Thursday, November 24, 2016

നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്‌ പുരസ്‌ക്കാരം




കൊച്ചി: ബാങ്കിങ്‌, സാമ്പത്തിക മേഖലയിലെ മികവിനുള്ള സി.ഐ.ഐ. എക്‌സിം ബാങ്ക്‌ പുരസ്‌ക്കാരം തുടര്‍ച്ചയായ രണ്ടാം തവണയും രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ കരസ്ഥമാക്കി. 
ഇതാദ്യമായാണ്‌ ഒരു സ്ഥാപനം തുടര്‍ച്ചയായ രണ്ടാം തവണ ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്നത്‌. നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിനു മാത്രമല്ല, രാജ്യത്തെ മൊത്തം ഓഹരി വിപണന മേഖലയ്‌ക്കും ലഭിക്കുന്ന അംഗീകാരമാണ്‌ ഈ ബഹുമതിയെന്ന്‌ ബെംഗലൂരില്‍ വെച്ച്‌ പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ട്‌ നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ മാനേജിങ്‌ ഡയറക്‌ടറും സി.ഇ.ഒ.യുമായ ചിത്ര രാമകൃഷ്‌ണ പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...