Thursday, January 21, 2016

ഡിഎച്ച്‌എഫ്‌എല്‍ : മൂന്നാം പാദത്തില്‍ 185.90 കോടി അറ്റാദയം




കൊച്ചി : ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭവന വായ്‌പാ കമ്പനിയായ ഡിഎച്ച്‌എഫ്‌എല്‍, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 16.43 ശതമാനം വളര്‍ച്ചയോടെ 185.90 കോടി രൂപ അറ്റാദായം കൈവരിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 160 കോടി രൂപയായിരുന്നു. ഡിസംബര്‍ 31 ന്‌ അവസാനിച്ച 9 മാസക്കാലത്തെ ലാഭവളര്‍ച്ച 17.54 ശതമാനമാണ്‌. അസറ്റ്‌സ്‌ അണ്ടര്‍ മാനേജ്‌മെന്റിന്റെ വാര്‍ഷിക വര്‍ധന 23.48 ശതമാനമാണ്‌. 65962 കോടി രൂപ. 2014 ഡിസംബര്‍ 31 ന്‌ ഇത്‌ 52,637 കോടി രൂപയായിരുന്നു. 
ലോണ്‍ബുക്‌ ഔട്‌സ്റ്റാന്‍ഡിംഗ്‌ 23.48 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 58,991.81 കോടി രൂപയിലെത്തി. 2014 ഡിസംബറില്‍ 47,776 കോടി രൂപയായിരുന്നു. വായ്‌പ വിതരണത്തില്‍ 30.57 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌. 6428.37 കോടിരൂപ. ഈ കാലയളവില്‍ 9307.75 കോടിരൂപയുടെ വായ്‌പാനുമതിയും നല്‍കിയിട്ടുണ്ട്‌. വായ്‌പാ വിതരണത്തില്‍ 30.57 ശതമാനവും വായ്‌പാനുമതിയില്‍ 31.62 ശതമാനവുമാണ്‌ വര്‍ധന.
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മൊത്തം വരുമാനം 23.63 ശതമാനം വര്‍ധനയോടെ 1885.33 കോടി രൂപയിലെത്തി. തലേവര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 1524.92 കോടിരൂപയായിരുന്നു.
ഒരു വീട്‌ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഓരോ ഇന്ത്യാക്കാരനും വേണ്ടി വൈവിധ്യമാര്‍ന്ന ഉല്‍പന്നശ്രേണിയാണ്‌ തങ്ങള്‍ക്കുള്ളതെന്ന്‌ ഡിഎച്ച്‌എഫ്‌എല്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ കപില്‍ വാധ്‌വാന്‍ പറഞ്ഞു.
ഭവനവായ്‌പാ, ഭവന നവീകരണ വായ്‌പ, എക്‌സ്റ്റന്‍ഷന്‍ വായ്‌പ, പ്ലോട്ട്‌ വായ്‌പാ, ഭൂപണയ വായ്‌പ, പ്രോജക്‌ട്‌ വായ്‌പ, എന്‍ആര്‍ഐ പ്രോപ്പര്‍ട്ടി വായ്‌പ, എസ്‌എംഇ വായ്‌പ തുടങ്ങി ഒട്ടേറെ വായ്‌പ സ്‌കീമുകള്‍ ഡിഎച്ച്‌എഫ്‌എല്ലിനുണ്ട്‌. 


No comments:

Post a Comment

23 JUN 2025 TVM