കൊച്ചി : കഴിഞ്ഞ മാസം വിപണിയിലെത്തിയ പിയാജിയോയുടെ പുതിയ ആപേയ്‌ക്ക് മികച്ച പ്രതികരണം. ഇന്ത്യയിലെ ചെറു വാഹനങ്ങളുടെ സങ്കല്‍പം തന്നെ മാറ്റിമറിച്ചിരിക്കുകയാണ് പുതിയ ആപേ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പിയാജിയോ ഇന്ത്യന്‍ വിപണിയിലെത്തിച്ച ആപേയുടെ നവീകരിച്ച പതിപ്പാണിത്.
സ്റ്റൈലിലും പ്രവര്‍ത്തനക്ഷമതയിലും ഇന്ധനക്ഷമതയിലും സുഖയാത്രയുടെ കാര്യത്തിലും ആപേ എക്‌സ്‌ട്രാ ഡീലക്‌സ് മോഡല്‍ വ്യത്യസ്‌തത പുലര്‍ത്തുന്നു. ആധുനിക ഡ്രൈവര്‍മാരുടെ പ്രതീക്ഷയ്‌ക്കൊത്ത് പുതിയ ആപേ ഉയര്‍ന്നിട്ടുണ്ടെന്ന് പിയാജിയോ ഇന്ത്യ സിഇഒ സ്റ്റെഫാനോ പെല്ലേ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 19 ലക്ഷം ഉപഭോക്താക്കളെ സംതൃപ്‌തരാക്കാന്‍ ആപേയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇരുമ്പു പ്രതിരോധിക്കാന്‍ ഏറ്റവും ശേഷിയുള്ള ഗ്ലോസി പെയിന്റാണ് പുതിയ ആപേയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് വാഹനത്തിന്റെ ആയുസ് വര്‍ധിപ്പിക്കുന്നു.
പുതിയ രൂപകല്‍പനയിലും ഭംഗിയിലും വിപണിയിലെത്തിയിട്ടുള്ള ആപേ എക്‌സ്‌ട്രാ ഡീലക്‌സ്, ത്രിചക്ര വാഹന വിപണിയിലെ പിയാജിയോയുടെ സമഗ്ര മേധാവിത്വം നിലനിര്‍ത്തുമെന്ന് കമ്പനി ഉറപ്പിക്കുന്നു. ഇന്ത്യന്‍ ത്രിചക്ര വാഹന വിപണിയില്‍ പിയാജിയോയ്‌ക്ക് 33 ശതമാനം പങ്കാളിത്തമാണുള്ളത്. പ്രതിവര്‍ഷം 300,000 ത്രിചക്ര വാഹന ഉല്‍പാദനശേഷിയുള്ളതാണ് മഹാരാഷ്‌ട്ര ബരാമതി പ്ലാന്റ്.
No comments:
Post a Comment