കൊച്ചി: അങ്കമാലിയില്‍ ഇന്‍കെല്‍ വാണിജ്യ
സമുച്ചയത്തിന്റെ രണ്ടാം കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തിനു വളരെമുമ്പുതന്നെ പ്രമുഖ
നിക്ഷേപകര്‍ സ്ഥലം പാട്ടത്തിനെടുത്തു. രണ്ടര ലക്ഷം ചതുരശ്ര അടി വരുന്ന
കെട്ടിടത്തില്‍ 60,000 ചതുരശ്ര അടി ഇതിനോടകം പാട്ടത്തിനു നല്‍കി. നിക്ഷേപം
ക്ഷണിച്ചുകൊണ്ട് ഇന്‍കെല്‍ നടത്തിയ റോഡ്‌ഷോയില്‍ 40,000 ചതുരശ്ര അടിയ്‌ക്ക് കൂടി
ആവശ്യക്കാരെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍സ്വകാര്യ സംരംഭമായ
ഇന്‍ഫ്രാസ്‌ട്രകച്ചര്‍ കേരള ലിമിറ്റഡ് അങ്കമാലിയില്‍ നിര്‍മ്മിക്കുന്ന വാണിജ്യ
സമുച്ചയത്തിലെ രണ്ടാം ടവറിന്റെ ഉദ്‌ഘാടനം വരുന്ന ഏപ്രിലിലാണ്
നിശ്ചയിച്ചിട്ടുളളത്.
ഇന്‍കെലിന്റെ സാധ്യതകളോട് റോഡ്‌ഷോയില്‍ നിക്ഷേപക
സമൂഹം ശുഭാപ്‌തിവിശ്വാസത്തോടെ പ്രതികരിച്ചുവെന്നും ഇതിലൂടെ മാത്രം 40000 ചതുരശ്ര
അടി സ്ഥലത്തിനായുളള അന്വേഷണങ്ങള്‍ ലഭിച്ചു കഴിഞ്ഞതായും ഇന്‍കെല്‍ എംഡി
ടി.ബാലകൃഷ്‌ണന്‍ പറഞ്ഞു. എന്നാല്‍ പരിസ്ഥിതിസൗഹൃദ നിക്ഷേപകരെ മാത്രം പരിഗണിച്ചാല്‍
മതിയെന്ന നിലപാടാണ് ഇന്‍കെല്‍ എടുത്തിട്ടുത്. ഇക്കാര്യത്തില്‍ ഇന്‍കെലിന്റെ
പ്രതിബദ്ധതയാണ് വ്യക്തമാകുന്നതെന്ന് ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.
ഐടി,
ഐടിഅധിഷ്‌ഠിത വ്യവസായം, ഇലക്‌ട്രോണിക്‌സ്, വിദ്യാഭ്യാസം, വസ്‌ത്രാലങ്കാരം, ഭക്ഷ്യ
സംസ്‌കരണം, പാക്കേജിംഗ് എന്നീ മേഖലയില്‍ പെട്ട കമ്പനികള്‍ ഇന്‍കെലിനെ
സമീപിച്ചിട്ടുണ്ട്. അങ്കമാലിയിലെ വാണിജ്യ സമുച്ചയത്തിന് മികച്ച റോഡ്, റെയില്‍
ബന്ധമുണ്ടെന്നതും ഗുണകരമായ പ്രത്യേകതയാണ്.
കുറഞ്ഞ നിരക്കിലുളള പാട്ടമാണ്
നിക്ഷേപകരെ ഇന്‍കെല്‍ പാര്‍ക്കിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകമെന്ന്
ടി ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. സൗകര്യങ്ങളും മികച്ചതാണ്. ആഗോള
കമ്പനികളുള്‍പ്പെടെ ബിസിനസ് പാര്‍ക്കില്‍ താത്‌പര്യം പ്രകടിപ്പിച്ച് മുന്നോട്ടു
വന്നു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗരോര്‍ജ്ജ ഉത്‌പാദന പദ്ധതി,
ഹൈടെക് കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായും ആവശ്യക്കാര്‍ ബിസിനസ്
പാര്‍ക്കിനെ സമീപിക്കുന്നുണ്ട്.
അങ്കമാലിയിലെ ബിസിനസ് പാര്‍ക്ക് കൂടാതെ
മലപ്പുറത്തെ ഇന്‍കെല്‍ ഗ്രീന്‍സ് എന്ന പദ്ധതിയും തിരുവനന്തപുരത്തെ ഇന്‍കെസ്
ട്രേഡ്‌സെന്ററും റോഡ്‌ഷോയിലൂടെ മുന്നോട്ടു വയ്‌ക്കുന്നുണ്ട്.
No comments:
Post a Comment