കൊച്ചി: രാജ്യത്തെ സ്വകാര്യ ബാങ്കിങ്ങ് മേഖലയിലെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് ഇടപാടുകാരുടെ സൗകര്യത്തിനായി രണ്ടു പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചു ഐലോണ്‍, ഐട്രാക്ക് ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താക്കള്‍ക്കു വായ്‌പ, അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍, വ്യവഹാരസംബന്ധമായ സന്ദേശങ്ങള്‍ എന്നിവ ലഭ്യമാകും.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ലോണ്‍ വിവരങ്ങള്‍ സംബന്ധിച്ചും വ്യവഹാരസന്ദേശങ്ങള്‍ അറിയുന്നതിനുമായിമൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുന്നത്. പുതിയ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ അപ്ലിക്കേഷന്‍ എന്നിവയില്‍ നിന്നും അനായാസമായി ഡൗണ്‍ലോഡ് ചെയ്യാനാകും. ഐ ട്രാക്ക് വിന്‍ഡോസ്‌സ്‌റ്റോറിലും ലഭ്യമാണ്. മൊബൈല്‍ ബാങ്കിങ്ങ് രംഗത്ത് രാജ്യത്തെ മുന്‍നിരക്കാരായ ഐസിഐസിഐ ബാങ്ക് ഈ സംരംഭത്തിലൂടെ ബാങ്കിന്റെ മുഴുവന്‍ ഇടപാടുകാര്‍ക്കും ബാങ്കിന്റെ ലോണ്‍ സംബന്ധമായ വിവരങ്ങളെല്ലാം വളരെ എളുപ്പമായി ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഇതോടെ ബാങ്കില്‍ ചെന്നു വിവരം അന്വേഷിക്കേണ്ട ആവശ്യം വരില്ല. അതേപോലെ ഫോണിലൂടെയും അന്വേഷിക്കേണ്ടി വരില്ല.
ബാങ്കിങ്ങ് രംഗത്തെ സാങ്കേതിക വിദ്യയില്‍ ഇതിനകം തന്നെ മറ്റു ബാങ്കുകള്‍ക്കു മാതൃകയായിരിക്കുന്ന ഐസിഐസിഐ ബാങ്ക് ടച്ച് ബാങ്കിങ്ങ് , ടാബ് ബാങ്കിങ്ങ്, ഫേസ്‌ബുക്ക് ബാങ്കിങ്ങ് എന്നിവ അവതരിപ്പിച്ചുകൊണ്ട് പുതിയ കണ്ടുപിടുത്തങ്ങള്‍ക്കു നാന്ദികുറിച്ചിട്ടുണ്ട്. ബാങ്കിങ്ങ് പോക്കറ്റിലേക്കു ഒതുക്കാവുന്ന വിധം എളുപ്പമാക്കി മാറ്റാനും ഇതിലൂടെ കഴിഞ്ഞു ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റ് മൊബൈല്‍ ഫോണ്‍, ഡസ്‌ക്‌്‌ടോപ്പ്, ടാബ്‌്‌ലെറ്റ്, എന്നീ ഡിവൈസസുകളില്‍ ബാങ്കിങ്ങ് അനായാസമാക്കാനുള്ള അനന്തസാധ്യതകളാണ് നല്‍കുന്നത്. വിന്‍ഡോസ് ഫോണുകളില്‍ ഐ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെ അപ്‌ഗ്രേഡ് ചെയ്യാനാകും.
ഐലോണ്‍സ്‌് ഈ ആപ്ലിക്കേഷനിലൂടെ വായ്‌പ സംബന്ധമായ വിശദമായ വിവരങ്ങളാണ് ലഭ്യമാകുക. ഇഎംഐ വിവരങ്ങള്‍ ,വായ്‌പ തിരിച്ചടവ് ഷെഡ്യൂള്‍,ഏറ്റവും അടുത്ത ഐസിഐസിഐ ബാങ്ക് വായ്‌പ സര്‍വീസ് ബ്രാഞ്ച് തുടങ്ങിയ സൗകര്യങ്ങളാണ് ഐലോണിലൂടെ നല്‍കുന്നത്.
ബാങ്ക് വെബ്‌സൈറ്റില്‍ നിന്നും ഐസിഐസിഐ ബാങ്ക് ലോണ്‍സ് ആപ്ലിക്കേഷന്‍ സൗകര്യം മൊബൈല്‍ ഫോണുകളിലേക്കു അനായാസം ഡൗണ്‍ലോഡ് ചെയ്യാനാകും.
ഐ ട്രാക്ക് ഈ സംവിധാനം ബാങ്കിന്റെ ഇടപാടുകാര്‍ക്കു ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കത്തുകള്‍ ,ചെക്ക് ബുക്ക്,അക്കൗണ്ട് ,ലോണ്‍ എന്നിവയ്‌ക്കു പുറമെ ഇവ സംബന്ധിച്ച എല്ലാ വ്യവഹാര സന്ദേങ്ങളും ഐട്രാക്കിലൂടെ ലഭിക്കും. അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ അതാത് ഉപഭോക്താവിനും അറിയേണ്ടകാര്യങ്ങള്‍ അതിലൂടെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ http://www.icicibank.com/mobile-banking/itrack.എന്ന പേജില്‍ ലഭിക്കും
No comments:
Post a Comment