Wednesday, August 27, 2014

ഹുറാഷെ പാദരക്ഷകള്‍ കേരളത്തിലുമെത്തി



കൊച്ചി : വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ക്രോക്‌സിന്റെ ഹുറാഷെ പാദരക്ഷകള്‍ കേരളത്തിലുമെത്തി. പാദങ്ങള്‍ക്ക്‌ അനുരൂപമായ ചാരുതയും രൂപഭംഗിയും പകരുന്ന ഹുറാഷെ, പാദങ്ങള്‍ക്ക്‌ സുഖകരമായ ഒരനുഭവം കൂടിയാണ്‌ പ്രദാനം ചെയ്യുക.
ഹുറാഷെ പാദുകശേഖരം ക്രോക്‌സ്‌ ഇന്ത്യ 2013 ലാണ്‌ പുറത്തിറക്കിയത്‌. അതിവേഗം തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ ഇത്‌ ഏറ്റവും പ്രിയങ്കരമായി മാറിയെന്ന്‌ ക്രോക്‌സ്‌ ഇന്ത്യ ജനറല്‍ മാനേജര്‍ നിസാന്‍ ജോസഫ്‌ പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ ഭംഗിയിലും കൂടുതല്‍ നിറങ്ങളിലും ഇവ ലഭ്യമാണ്‌.
പാദങ്ങള്‍ക്ക്‌ കൂടുതല്‍ നീളവും സൗന്ദര്യവും നല്‍കുന്ന ഹുറാഷെ സാന്‍ഡല്‍ വെഡ്‌ജ്‌ ശേഖരമാണ്‌ പ്രധാനം. മെക്‌സിക്കന്‍ ലെതര്‍ സാന്‍ഡലില്‍ 76 മിമി ആണ്‌ ഹീല്‍. വില 4999 രൂപ. ഐലന്റ്‌ ഗ്രീന്‍ മഷ്‌റൂം, മള്‍ട്ടി, ജറാനിയം, വൈബ്രന്റ്‌ പിങ്ക്‌, കോസ്‌മിക്‌ ഓറഞ്ച്‌ നിറങ്ങളില്‍ ലഭ്യമാണ്‌.
ഹുറാഷെ ഫ്‌ളാറ്റ്‌, ഫ്‌ളിപ്‌ ഫ്‌ളാപ്‌ ഫ്‌ളോപ്‌ എന്നിവയാണ്‌ മറ്റിനങ്ങള്‍, ഫ്‌ളാറ്റിന്റെ വില 3995 രൂപയും ഫ്‌ളിപ്‌ ഫ്‌ളാപ്‌ ഫ്‌ളോപിന്റെ വില 2495 രൂപയുമാണ്‌.
300 ലേറെ ഇനങ്ങളാണ്‌ ക്രോക്‌സിന്റെ പാദുകശേഖരത്തിലുള്ളത്‌. 90 രാജ്യങ്ങളില്‍ 200 ദശലക്ഷം ജോഡി ചെരുപ്പുകളാണ്‌ കമ്പനി വിറ്റഴിച്ചിട്ടുള്ളത്‌. 2007 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ക്രോക്‌സിന്‌ 15 നഗരങ്ങളിലായി 300 മള്‍ട്ടി-ബ്രാന്‍ഡ്‌ ഔട്ട്‌ലെറ്റുകളുണ്ട്‌.

No comments:

Post a Comment

23 JUN 2025 TVM