കൊച്ചി: ഇന്ത്യയിലെ 16-25നും ഇടയില്‍ പ്രായമുള്ള 13,000
പേര്‍ക്ക് തൊഴില്‍-സംരംഭകത്വത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യവുമായി യുവാക്കളെ
കേന്ദ്രീകരിച്ചുള്ള ആറു പരിപാടികള്‍ക്കായി സിറ്റി ഫൗണ്ടേഷന്‍ 13 കോടി രൂപ
നിക്ഷേപിക്കുന്നു. 2016 ഇന്ത്യ ഇന്നൊവേഷന്‍ ഗ്രാന്റ് പ്രോഗ്രാം (ഐഐജിപി) വഴിയാണ്
ഈ ഗ്രാന്റുകള്‍ ലഭ്യമാക്കുക. പ്രതികൂല പരിസ്ഥിതിയിലുള്ള യുവാക്കളില്‍ സംരംഭകത്വ
ചിന്ത വളര്‍ത്തുക, നേതൃത്വം, സാമ്പത്തിക, തൊഴില്‍ വൈദഗ്‌ധ്യം തുടങ്ങിയവ വളര്‍ത്തി
സമ്പത്ത് വ്യവസ്ഥയുടെ ഭഗമാക്കുകയാണ് സിറ്റി ഫൗണ്ടേഷന്റെ ലക്ഷ്യം.
മൂന്നാം
വര്‍ഷത്തിലേക്ക് കടക്കുന്ന ഐഐജിപി യുവാക്കളെ പ്രാപ്‌തരാക്കി സാമ്പത്തിക
അവസരങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയായി
ഐഐജിപി പതിനഞ്ച് നൂതന സാമ്പത്തിക വിദ്യാഭ്യാസ പരിപാടികള്‍ക്കായി 24.4 കോടി രൂപ
നിക്ഷേപിച്ചു. രാജ്യത്തെ 8,80,000 പേര്‍ക്ക് ഇതുവഴി നേട്ടമുണ്ടായി.
ഐഐജിപി
2016 ഫെബ്രുവരിയിലാണ് തുടങ്ങിയത്. പ്രാദേശിക എന്‍ജിഒകളില്‍ നിന്നും ലഭിച്ച 150
അപേക്ഷകളില്‍ നിന്നാണ് ആറു പ്രസ്ഥാനങ്ങളുടെ പരിപാടികള്‍ തെരഞ്ഞെടുത്തത്.
ലാഭേച്ഛയില്ലാത്ത സംഘടനകളായ ചൈല്‍ഡ് ഫണ്ട് ഇന്ത്യ, ഫൗണ്ടേഷന്‍ ഓഫ് എംഎസ്‌എംഇ
ക്ലസ്റ്ററുകള്‍ (എഫ്‌എംസി), ലേണിങ് ലിങ്ക്‌സ് ഫൗണ്ടേഷന്‍, പ്രഥം എഡ്യൂക്കേഷന്‍
ഫ്യണ്ടേഷന്‍, സമര്‍ത്ഥനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡ്, ടെക്‌നോസെര്‍വ് ഐഎന്‍സി
എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ
പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് പ്രതികൂല പരിസ്ഥിതിയിലുള്ള യുവാക്കള്‍ക്ക് സംരംഭക,
തൊഴില്‍ അവസരം, നേതൃത്വ, സാമ്പത്തിക, തൊഴില്‍ വൈദഗ്‌ധ്യം തുടങ്ങിയവ
വികസിപ്പിക്കുന്നതിന് പരിശീലനം നല്‍കും.
കഴിഞ്ഞ മൂന്ന് വര്‍ഷവും മികവുറ്റ
സംഘടനകളുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും എല്ലാ തലങ്ങളിലും
ശാക്തീകരണം നല്‍കുന്നതില്‍ വിജയിച്ചുവെന്നും സിറ്റി ഇന്ത്യ പബ്‌ളിക് അഫയേഴ്‌സ്
ഓഫീസര്‍ ദേബശിശ് ഘോഷ് പറഞ്ഞു.
1999 മുതല്‍ സിറ്റി ഫൗണ്ടേഷന്‍ 35 സംഘടനകളെ
പിന്തുണച്ചിട്ടുണ്ട്. 25 ലക്ഷം പേര്‍ക്കെങ്കിലും ഇതിന്റെ
നേട്ടവുമുണ്ടായിട്ടുണ്ട്.
160 രാജ്യങ്ങളില്‍ സാന്നിദ്ധ്യവും 20 കോടി
വരിക്കാരുമുള്ള സിറ്റി ബാങ്കിന്റെ ഭാഗമായ സിറ്റി ഫൗണ്ടേഷന്‍ ലോകമെങ്ങുമുള്ള
താഴ്‌ന്ന വരുമാനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി
പ്രവര്‍ത്തിക്കുന്നു.
No comments:
Post a Comment