ഈക്കോയുട ഏഴ് ലക്ഷം യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. വിപണിയില്‍ എത്തി 10 വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നത്. 2010 -ലാണ് ഈക്കോ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ ഈക്കോയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു. 2014 -ല്‍ മാരുതി വീണ്ടും ഒരു ലക്ഷം യൂണിറ്റ് ഈക്കോ വിറ്റു. ചരക്ക് വിപണിയില്‍ വാഹനത്തിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഈ ആവശ്യം നിറവേറ്റിക്കൊണ്ട് കമ്പനി 2015 -ല്‍ ഈക്കോയുടെ പുതിയ കാര്‍ഗോ വേരിയന്റും പുറത്തിറക്കി. തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായി ഒരു ലക്ഷം യൂണിറ്റ് ഈക്കോ വില്‍ക്കാന്‍ തുടങ്ങി, 2018 -ഓടെ വില്‍പ്പന മൊത്തം അഞ്ച് ലക്ഷം യൂണിറ്റിലെത്തി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഈക്കോയുടെ ബിഎസ്6 പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.
ഈ വിഭാഗത്തിലെ ലീഡര്‍ ശ്രേഷ്ഠമായ മൈലേജ്, മികച്ച സുഖസൗകര്യങ്ങള്‍, വിശാലത, ശക്തി, തുച്ഛമായ പരിപാലനച്ചെലവ് എന്നിവയാല്‍ ഈക്കോ പ്രബലമായ 90% വിപണി വിഹിതം കയ്യടക്കിയിരിക്കുന്നു.
വിവിധോദ്ദ്യേശപരം ഈക്കോ, ഒരേസമയവും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും, വ്യാപാരാവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഉപഭോക്താക്കളില്‍ 50% പേരും വ്യക്തിഗതാവശ്യങ്ങള്‍ക്കൊപ്പം വ്യാപാരാവശ്യങ്ങാള്‍ക്കും ഈക്കോ ഉപയോഗിക്കുന്നവരാണ്. ഉപയോഗയോഗ്യതയുടെയും സുഖസൗകര്യങ്ങളുടെയും കൃത്യമായ സങ്കലനം, ശക്തമായ പ്രവര്‍ത്തനമികവ് നല്‍കാന്‍ മാരുതി സുസുകി ഈകോ, 16.11 കി.മീ പ്രതിലിറ്ററില്‍ 54 കിലോവാട്ട് @ 6000 ആര്‍.പി.എം പവര്‍ / 98 എന്‍.എം@ 3000 ആര്‍.പി.എം ടോര്‍ക്ക്, എന്നിവ നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ ബി,എസ് 6 എഞ്ചിന്‍, 20.88 കിമീ/കിലോഗ്രാമില്‍ 46 കിലോവാട്ട്@3000 ആര്‍.പി.എം പവര്‍/ 85 എന്‍.എം ടോര്‍ക്ക് നല്‍കുന്ന സി.എന്‍.ജി എഞ്ചിന്‍ എന്നിവയോടെ സജ്ജമാക്കിയിരിക്കുന്നു. ഡ്രൈവര്‍ എയര്‍ബാഗ്, ഇ.ബി.ഡി-യോടു കൂടിയ എ.ബി.എസ്, റിവേര്‍സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവര്‍, സഹ ഡ്രൈവര്‍ എന്നിവര്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിങ്ങനെ വിഭാഗത്തിലെ ഏറ്റവും മികച്ച സുരക്ഷാ ഘടകങ്ങള്‍ അവതരിപ്പിച്ച് ഈകോ മുന്നില്‍ നിന്നു നയിക്കുന്നു. മാരുതി സുസുകിയുടെ മിഷന്‍ ഗ്രീന്‍ മില്ല്യണ്‍ പദ്ധതിയുടെ ഭാഗമായി, സ്ഥായിയായ ഗതാഗത പ്രതിവിധികള്‍ നല്‍കുന്നതില്‍ ഈകോ പ്രതിജ്ഞാബദ്ധമാണ്. ബി.എസ് 6 സി.എന്‍.ജി വകഭേദം മികച്ച പ്രവര്‍ത്തനവും എല്ലാ ഭൂപ്രദേശങ്ങളിലും ഡ്രൈവ് ചെയ്യാനുള്ള കഴിവും പ്രദാനം ചെയ്യുന്നതിനായി ഫാക്ടറിയില്‍ തന്നെ ഫിറ്റ് ചെയ്ത പ്രത്യേകം ട്യൂണ്‍ ചെയ്ത് ക്രമീകരിച്ച എസ്-സി.എന്‍.ജിയാല്‍ സജ്ജമാണ്. പ്രായോഗികമായ രൂപകല്‍പന, ശക്തമായ സാങ്കേതികവിദ്യ എന്നിവയാല്‍ ഈക്കോ ഉന്നതമായ ബ്രാന്‍ഡ് അവബോധം ആസ്വദിക്കുന്നു. 84% ഈകോ ഉപഭോക്താക്കളും മുന്‍കൂട്ടി ഉറപ്പിച്ച് ഈകോ വാങ്ങിയവരാണ്. പ്രായോഗികമായ രൂപകല്‍പന, ശക്തമായ ഘടകങ്ങള്‍ എന്നിവയോടെ ഈക്കോ, 2019-20-ല്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പനയുള്ള 10 വാഹനങ്ങളില്‍ ഒന്ന് കൂടിയാണ്. 66% ഈക്കോ ഉപഭോക്താക്കളും മറ്റു വാനുകളെ അപേക്ഷിച്ച് 'ഈകോ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാണ'് എന്ന് അനുഭവമുള്ളവരാണ്. അനായാസമായ ഡ്രൈവ്, തുച്ഛമായ പരിപാലന ചെലവ് എന്നിവയാല്‍ ഈക്കോ വിശിഷ്ടമായ 68% വളര്‍ച്ച പ്രദര്‍ശിപ്പിക്കുന്നു, പ്രത്യേകിച്ചും ഗ്രാമീണ വിപണികളില്‍. ഉപഭോക്താക്കളുടെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പായ ഈകോ, 5 സീറ്റര്‍, 7 സീറ്റര്‍, കാര്‍ഗോ, ആംബുലന്‍സ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി വമ്പന്‍ ശ്രേണിയായ 12 മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു. സമാനതകളില്ലാത്ത 10 ശോഭനമായ വര്‍ഷങ്ങളുമായി സ്വന്തമായ ഒരു ഇടം നേടിയെടൂത്ത മാരുതി സുസുകി ഈകോ അതിന്റെ ബഹുമുഖ സവിശേഷതകളോടെ മാരുതി സുസുകി ശ്രേണിയെ ശക്തമാക്കുന്നത് തുടരുന്നു
എന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ ചടുലമായ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഈക്കോ, ഒരു ഏകീകൃത പരിഹാരമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രാരംഭ വിലയായ INR 380,800/. രൂപയില്‍ തുടങ്ങുന്ന ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള വിവിധോദ്ദ്യേശ വാഹനമെന്ന ബഹുമതി നേടിയ മാരുതി സുസുകി ഈകോ നിര്‍മ്മിച്ചിരിക്കുന്നത് കൂട്ടായ്മ, വിശ്വസ്തത, കാര്യക്ഷമത എന്നീ തൂണുകള്‍ക്ക് മുകളിലാണ്. ഇതിലൂടെ 'നിങ്ങളുടെ കുടുംബത്തിനും ബിസിനസിനും നമ്പര്‍ 1 പങ്കാളി' എന്ന ബ്രാന്‍ഡ് സന്ദേശം ഈക്കോ അന്വര്‍ത്ഥമാക്കുന്നു.
https://vaartha24x7.blogspot.com/ | https://kochibusinesspage.blogspot.com/ | https://kochisports.blogspot.com/ |
No comments:
Post a Comment