Wednesday, August 27, 2014

തീരദേശഷിപ്പിങ്ങ്‌, ഉള്‍നാടന്‍ ജലഗതാഗത ബിസിനസ്‌ ഉച്ചകോടി കൊച്ചിയില്‍


കൊച്ചി
രണ്ടാമത്‌ തീരദേശ ഷിപ്പിങ്ങ്‌, ഉള്‍നാടന്‍ ജലഗതാഗത ബിസിനസ്‌ ഉച്ചകോടി കൊച്ചിയില്‍.
തീരദേശ കപ്പല്‍ഗതാഗതവുമായും രാജ്യത്തെ ജലപാതകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ഉദ്യമമായാണ്‌ ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്‌. മരട്‌ ക്രൗണ്‍പ്ലാസയില്‍ 29നു നടക്കുന്ന ഉച്ചകോടിയില്‍ ഈ മേഖലയിലെ സര്‍ക്കാര്‍ സ്വകാര്യ പങ്കാളികള്‍ക്ക്‌ ആശയങ്ങള്‍ പങ്കുവെക്കാനും സമുദ്രപാത, ജലപാത വ്യവസായത്തെ ശക്തമാക്കാനുമുള്ള നീക്കങ്ങള്‍ക്കു പിന്തുണ നല്‍കാനും അവസരമുണ്ടാകും.
രാവിലെ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കപ്പല്‍ ഗതാഗത,ദേശീയപാത മന്ത്രി നിതിന്‍ ഗഡ്‌ഗരി ഉച്ചകോടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെബാബു,കെ.വി തോമസ്‌ എംപി, ഗുജറാത്ത്‌ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി വസുബെന്‍ ത്രിവേദി എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യാ സീ ട്രേഡ്‌ ആവിഷ്‌കരിച്ച തീരദേശ ഷിപ്പിങ്ങ്‌ ഉള്‍നാടന്‍ ജലഗതാഗതം യാഥാര്‍ത്ഥ്യമാക്കുന്നതടക്കമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. റോറോ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള കാര്‍ഗോ ഉടമസ്ഥരെ പ്രേരിപ്പിക്കുന്ന രീതിയില്‍ തന്ത്രപരമായ പരിഹാരങ്ങള്‍ ലഭ്യമാക്കുക, ബങ്കറിങ്ങും മറ്റു ഗതാഗത രീതികളും ഉപയോഗിക്കുക, എല്‍എന്‍ജി യുമായിബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും എന്നീ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യും. സമുദ്രയാന മേഖലയില്‍ സവിശേഷമായ സംഭാവ നല്‍കയി സ്ഥാപനങ്ങളെയും വ്യക്തികളെയും ഉച്ചകോടിയില്‍ അദരിക്കും.
കേന്ദ്ര ഷിപ്പിങ്ങ്‌ മുന്‍ സെക്രട്ടറി കെ.മോഹന്‍ദാസ്‌ ഐഎഎസ്‌,കെ.എന്‍ സുധീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...