Saturday, July 11, 2015

ഈന്തപ്പഴ മേളയ്‌ക്ക്‌ ഇന്ന്‌ കൊച്ചിയില്‍ തുടക്കമാവും

കൊച്ചി: തേനൂറും ചരിത്രപ്പെരുമയുമായി ഈന്തപ്പഴ മേളയ്‌ക്ക്‌ ഇന്ന്‌ കൊച്ചിയില്‍ തുടക്കമാവും. പുണ്യമാസത്തിന്‌ വിരുന്നൊരുക്കികൊണ്ട്‌ എറണാകുളകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന തേന്‍-ഈന്തപ്പഴ മേള ലോകത്തിന്റെ വിവിത ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിവിതയിനം ഈന്തപ്പഴയങ്ങളുടെ വിസ്‌മയക്കാഴ്‌ചയാണ്‌ ഒരുക്കുന്നത്‌. പ്രവാചകന്‍ നോമ്പ്‌്‌ തുറക്കാന്‍ ഉപയോഗിച്ചതെന്ന്‌ കരുതപ്പെടുന്ന, 3600 രൂപ വരെ വില വരുന്ന അജവ മുതല്‍ 120 രുപ വരെ വിലയുള്ള ഈന്തപ്പഴയങ്ങള്‍ വരെ മേളയിലുണ്ട്‌.
മദീന മുനവറ, ഖാദിര, ഇറാനില്‍ നിന്നുള്ള അല്‍ ഓഫാ സ്‌ പ്രധാന ഇനങ്ങളാണ്‌. ദുബായില്‍ നിന്നുള്ള ഫര്‍ജെ, ഇറാക്കില്‍ നിന്നുള്ള ഫര്‍ദെ, സറാറ ഇറാക്കില്‍ നിന്നുള്ള ബറാക്കി, ഇറാനില്‍ നിന്നു്‌ള സിംഫണി, പറാജി, ഹാര്‍മണി, ജോര്‍ദ്ദാനിലെ മസ്‌ദൂം, മദീനയില്‍ നിന്നുള്ള ഖാദിരി, സഊദിയിലെ ലുലു, മറിയം അല്‍കുഷ്‌, രാജസ്ഥാനില്‍ നിന്നുള്ള തുടങ്ങി അന്‍പതോളം ഇനം ഈന്തപ്പഴയങ്ങളാണ്‌ മേളയില്‍ എത്തിയിട്ടുള്ളത്‌. അജ്‌്‌വ തന്നെയാണ്‌ മേളയിലെ താരം. ഈന്തപ്പഴങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളാണ്‌ മറ്റൊരു പ്രത്യേകത, ഈന്തപ്പഴവും പാലും തേനും ചേര്‍ത്തുള്ള ജൂസ്‌, ഈന്തപ്പഴ പായസം, ഈന്തപ്പഴ ബജി, അട, ലഡു തുടങ്ങിയവ മേളയെ കൂടുതല്‍ മധുരമുള്ളതാക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തേന്‍, തേന്‍കൊണ്ടുള്ള സൗന്ദര്യവസ്‌തുക്കളും മേളയിലുണ്ട്‌.
ഞാറ്റുവേല കാര്‍ഷി മേളയയാണ്‌ മേളയുടെ മറ്റൊരു പ്രത്യേകത. കേരളത്തില്‍ ഇന്ന്‌ അന്യംനിന്നുപോയിട്ടുള്ള പല ഔഷധച്ചെടികളും ഒട്ടുമാവ്‌ മുതല്‍ ഇന്‍ഡോ-അമേരിക്കന്‍ ഹൈബ്രീഡ്‌ മാവിന്‍ തൈകള്‍ തുടങ്ങിയ അനേകം കാര്‍ഷിക വിളകളുടെ വന്‍ ശേഖരവുമാണ്‌ ഈ മേളയിലുണ്ട്‌. സ്‌കൂള്‍ കുട്ടികള്‍ക്കായി സൗജന്യനിരക്കില്‍ കാര്‍ഷ ചെടികള്‍ വാങ്ങാവുന്നതാണ്‌.
പ്രകൃതി ആരോഗ്യ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേള രാവിലെ 10 മുതല്‍ രാത്രി 9മണിവരെയാണ്‌. പ്രവേശനം സൗജന്യമായിരിക്കും. മേള 20ന്‌ സമാപിക്കും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...