കൊച്ചി : സംസ്ഥാനത്തൊട്ടാകെയുള്ള ബിഗ് ബസാറുകളില്‍ ഏറ്റവും വലിയ വിലക്കുറവിന്റെ അഞ്ച് ദിനങ്ങള്‍ ആഗസ്റ്റ് 13 ന് ആരംഭിക്കും. ഓരോ സാധനം വാങ്ങുമ്പോഴും വന്‍ ലാഭം ആണ് ലഭിക്കുക. വന്‍ ഡിസ്‌കൗണ്ടുകളോടൊപ്പം വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് മെഗാ വിലപേശല്‍ വാണിഭവും ഉണ്ടായിരിക്കും. 2006 ല്‍ ഒറ്റ ദിവസത്തെ പരിപാടിയായി തുടങ്ങിയ മെഗാ ബചത് ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച ആവശ്യപ്രകാരമാണ് കഴിഞ്ഞ കുറേ കൊല്ലങ്ങളായി അഞ്ച് ദിവസമാക്കി മാറ്റിയത്. ഭാരതം ഉറ്റുനോക്കുന്ന വാര്‍ഷിക ഷോപ്പിംഗ് മേളയായി ഇപ്പോള്‍ ഇത് മാറിയിട്ടുണ്ട്.
ഭക്ഷണം, പലചരക്ക്, വസ്‌ത്രങ്ങള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, ലഗേജ് ബാഗുകള്‍ അടുക്കള ഉപകരണങ്ങള്‍ ഗൃഹാലങ്കാരങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്‌ട്രോണിക്‌സ് എന്നിങ്ങനെ ഒട്ടേറെ വസ്‌തുക്കള്‍ ഉപഭോക്താവിന് അവിശ്വസനീയമായ വിലക്ക് കരസ്ഥമാക്കാം.
എച്ച് ഡി എഫ് സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ്, കാര്‍ഡുകളുള്ള ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ആനുകൂല്യവും ഉണ്ട്. 2000 രൂപയുടെ ഷോപ്പിംഗിന് 500 രൂപയാണ് ക്യാഷ് ബാക്ക്. ഇതിനുപുറമെ പേ ബാക്ക് ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അഡീഷണല്‍ ഡിസ്‌കൗണ്ടും ഉണ്ട്.
ഇന്ത്യയിലെ ജനലക്ഷങ്ങള്‍ കാത്തിരിക്കുന്ന ഷോപ്പിംഗ് ഉത്സവമായി ബിഗ്‌ബസാറിന്റെ മഹാബചത് മാറിയിട്ടുണ്ടെന്ന് ബിഗ് ബസാര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അക്ഷയ് മെഹ്‌റോത്ര പറഞ്ഞു.
599 രൂപ മുതല്‍ 2299 രൂപ വരെയുള്ള സിംഗിള്‍, ഡബിള്‍, പ്രീമിയം റേഞ്ച് പ്രിന്റഡ് ബെഡ്‌ഷീറ്റും പില്ലോകവറും ഒരെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം തീര്‍ത്തും സൗജന്യമായി ലഭിക്കും. പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള ഡെനിം ഒന്ന് വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമാണ്. മാജിക് മോപ്പ് ബക്കറ്റ് വാങ്ങുമ്പോള്‍ ഒരു റീഫില്‍ സൗജന്യമായി ലഭിക്കും.
കുട്ടികള്‍ക്കുള്ള പാദരക്ഷകള്‍ 115 രൂപ മുതല്‍ ലഭിക്കും 50 ശതമാനമാണ് വിലക്കുറവ്. 15705 രൂപ വില വരുന്ന മൂന്ന് ബര്‍ണര്‍ കുക്ക് ടോപ്, ഇന്‍ഡക്ഷന്‍ കുക്ക് ടോപ്, മൂന്ന് നോണ്‍സ്റ്റിക് സെറ്റ്, പ്രഷര്‍കുക്കര്‍ എന്നിവ 8999 രൂപക്ക് ലഭിക്കും.
പുരുഷന്‍മാര്‍ക്കുള്ള സ്റ്റൈലിഷ് ട്രിമ്മര്‍ 799 രൂപ മുതല്‍ ലഭ്യമാണ്. ഡ്യുവല്‍ സിം, ഡ്യുവല്‍ ക്യാമറ എന്നിവയോടു കൂടിയ 6290 രൂപയുടെ കാര്‍ബണ്‍ എ 26 - 5 ഇഞ്ച് ആന്‍ഡ്രോയിഡ് ടച്ച് 4750 രൂപക്ക് ലഭിക്കും.
No comments:
Post a Comment