Saturday, July 4, 2015

ഡ്രിഷ്‌ കേരള വിപണിയിലിറക്കി


കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ഉണക്കമീന്‍ ബ്രാന്‍ഡായ 'ഡ്രിഷ്‌ കേരള' മന്ത്രി ശ്രീ. കെ. ബാബു വിപണിയിലിറക്കി. ചില്ലറ വില്‍പ്പനയ്‌ക്കായി മൂല്യ വര്‍ധിത ഉണക്കമീനുകള്‍ ഒരൊറ്റ്‌ ബ്രാന്‍ഡായി അവതരിപ്പിക്കുന്നതാണ്‌ തീരദേശ വികസന കോര്‍പ്പറേഷന്റെ പദ്ധതി. നീണ്ടകര കരിക്കാടി, അഷ്ടമുടി തെള്ളി, മലബാര്‍ നത്തോലി എന്നിവയാണ്‌ ഇന്നു പുറത്തിറക്കിയത്‌. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളോടെ വിപണിയില്‍ കൂടുതല്‍ ശക്തമാകാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഇവ പുറത്തിറക്കിക്കൊണ്ട്‌ മന്ത്രി ശ്രീ. ബാബു പറഞ്ഞു. സ്രീ. ഡോമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ., തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്ടര്‍ ഡോ. കെ. അമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

23 JUN 2025 TVM