം,HTK+ 1.0 പെട്രോള്‍ ഐഎംടി - Rs 9.49 ലക്ഷം,HTK+ 1.0 പെട്രോള്‍ ഡിസിടി - Rs 10.49 ലക്ഷം,HTX 1.0 പെട്രോള്‍ ഐഎംടി - Rs 9.99 ലക്ഷം ,HTX+ 1.0 പെട്രോള്‍ ഐഎംടി - Rs 11.65 ലക്ഷം,GTX+ 1.0 പെട്രോള്‍ ഐഎംടി - Rs 11.99 ലക്ഷം,HTE 1.5 ഡീസല്‍ മാന്വല്‍ - Rs 8.05 ലക്ഷം,HTK 1.5 ഡീസല്‍ മാന്വല്‍ - Rs 8.99 ലക്ഷം, HTK+ 1.5 ഡീസല്‍ മാന്വല്‍ - Rs 9.49 ലക്ഷം,HTK+ 1.5 ഡീസല്‍ ഓട്ടോമാറ്റിക് - Rs 10.39 ലക്ഷം,HTX 1.5 ഡീസല്‍ മാന്വല്‍ - Rs 9.99 ലക്ഷം,HTX+ 1.5 ഡീസല്‍ മാന്വല്‍ - Rs 11.65 ലക്ഷം,GTX+ 1.5 ഡീസല്‍ മാന്വല്‍ - Rs 11.99 ലക്ഷം |
No comments:
Post a Comment