Wednesday, August 27, 2014

ഡോ. ബത്രാസ്‌ 25 പുതിയ ക്ലിനിക്കുകള്‍ തുറക്കും



കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ഹോമിയോപ്പതിക്‌ ക്ലിനിക്കല്‍ ശൃംഖലയായ ഡോ. ബത്രാസ്‌, ഡിസംബര്‍ അവസാനത്തോടെ 25 പുതിയ ക്ലിനിക്കുകള്‍ കൂടി തുറക്കും. ഇന്ത്യയിലെ 77 നഗരങ്ങളിലും ദുബായിലും ലണ്ടനിലുമായി 150 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളാണ്‌ പത്മശ്രീ ഡോ. മുകേഷ്‌ ബത്രയുടെ ശൃംഖലയിലുള്ളത്‌.
10 ലക്ഷം രോഗികള്‍ക്ക്‌ ചികിത്സ നല്‍കികൊണ്ട്‌ ഡോ. ബത്രാസ്‌ ആതുര സേവന രംഗത്ത്‌ ഒരു നാഴികകല്ലുകൂടി പിന്നിട്ടു. ഇവരില്‍ 3 ലക്ഷം പേര്‍ തലമുടി സംബന്ധമായ രോഗം ഉള്ളവരാണ്‌. ഒരു ലക്ഷംപേര്‍ ത്വക്ക്‌ രോഗികളും. പ്രതിവര്‍ഷം 4-5 ലക്ഷം രോഗികള്‍ക്ക്‌ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും നടത്തുന്നുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു.
ലോകത്തിലെ രണ്ടാമത്തെ വലിയ ചികിത്സാ സമ്പ്രദായമാണ്‌ ഹോമിയോപതിയെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 500 ദശലക്ഷം പേര്‍ ഇന്ന്‌ ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുന്നു. ആഗോള ഹോമിയോ വിപണി 2017 - ഓടെ 52,000 കോടി രൂപയിലെത്തുമെന്നാണ്‌ സൂചന.
ഇന്ത്യന്‍ ഹോമിയോ വിപണി 2017 -ല്‍ 5873 കോടി രൂപയാണ്‌ ലക്ഷ്യമിടുന്നത്‌. സുരക്ഷിതവും ഫലപ്രദവുമായ ഔഷധം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഹോമിയോയിലേക്ക്‌ തിരിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...