കൊച്ചി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മഹീന്ദ്ര ആന്‍ഡ്
മഹീന്ദ്രയുടെ കോംപാക്ട്
എസ് യു വി ആയ കെ. യു. വി വണ്‍ ഡബിള്‍ ഓ
വിപണിയിലെത്തി. പെട്രോള്‍
വേരിയന്റിന് 4.60 ലക്ഷം മുതലും ഡീസല്‍ വേരിയന്റിന്
5.41 ലക്ഷം മുതലുമാണ്
കൊച്ചിയിലെ ഷോറൂം വിലകള്‍. ആറ് പേര്‍ക്ക് സുഖസവാരി
വാഗ്‌ദാനം ചെയ്യുന്ന ചെറു എസ് യു വിയിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ എം
ഫാല്‍കണ്‍
പെട്രോള്‍ എഞ്ചിന്‍ വാഹന വിപണിയില്‍ അവതരിപ്പിക്കുന്നുവെന്ന
പ്രത്യേകതയുമുണ്ട്. അഞ്ച് സീറ്റുകളിലും ലഭ്യമാണ്. ഡീസല്‍ എഞ്ചിന്‍ വകഭേദത്തിന്
25.32
കിലോമീറ്റര്‍ മൈലേജാണ് കമ്പനിയുടെ വാഗ്‌ദാനം. രാജ്യത്ത് ഏറ്റവും
കൂടുതല്‍ മൈലേജുള്ള ഡീസല്‍ എസ് യു വി എന്ന അവകാശ വാദവും കമ്പനി
ഉന്നയിക്കുന്നുണ്ട്.
സുരക്ഷക്കായി 2017 ലെ മാനദണ്ഡങ്ങളാണ്
പാലിച്ചിട്ടുള്ളത്. ഇ ബി ഡി സഹിതമുള്ള എ ബി എസ് എല്ലാ വേരിയന്റുകളിലും
ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്യാകര്‍ഷകമായ ഇന്റീരയിറിനൊപ്പം ഡ്യൂവല്‍ എയര്‍ബാഗ്,
കുട്ടികള്‍ക്കായി പിന്‍നിരയില്‍ ഐസോഫിക്‌സ് സീറ്റ് എന്നിവയും കെ. യു വി 100 യെ
വ്യത്യസ്‌തമാക്കുന്നു.
കെ. ടു, കെ. ടു പ്ലസ്, കെ. ഫോര്‍, കെ ഫോര്‍ പ്ലസ്, കെ.
സിക്‌സ്, കെ. സിക്‌സ് പ്ലസ്, കെ എയ്‌റ്റ് എന്നിങ്ങനെ ഏഴ് വേരിയന്റുകളാണ് കെ
യു വി 100 ഓയ്‌ക്കുള്ളത്. ഫയറി
ഓറഞ്ച്, ഫ്‌ളാംബയണ്ട് റെഡ്, അക്വാ മറൈന്‍,
പേള്‍ വൈറ്റ്, ഡാസ്ലിങ് സില്‍വര്‍, ഡിസൈനര്‍ ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ
ഏഴ് നിറങ്ങളില്‍ ലഭ്യമാണ്.
1.2 ലിറ്റര്‍ ജി 80 പെട്രോള്‍ എഞ്ചിന്‍ 82 ബി
എച്ച് പി കരുത്തും 18.15 കി.മീ. മൈലേജും തരുന്നതാണ്. മള്‍ടി പോയിന്റ് ഫ്യൂവല്‍
ഇഞ്ചക്ഷന്‍ സംവിധാനവുമുണ്ട്. കോമണ്‍ റെയില്‍ ഡയറക്ട് ഇഞ്ചക്ഷന്‍ സഹിതമുള്ള 1.2
ലിറ്റര്‍ ഡീസല്‍ എഞ്ചിനാകട്ടെ 77 ബി എച്ച് പിയുടെ കരുത്തുള്ളതാണ്.
യുവാക്കള്‍ക്ക് പ്രിയങ്കരമായ സ്റ്റൈലിംഗ്, സൗകര്യങ്ങള്‍ എന്നിവയോടെ
ആകര്‍ഷകമായ വിലയില്‍ ഒരു എസ് യു വി പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന്
കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ പ്രവീണ്‍ ഷാ പറഞ്ഞു.
എസ് യു
വിയുടെ കരുത്തന്‍ ബോഡി, സണ്‍ഗ്ലാസ് സമാനമായ ഹെഡ് ലാംപ്, ഡേ ടൈം റണ്ണിങ് ലാംപ്,
മുന്നിലും പിന്നിലും ക്രോം അലംകൃത ഫോഗ് ലാംപ്,
അലോയ് വീല്‍, റൂഫ് റെയില്‍,
പിന്നില്‍ സ്‌പോര്‍ട്ടി സ്‌പോയിലര്‍ എന്നിവയും കെ യു വി 100 യുടെ സൗന്ദര്യം
ഇരട്ടിപ്പിക്കുന്നു. കിലോമീറ്ററിന്റെ പരിധി ഇല്ലാതെ രണ്ട്
വര്‍ഷമാണ്
വാറണ്ടി.
No comments:
Post a Comment