കൊച്ചി: സോണി ഇന്ത്യ കൊണ്ടു നടക്കാവുന്ന ബ്ലൂടൂത്ത് സ്‌പീക്കറുകള്‍ അവതരിപ്പിക്കുന്നു. എസ്‌ആര്‍എസ്-എക്‌സ്11, എസ്‌ആര്‍എസ്-എക്‌സ്55 എന്നീങ്ങനെയാണ് മോഡലുകള്‍. മെലിഞ്ഞ ഈ ട്രെന്‍ഡി സ്‌പീക്കറുകള്‍ സംഗീത പ്രേമികള്‍ക്ക് വ്യക്തതയോാടെ, മികച്ച ശബ്‌ദത്തില്‍ അനായാസം സംഗീതം കേള്‍ക്കുന്നതിന് വഴിയൊരുക്കുന്നു. ഒതുക്കമുള്ള രൂപകല്‍പ്പനയില്‍ വ്യത്യസ്‌ത നിറങ്ങളില്‍ രണ്ട് സ്‌പീക്കറുകളും ലഭ്യമാണ്. എസ്‌ആര്‍എസ്-എക്‌സ്11, എസ്‌ആര്‍എസ്-എക്‌സ്55 മോഡലുകള്‍ ബ്ലൂടൂത്ത്, എന്‍എഫ്‌സിയുമായി ചേര്‍ന്ന് എപ്പോഴും എവിടെയും മികച്ച ശബ്‌ദ നിലവാരത്തില്‍ സംഗീതം ആസ്വദിക്കാന്‍ സഹായിക്കുന്നു. സംഗീതം ആസ്വദിക്കുന്നതോടൊപ്പം ഈ സ്‌പീക്കറുകള്‍ വഴിതന്നെ ഫോണിലേക്കുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുകയും മറുപടി നല്‍കുകയും ചെയ്യാം.
എസ്‌ആര്‍എസ്-എക്‌സ്55 പ്രീമിയം രൂപകല്‍പ്പനയില്‍ വളരെ വ്യക്തമായ ശബ്‌ദം നല്‍കുന്നു. സോണി എസ്-മാസ്റ്റര്‍, ഡിജിറ്റല്‍ എന്‍ഹാന്‍സ്‌മെന്റ് എന്‍ജിന്‍ (ഡിഎസ്‌ഇഇ), ക്ലിയര്‍ ഓഡിയോ ടെക്‌നോളജി എന്നിവ ചേര്‍ന്ന് ബാസ്, ക്ലാരിറ്റി, റീസ്റ്റോര്‍ ഓഡിയോ തുടങ്ങിയവയില്‍ മികച്ച നിലവാരം തരുന്നു. എസ്2.1 ചാനല്‍ സിസ്റ്റത്തിന്റെ ശക്തിയും ഇരട്ട പരോക്ഷ റേഡിയേറ്ററുകളും ചേര്‍ന്ന് ആര്‍എസ്-എക്‌സ്55ന് 30 വാട് ഔട്ട്‌പുട്ട് തരുന്നു. അനായാസം ഉപയോഗിക്കാവുന്ന സ്‌പീക്കറുകള്‍ക്ക് 10 മണിക്കൂര്‍ ആയുസ് നല്‍കുന്ന റീച്ചാര്‍ജ് ബാറ്ററികള്‍ അകമേയുണ്ട്. എസ്‌ആര്‍എസ്-എക്‌സ്11 ഇരട്ട സ്‌പീക്കറോടെ സറൗണ്ട് സൗണ്ട് നല്‍കുന്നു. 61 എംഎം x 61 എംഎം ക്യൂബ് രൂപകല്‍പ്പനയില്‍ എസ്‌ആര്‍എസ്-എക്‌സ്11 ഈ റേഞ്ചിലെ ഏറ്റവും ചെറിയ സ്‌പീക്കറുകളാണ്. ചെറിയ രൂപമാണെങ്കിലും എസ്‌ആര്‍എസ്-എക്‌സ്11 രണ്ട് പരോക്ഷ റേഡിയേറ്ററുകളുമായി 10 വാട് ശക്തിയില്‍ പഞ്ച് നല്‍കുന്നു. മികച്ച ബാസാണ് ഇതിന്റെ സവിശേഷത. രണ്ട് എസ്‌ആര്‍എസ്-എക്‌സ്11 യൂണിറ്റുകള്‍ കണക്‌ട് ചെയ്യാന്‍ സ്‌പീക്കര്‍ ആഡ് ഫങ്‌ഷന്‍ ഉപയോഗിക്കാം. ശബ്‌ദ ശക്തി ഇരട്ടിയാകും. സൗണ്ട് സിഗ്നല്‍ ഭിന്നിപ്പിച്ച് സ്റ്റീരിയോ മോഡിലും ആസ്വദിക്കാം. 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന റീചാര്‍ജ് ബാറ്ററി ഉള്ളതിനാല്‍ ദിവസം മുഴുവന്‍ വയര്‍ലെസ് ആയി ഉപയോഗിക്കാം. സിലിക്കന്‍ സ്‌ട്രാപ്പോടു കൂടിയുള്ള എസ്‌ആര്‍എസ്-എക്‌സ്11 കൊണ്ടു നടക്കാന്‍ എളുപ്പമാണ്. കറുപ്പ്, വെള്ള, ചുവപ്പ്, നീല എന്നിങ്ങനെ നാലു വ്യത്യസ്‌ത നിറങ്ങളില്‍ ലഭ്യമാണ്. രാജ്യത്തെ എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്‌ട്രോണിക് സ്റ്റോറുകളിലും രണ്ട് മോഡലുകളും ലഭ്യമാണ്. 5490 രൂപ മുതല്‍ 16990 രൂപവരെയാണ് വില.
No comments:
Post a Comment