കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ
രജിസ്‌ട്രേഷനുള്ള തിരുകൊച്ചി നാളികേര ഉത്‌പാദക കമ്പനിയുടെ നീര പ്ലാന്റ് ശനിയാഴ്‌ച
പ്രവര്‍ത്തനമാരംഭിക്കും. ഉച്ചയ്‌ക്ക് രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
പാമ്പാക്കുട ഓണക്കൂറില്‍ ഉദ്‌ഘാടനം നിര്‍വഹിക്കുമെന്ന് തിരുകൊച്ചി കമ്പനി
ചെയര്‍മാന്‍ ജോസഫ് ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. കമ്പനി കോംപ്ലക്‌സിന്റെ
ഉദ്‌ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. കോക്കനട്ട് ജ്യൂസ് ലോഞ്ചിംഗ്
മന്ത്രി കെ.ബാബുവും കൊപ്ര ഡ്രയറിന്റെ ഉദ്‌ഘാടനം മന്ത്രി കെ.പി മോഹനനും
നിര്‍വഹിക്കും. നാളികേര വികസനബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ജോസ് മുഖ്യപ്രഭാഷണം
നടത്തും.
എറണാകുളം ജില്ലയിലെ 210 സി.പി.എസ്സുകളും 13 ഫെഡറേഷനുകളും
55000ത്തിലധികമുള്ള കേരകര്‍ഷകരും അംഗങ്ങളായിട്ടുള്ള നാളികേര ഉത്‌പാദക
കമ്പിനിയാണിത്. 2014 ലാണിത് രൂപവത്‌ക്കരിച്ചത്. 2 കോടി 21 ലക്ഷമാണ് ഓഹരി
മൂലധനം. നീര ലോകോത്തര നിലവാരത്തില്‍ ലഭ്യമാക്കുന്ന ആധുനിക പ്ലാന്റാണിവിടെയുള്ളത്.
മൂന്ന് നിലകളിലായി 10000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും അന്താരാഷ്ട്ര നിലവാരുമുള്ള
ആല്‍ഫാ ലാവല്‍, ഹില്‍ഡന്‍ തുടങ്ങിയ കമ്പനികളുടെ യന്ത്രോപകരണങ്ങളും ആധുനിക ലാബ്
സൗകര്യങ്ങളുമാണ് പ്ലാന്റില്‍ ഒരുക്കിയിരിക്കുന്നത്. നീരയുടെ സംസ്‌കരണത്തിനും
കോക്കന്‌ട്ട ജ്യൂസിനും നീര ഹണിക്കും ആണ് ഈ പ്ലാന്റില്‍ പ്രാധാന്യം നല്‍കുന്നത്.
കമ്പനി സി.ഇ.ഒ ബിജു ജോണ്‍, നാളികേര വികസനബോര്‍ഡ് മാര്‍ക്കറ്റ് പ്രമോഷന്‍ ഓഫീസര്‍
ലീനാമോള്‍ എം.എ, പ്രൊജക്ട് മാനേജര്‍ രൂപക് ജി. മാടശ്ശേരി എന്നിവരും
പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment