Wednesday, August 27, 2014

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ മെഗാ നിക്ഷേപക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു



കൊച്ചി
കേന്ദ്ര കോര്‍പറേറ്റ്‌ മന്ത്രാലയത്തിന്റെ നിക്ഷേപക ബോധവല്‍ക്കരണ സംരക്ഷണ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ സി ഏ ഐ), ന്യൂഡല്‍ഹിയുടെ സഹകരണത്തോടെ എറണാകുളം ശാഖ വരുന്ന 29 വെള്ളിയാഴ്‌ച എറണാകുളം മേഴ്‌സി ലക്ഷ്വറി ബിസിനസ്‌ ഹോട്ടലില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട്‌ 5 മണി വരെ നടത്തുന്ന ഏകദിന നിക്ഷേപക ബോധവല്‍ക്കരണ പരിപാടി പ്രൊഫസര്‍ കെ.വി.തോമസ്‌ എം പി (ചെയര്‍മാന്‍, പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി) ഉദ്‌ഘാടനം ചെയ്യും.
കേന്ദ്ര കോര്‍പറേറ്റ്‌ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി എം.ജെ.ജോസഫ്‌ വിശിഷ്‌ടാതിഥി ആയിരിക്കും. ജിയോജിത്‌ പിഎന്‍ബി പാരിബ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സി. ജെ. ജോര്‍ജ്‌, ഫെഡറല്‍ ബാങ്ക്‌ മുന്‍ ചെയര്‍മാനും കൊച്ചിന്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ലിമിറ്റഡ്‌ മുന്‍ പ്രസിഡന്റുമായ പി സി സിറിയക്‌ ഐ എ എസ്‌ (റിട്ടയേഡ്‌), മദ്രാസ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ മുന്‍ പ്രസിഡന്റ്‌ ഡി. എന്‍. ദാസ്‌ (ചെന്നൈ), അഡ്വ.ഷെറി സാമുവല്‍ ഉമ്മന്‍ എന്നിവര്‍ നിക്ഷേപക ബോധവല്‍ക്കരണത്തെ സംബന്ധിച്ച്‌ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
പൊതുജനങ്ങളെ ഈ വിഷയത്തില്‍ കൂടുതല്‍ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടിയാണ്‌ ഈ പരിപാടി സൗജന്യമായി സംഘടിപ്പിക്കുന്നത്‌ എന്ന്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ സി എ ഐ) കേന്ദ്ര കൗണ്‍സില്‍ അംഗം ബാബു എബ്രഹാം കള്ളിവയലില്‍, എറണാകുളം ശാഖ ചെയര്‍മാന്‍ എം. ഒ. പൗലോസ്‌ എന്നിവര്‍ അറിയിച്ചു

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...