Monday, August 24, 2015

ആപ്‌കൊ ലൈറ്റ്‌ അഡ്വാന്‍സ്‌ഡ്‌ വിപണിയില്‍





കൊച്ചി : ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ പെയിന്റ്‌ കമ്പനിയായ ഏഷ്യന്‍ പെയിന്റ്‌സ്‌, ഇന്റീരിയര്‍ വോള്‍സ്‌ എമല്‍ഷ്യന്‍, ആപ്‌കോലൈറ്റ്‌ അഡ്വാന്‍സ്‌ഡ്‌, വിപണിയില്‍ എത്തിച്ചു. കറയും പുകയും മാലിന്യങ്ങളും പുരളാത്ത ചുമരുകളാണ്‌ ആപ്‌കോലൈറ്റ്‌ അഡ്വാന്‍സ്‌ഡ്‌ ഉറപ്പു നല്‍കുന്നത്‌.
കേരള ഭവനങ്ങള്‍ക്ക്‌ ഒരു നിത്യഹരിത മേയ്‌ക്ക്‌ഓവര്‍ ആയിരിക്കും പുതിയ എമല്‍ഷ്യന്‍. കേരളത്തിലെ വീടുകള്‍ക്ക്‌ വേണ്ടത്‌ എളുപ്പം വൃത്തിയാക്കാവുന്നതും, ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതും മെയിന്റനന്‍സ്‌ ചെലവു കുറഞ്ഞതും ആയ പെയിന്റാണ്‌. ഈ ആവശ്യം മനസിലാക്കിയാണ്‌ ആപ്‌കൊലൈറ്റ്‌ അഡ്വാന്‍സ്‌ഡ്‌ വിപണിയില്‍ എത്തിച്ചിരിക്കുന്നത്‌.
സിറാമിക്‌ മൈകോ ഫെറെസ്‌ സമ്പുഷ്‌ടമായ ആപ്‌കൊലൈറ്റ്‌ അഡ്വാന്‍സ്‌ഡ്‌, സ്റ്റെയിന്‍ ഗാര്‍ഡ്‌ കൂടിയാണ്‌. കറകളെ പ്രതിരോധിക്കുന്നതിനാല്‍ ചുമരുകളുടെ സൗന്ദര്യം നഷ്‌ടപ്പെടുകയുമില്ല.
കേരളത്തിന്റെ വീടുകള്‍, ജനങ്ങളുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ എന്നിവ വിലയിരുത്തിയാല്‍ പുതിയ ആപ്‌കൊലൈറ്റ്‌ അഡ്വാന്‍സ്‌ഡിനു രൂപം നല്‍കിയതെന്ന്‌ ഏഷ്യന്‍ പെയിന്റ്‌സ്‌ പ്രസിഡന്റ്‌ അമിത്‌ സിംഗി പറഞ്ഞു. കറപുരണ്ട മൂലകള്‍, വൃത്തിശൂന്യമായ ചുമരുകള്‍, പാടുകളും പോറലും ഉള്ള അകങ്ങള്‍, എണ്ണക്കറപുരണ്ട അടുക്കള ഭിത്തികള്‍ എന്നിവയെല്ലാം ആപ്‌കൊലൈറ്റ്‌ അഡ്വാന്‍സ്‌ഡ്‌ മായ്‌ച്ചുകളഞ്ഞ്‌ വീടിന്‌ നിതാന്തഭംഗി നല്‍കുന്നത്‌ അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

23 JUN 2025 TVM