Saturday, November 19, 2016

മാക്‌സ്‌ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ 23 ശതമാനം വളര്‍ച്ച




കൊച്ചി:രാജ്യത്തെ മുന്‍നിരലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളിലൊന്നായമാക്‌സ്‌ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെആദ്യ പകുതിയില്‍ 3,52,756 കോടിരൂപയുടെ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ നല്‍കി. 33 ശതമാനം വര്‍ധനവാണിതുകാണിക്കുന്നത്‌. പുതിയ ഇന്‍ഷൂറന്‍സ്‌ പരിരക്ഷകള്‍ക്കുള്ള പ്രീമിയത്തിന്റെകാര്യത്തില്‍ 23 ശതമാനം വര്‍ധനവും കൈവരിക്കാന്‍ മാക്‌സ്‌ലൈഫിനു കഴിഞ്ഞിട്ടുണ്ട്‌. 1,361 കോടിരൂപയാണ്‌ഈയിനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെആദ്യ പകുതിയില്‍ലഭിച്ചത്‌. 2016 സെപ്‌റ്റംബര്‍ 30 ലെ കണക്കു പ്രകാരം 39,647 കോടിരൂപയുടെആസ്‌തിയാണ്‌കൈകാര്യംചെയ്യുന്നത്‌. 21 ശതമാനം വര്‍ധനവാണിത്‌സൂചിപ്പിക്കുന്നത്‌. ആകെ പ്രീമിയത്തിന്റെകാര്യത്തില്‍ 14 ശതമാനം വര്‍ധനവോടെ 4,218 കോടിരൂപയുംശേഖരിച്ചിട്ടുണ്ട്‌. പുതുക്കിയ പ്രീമിയത്തിന്റെകാര്യത്തില്‍ 11 ശതമാനം വര്‍ധനവാണുള്ളത്‌. 2,857 കോടിരൂപയാണ്‌ഈയിനത്തില്‍ശേഖരിച്ചത്‌. 169 കോടിരൂപയുടെഇടക്കാലലാഭവിഹിതം നല്‍കാന്‍ മാക്‌സ്‌ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയുടെഡയറക്ടര്‍ബോര്‍ഡ്‌യോഗംതീരുമാനിച്ചിട്ടുണ്ട്‌. ഉപഭോക്തൃസേവന രംഗത്തുംമറ്റു നടപടിക്രമങ്ങളുടെകാര്യത്തിലുംമെച്ചപ്പെടുത്തലുകള്‍ നടത്തുന്നതുതുടരാനായതിന്റെ ഫലമാണ്‌ ഈ മികച്ച പ്രകടനമെന്ന്‌മാക്‌സ്‌ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി മാനേജിങ്‌ഡയറക്ടറുംഎക്‌സിക്യൂട്ടീവ്‌വൈസ്‌ചെയര്‍മാനുമായരാജേഷ്‌സൂദ്‌ചൂണ്ടിക്കാട്ടി.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...