കൊച്ചി: ഷോപ്പ് സി.ജെ. ഹോം ഷോപ്പിങ് കമ്പനിയുടെ ബിഗ് ബ്രാന്‍ഡ് ബോണാന്‍സ ഷോപ്പിങ് ഉല്‍സവം ഈ മാസം 10 മുതല്‍ 12 വരെ നടക്കും. ഷോപ്പ് സി.ജെ.യില്‍ മാത്രം ലഭിക്കുന്ന ഓഫറുകളും വന്‍ ഡിസ്‌ക്കൗണ്ടുകളുമായാണ് ഈ ഷോപ്പിങ് ഉല്‍സവം നടക്കുന്നത്. മഹാരാജ, ഇലക്‌ട്രോലക്‌സ്, റീബോക്ക്, സണ്‍ഫ്‌ളെയിം, കാനോണ്‍, അദാഹ്, റീവ് തുടങ്ങിയ നിരവധി ജനപ്രിയ ബ്രാന്‍ഡുകളുടെ ആകര്‍ഷക ആനുകൂല്യങ്ങളാണ് ഷോപ്പ് സി.ജെ. ഹോം ഷോപ്പിങ് കമ്പനി തങ്ങളുടെ ടിവി, വെബ്, മൊബൈല്‍ പ്ലാറ്റ് ഫോമുകളിലൂടെ ലഭ്യമാക്കുന്നത്.
മുന്‍ നിര ബ്രാന്‍ഡുകളില്‍ ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാണ് സവിശേഷമായ ഈ ബിഗ് ബ്രാന്‍ഡ് ബൊണാന്‍സയിലൂടെ ശ്രമിക്കുന്നതെന്ന് ഷോപ്പ് സി.ജെ. സി.ഇ.ഒ. കെന്നി ഷിന്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു ഷോപ്പിങ് ഉല്‍സവം കാഴ്‌ച വെയ്‌ക്കുന്ന ഇന്ത്യയിലെ ആദ്യ ഹോം ഷോപ്പിങ് ചാനലാണ് ഷോപ്പ് സി.ജെ. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊളളിച്ചാണ് ബിഗ് ബ്രാന്‍ഡ് ബൊണാന്‍സാ ഷോയെന്ന് അദ്ദേഹം അറിയിച്ചു.
No comments:
Post a Comment