കൊച്ചി : റിലയന്‍സ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ
ഭാഗമായ റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, കുട്ടികള്‍ക്കുള്ള പുതിയ
ഇന്‍ഷുറന്‍സ് പ്ലാന്‍, റിലയന്‍സ് എജ്യുക്കേഷന്‍ പ്ലാന്‍ അവതരിപ്പിച്ചു.
ഒരു
സ്‌പെഷലിസ്റ്റ് ചൈല്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനാണിത്. കുട്ടിയുടെ
വിദ്യാഭ്യാസാവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ ഉതകും വിധമാണ് പുതിയ പ്ലാനിന്റെ
രൂപകല്‍പന. കുട്ടിയുടെ ഭാവിയ്‌ക്ക് പൂര്‍ണ സുരക്ഷയും പുതിയ പ്ലാന്‍ ഉറപ്പു
നല്‍കുന്നു.
കുട്ടിയുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുവേണ്ടി സമ്പാദിക്കാന്‍
രക്ഷിതാക്കളെ സഹായിക്കുന്ന പ്ലാന്‍, ഭാവി വരുമാനത്തിലൂടെ അവരുടെ ജീവിതം
സുരക്ഷിതമാക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസത്തിനും കുട്ടിയുടെ തൊഴില്‍പരമായ
ആസൂത്രണത്തിനും വേണ്ടിയാണ് കുടുംബത്തിന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്ക്
നീക്കിവയ്‌ക്കുന്നതെന്ന് റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഏജന്‍സി ഓഫീസര്‍
മനോരഞ്‌ജന്‍ സാഹു പറഞ്ഞു. കുട്ടിയുടെ ഭാവി ആസൂത്രണം ചെയ്യാന്‍ ഒരു പുതിയ ഉല്‍പന്നം
ആവശ്യമാണെന്ന ചിന്തയാണ് വിദ്യാഭ്യാസ പ്ലാനിന് രൂപം നല്‍കാന്‍ പ്രേരകമായതെന്ന്
അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ ഓരോ നാഴികകല്ലിനും
അനുയോജ്യമായാണ് പുതിയ പ്ലാന്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്.
നാല്
മച്ച്യൂറിറ്റി പേഔട് ഓപ്‌ഷനോടുകൂടിയതാണ് റിലയന്‍സ് എജ്യുക്കേഷന്‍ പ്ലാന്‍.
സാമ്പത്തികാവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ഓപ്‌ഷനും അനുസരിച്ചാണിത്.
കാലാവധി
പൂര്‍ത്തിയാകുമ്പോള്‍ ഒരുമിച്ച് തുക ലഭിക്കുന്നതാണ് ഒരു ഓപ്‌ഷന്‍. ഇത് ഒരു സീഡ്
കാപ്പിറ്റല്‍ പോലെ പ്രവര്‍ത്തിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സിന് രണ്ട് തവണകളായി
പണം ലഭിക്കുന്നതാണ് മറ്റൊരു ഓപ്‌ഷന്‍. പ്രൊഫഷണല്‍ ഡിഗ്രിക്ക് നാല് തവണയും
മറ്റ് ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ക്ക് അഞ്ച് തവണയും എന്നതാണ് മറ്റ്
ഓപ്‌ഷനുകള്‍.
9 മുതല്‍ 20 വര്‍ഷം വരെയാണ് പോളിസി ടേം. 5 വര്‍ഷം, 7 വര്‍ഷം, 16
വര്‍ഷം എന്നിങ്ങനെയോ കാലാവധി പൂര്‍ണമായോ പേയ്‌മെന്റ് ഓപ്‌ഷന്‍ ഉണ്ട്. ജനനം മുതല്‍
18 വയസ് വരെയാണ് പ്രവേശന പ്രായപരിധി. മാതാപിതാക്കളുടെ പ്രായപരിധി 20-50 വയസാണ്.
കുട്ടിയുടെ പ്രായം 18 വയസില്‍ താഴെയുള്ളവരായിരിക്കണം.
പുതിയ പ്ലാനില്‍
മരണാനുകൂല്യങ്ങള്‍ക്ക് രണ്ട് ഓപ്‌ഷനുണ്ട്. മുഴുവന്‍ തുകയോ, 50 ശതമാനം തുകയും 10
വര്‍ഷത്തേയ്‌ക്ക് പ്രതിവര്‍ഷ വരുമാനവും സ്വീകരിക്കാം. കേരളം, റിലയന്‍സ് ലൈഫിനെ
സംബന്ധിച്ചിടത്തോളം പ്രധാന സംസ്ഥാനമാണെന്ന് സാഹു പറഞ്ഞു. 36 ശാഖകളും 2800
അഡൈ്വസര്‍മാരും വഴി 20,000 പോളിസികള്‍ സംസ്ഥാനത്ത് വിതരണം
ചെയ്‌തിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഹെഡ് ഷിയാസ് ടി.എം, റിലയന്‍സ് കാപിറ്റല്‍
ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫീസര്‍ ശരദ് ഗോയല്‍, കൊച്ചി റീജിയണല്‍ മാനേജര്‍ അനില്‍
എസ്.ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment