Sunday, November 20, 2016
പൈല്‍സിനു വിപുലമായ പരിശോധന വിഭാഗം അല്‍ ഷിഫയില്‍ ഇന്നാംരംഭിക്കും
കൊച്ചി
ലോക പൈല്‍സ് ദിന' മായി ഡബ്ല്യു എച്ച് ഒ പ്രഖ്യാപിച്ചിട്ടുള്ള നവംബര്‍ 20 മുതല്‍ ഏറ്റവും വലിയ പ്രോക്‌ടോളജി സെന്ററായ എറണാകുളം അല്‍ ഷിഫ ഹോസ്‌പിറ്റല്‍ മലദ്വാര ക്യാന്‍സര്‍ പരിശോധന
വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു
രാജ്യത്തെ 60 ശതമാനത്തോളം ആളുകള്‍ ജീവിതത്തിലൊരിക്കലെങ്കിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പൈല്‍സ് രോഗ പീഢയിലൂടെ കടന്നു പോയിട്ടുണ്ടാകുമെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പൈല്‍സ് രോഗം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്.
പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിലേയ്‌ക്ക് ഇന്ന് പൈല്‍സ് രോഗവും എത്തിച്ചേര്‍ന്നിരിക്കുന്നു
അല്‍ ഷിഫ ഹോസ്‌പിറ്റലിനോടനുബന്ധിച്ചുള്ള അല്‍ ഷിഫ ഇന്റര്‍നാഷണല്‍ പ്രോക്‌ടോളജി ഇന്‍സ്റ്റിറ്റിയൂട്ട് & റിസര്‍ച്ച് സെന്റര്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയത് ഈ രോഗബാധ കൂടുതലും യുവ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു എന്നാണ
പൈല്‍സിനും അനുബന്ധ മലദ്വാര രോഗങ്ങള്‍ക്കും ഏറ്റവും ആധുനികമായ ശാസ്‌ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പാര്‍ശ്വ ഫലങ്ങളില്ലാത്ത `ലേസര്‍ ചികിത്സ' യാണ് കഴിഞ്ഞ 15 വര്‍ഷത്തോളമായി എറണാകുളം അല്‍ ഷിഫ ഹോസ്‌പിറ്റലില്‍ ചെയ്‌തു കൊണ്ടിരിക്കുന്നത്. ഏതാണ്ട് 75000 ഓളം വിജയകരമായ പ്രൊസീജിയറുകള്‍ ചെയ്‌ത് അല്‍ ഷിഫ ഹോസ്‌പിറ്റല്‍ ഇന്നു ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
ഇതോടൊപ്പം പ്രവാസി മലയാളികള്‍, ഐ ടി പ്രൊഫഷണലുകള്‍, വികലാംഗര്‍, ബി പി എല്‍ കാര്‍ഡുടമകള്‍ എന്നിവര്‍ക്ക് പ്രത്യേക ചികിത്സാ ഇളവ് ലഭിക്കുന്നതാണെന്നും 3000 രൂപ ചിലവു വരുന്ന ഡിജിറ്റല്‍ റെക്‌റ്റല്‍ സ്‌കാനിംഗ് എല്ലാ രോഗികള്‍ക്കും 2016 ഡിസംബര്‍ മാസം വരെ സൗജന്യമാക്കിയിട്ടുണ്ടെന്നും അല്‍ ഷിഫ ഹോസ്‌പിറ്റല്‍ മാനേജിംഗ് ഡയറക്‌ടര്‍ ഡോക്‌ടര്‍ ഷാജഹാന്‍ യൂസഫ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സ,ര്‍ജന്‍ ഡോ.പി.സി.ജോസഫ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ദിലീപ് എന്നിവരും പങ്കെടുത്തു.
Subscribe to:
Post Comments (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...
No comments:
Post a Comment