Tuesday, June 18, 2024

കല്യാണ്‍ ജൂവലേഴ്സ് മെഗാ ബൊണാന്‍സ ഓഫര്‍ അവതരിപ്പിച്ചു

 




കൊച്ചി: കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ് മെഗാ ബൊണാന്‍സ ഓഫര്‍ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങള്‍ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സവിശേഷമായ ഓഫറാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.
ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എല്ലാ ആഭരണങ്ങളുടെയും പണിക്കൂലിയില്‍ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, വിപണിയിലെ ഏറ്റവും താഴ്ന്നതും എല്ലാ കല്യാണ്‍ ഷോറൂമുകളിലും ബാധകവുമായ കല്യാ? സ്പെഷ്യല്‍ ഗോള്‍ഡ് റേറ്റിലാകും സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുക.  നിത്യവും അണിയുന്ന ആഭരണങ്ങള്‍ മുതല്‍ ഹെവിവെയ്റ്റ് ആഭരണങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. ഇന്ത്യയിലെ കല്യാണ്‍ ജൂവലേഴ്സിന്‍റെ എല്ലാ ഷോറൂമുകളില്‍നിന്നും ഈ ഓഫര്‍ സ്വന്തമാക്കാം.
കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
കല്യാണ്‍ ജൂവലേഴ്സിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ വിവാഹാഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകള്‍ അടങ്ങിയ അപൂര്‍വ, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിവയെല്ലാം ഷോറൂമുകളില്‍ ലഭ്യമാണ്.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...