Wednesday, August 27, 2014

മഹീന്ദ്ര റോഡിയോ ഉസോ125 വിപണയില്‍



റേസിങ്ങും സ്‌റ്റൈലും ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കു വേണ്ടിയുള്ള ഡിസൈന്‍പാത്ത്‌ ബ്രേക്കിങ്ങ്‌ അടക്കമുള്ള ഉന്നത സാങ്കേതിക വി്‌ദ്യകള്‍


മുംബൈ
മഹീന്ദ്ര ടൂ വീലേഴ്‌സ്‌ ലിമിറ്റഡിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്ടി സ്‌കൂട്ടര്‍ റോഡിയോ ഉസോ 125 വിപണിയില്‍ എത്തിച്ചു.നിലവിലുള്ള സ്‌കൂട്ടര്‍ വിപണിയില്‍ സവിശേഷമായ സ്‌റ്റൈലിലൂടെ റോസിയോ ഉസോ125 സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
പുതിയ റേസിങ്ങ്‌ സ്റ്റൈല്‍ ബോഡി ഗ്രാഫിക്‌സിനു പുറമെ വര്‍ണാഭമായ നിറങ്ങളോടുകൂടിയ വീല്‍ എന്നിവ സ്‌പോര്‍ട്ടി സാന്നിധ്യം വിളിച്ചോതുന്നു. പെട്ടെന്നു ബേക്ക്‌ ചവിട്ടിയാലും സീറ്റില്‍ നിന്നും തെന്നിനീങ്ങാത്തവിധം ഡിസൈന്‍ ചെയ്‌ത ഡ്യുവല്‍ ടെക്‌സ്‌ചര്‍ സീറ്റ്‌ ആണ്‌ എടുത്തു പറയേണ്ട സവിശേഷത.
ഇന്ന്‌ ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയില്‍ സാങ്കേതിക മികവില്‍ ലഭിക്കുന്ന ഏറ്റവും മികച്ച സ്‌കൂട്ടര്‍ എന്നു റോഡിയോ ഉസോ125നെ വിശേഷിപ്പിക്കാം. നീണ്ടകാലത്തേക്ക്‌ മികച്ച പ്രവര്‍ത്തന ശേഷിയും കുറഞ്ഞ അറ്റകുറ്റപ്പണികളും ലഭിക്കുന്നതിനാവശ്യമായ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡിസിഡിഐ ടെക്‌നോളജിയം എടിഎല്‍എ സംവിധാനവും ആണ്‌ ഇതിലുള്ളത്‌. നന്നായി ട്യൂണ്‍ ചെയ്‌ത ഹെവി ഡ്യൂട്ടി സസ്‌പെന്‍ഷന്‍ ഡേര്‌ട്ട്‌ റാലികളില്‍ ഉസോ 125നെ മുന്നിലെത്തിക്കാന്‍ തക്കവിധം സാങ്കേതിക മികവ്‌ പ്രകടമാക്കുന്നവയാണ്‌. സസ്‌പെന്‌ഞഷന്റെ മികവുകൊണ്ട്‌ ഇന്ത്യന്‍ റോഡുകളിലെ യാത്രയ്‌ക്ക്‌ ഇതിനേക്കാള്‍ മികച്ച സ്‌്‌കൂട്ടര്‍ ്‌ മറ്റൊന്നില്ലെന്നു വ്യക്തം.
സാങ്കേതിക മികവിന്റെ കാര്യം കണക്കിലെടുത്താല്‍ ഇതിനു തുല്യമായ മറ്റൊരു സ്‌കൂട്ടറും ഇപ്പോള്‍ ഇന്ത്യന്‍ വിപണയില്‍ ഇല്ല. മുന്‍വശത്തു തന്നെ ഇന്ധനം നിറക്കാവുന്ന എക്‌സ്‌ടേണല്‍ ഫ്രണ്ട്‌ ഫ്യുവലിങ്ങ്‌ , സ്‌പീഡോ മീറ്റര്‍, ടാക്കോമീറ്റര്‍,ഓഡോ മീറ്റര്‍,ട്രിപ്പ്‌മീറ്റര്‍ , ഫ്യവവല്‍ ഇന്‍ഡിക്കേറ്റര്‍ ക്ലോക്ക്‌്‌്‌,ഹൈസ്‌പീഡ്‌ അലാറം, ആക്‌സിലറോമീററ്ര# എന്നിവ അടങ്ങുന്ന പൂര്‍ണമായും ഡിജിറ്റല്‍ ചെയ്‌ത ഡാഷ്‌ ബോര്‍ഡ്‌, മൊബൈല്‍ അടക്കം ഡിജിറ്റ്‌ല്‍ ഡിവൈസുകള്‍ ചാര്‍ജ്‌ ചെയ്യാന്‍ കഴിയുന്ന ചാര്‍ജിങ്ങ്‌ പോയിന്റ്‌ ്‌ എന്നിവയ്‌ക്കുപുറമെ മറ്റേതു സ്‌കൂട്ടറിനെയും പിന്നിലാക്കുന്ന 22ലിറ്റര്‍ ശേഷിയുള്ള സ്‌റ്റോറേജ്‌ സംവിധാനം, 4ഇന്‍1 ആന്റി തെഫ്‌റ്റ്‌ കീയുടെ സുരക്ഷിതത്വം എന്നിവയാണ്‌ മറ്റു സവിശേഷതകള്‍. മൈലേജിന്റെ കാര്യത്തിലും ഉസോ 125 ഒട്ടും പിന്നില്‍ അല്ല. ലിറ്ററിനു 59 കിലോമീറ്റര്‍ പ്രധാനം ചെയ്യുന്നു.റേസ്‌ ട്രാക്ക്‌ ബ്ലാക്ക്‌, കോട്ട്‌ ബ്ലാക്ക്‌, വിക്ടറി വയലറ്റ്‌, ബ്ലേസിങ്ങ്‌ ബ്ലൂ എന്നീ നാലു നിറങ്ങളില്‍ ഉസോ 125 ലഭ്യമാണ്‌
യുവാക്കളെ ലക്ഷ്യമാക്കി പുറത്തിറക്കിയിരിക്കുന്ന ഈ സ്‌പോര്‍ട്ടി സ്‌കൂട്ടറിനു ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില 47,957രൂപ.
പ്രവര്‍ത്തനക്ഷമത, സാങ്കേതികമികവ്‌,എടുത്തുപറയാനുള്ള സവിശേഷകള്‍ ,സ്റ്റൈല്‍,ഒതുക്കം എന്നിവയിലൂടെ റോഡിയോ ഉസോ125 സ്‌കൂട്ടര്‍ വിപണയില്‍ ഒരു പുനരാഖ്യാനം സൃഷ്ടിച്ചിരിക്കുകയാണെന്നു ഇതേക്കുറിച്ചു സംസാരിക്കവേ മഹീന്ദ്ര ടു വീലേഴ്‌സ്‌ ലിമിറ്റഡ്‌ സിഇഒ (ചീഫ്‌ ഓപ്പറേഷന്‍സ്‌) വിരേന്‍ പോപ്‌്‌ലി പറഞ്ഞു സ്റ്റൈലിലും ആധുനിക പ്രതിഛായയും ഉസോ 125 നല്‍കുന്നതായും അദ്ദേഹം പറഞ്ഞു 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...