Sunday, November 20, 2016

ലെനോവോയുടെ പുതിയ ഫാബ്‌ലെറ്റ്‌ - ഫാബ്‌ 2 പ്ലസ്‌





ഡല്‍ഹി : പ്രമുഖ പിസി, സ്‌മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്‌ നിര്‍മ്മാതാക്കളായ ലെനോവോയുടെ പുതിയ ഫാബ്‌ലെറ്റ്‌ - ഫാബ്‌ 2 പ്ലസ്‌ വിപണിയിലെത്തി. ആമസോണ്‍ ഇന്ത്യയിലൂടെ മാത്രം വില്‍പ്പനയ്‌ക്കുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ ടാബ്‌ലെറ്റ്‌ ഹൈബ്രിഡിന്‌ 14,999 രൂപയാണ്‌ വില.
ഫോണ്‍ വിളിയെക്കാളേറെ മള്‍ട്ടിമീഡിയ ഉപയോഗത്തിനും പ്രാധാന്യം നല്‍കുന്ന യുവതലമുറയ്‌ക്കായാണ്‌ വലിയ സ്‌ക്രീന്‍ വലുപ്പമുള്ള പുതിയ ഫാബ്‌ലെറ്റിനെ പുറത്തിറക്കിയിരിക്കുന്നതെന്ന്‌ ലെനോവോ ഇന്ത്യയുടെ കണ്‍സ്യൂമര്‍ ആന്റ്‌ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ തലവന്‍ അമിത്‌ ധോഷി പറഞ്ഞു. 6.4 ഇഞ്ച്‌ (16.2 സെ.മീ) ഫുള്‍ എച്ച്‌ഡി കര്‍വ്‌ഡ്‌ ഗ്ലാസ്‌ ഡിസ്‌പ്ലേയുള്ള ഫാബ്‌ 2 പ്ലസിന്‌ പൂര്‍ണ്ണമായും ലോഹനിര്‍മ്മിത ബോഡിയാണ്‌. സ്‌മാര്‍ട്ട്‌ഫോണ്‍ പോലെ ഒറ്റ കൈകൊണ്ട്‌ കൈകാര്യം ചെയ്യാനാകും.
1.3 ഗിഗാഹെട്‌സ്‌ ഒക്‌ടാകോര്‍ മീഡിയാടെക്‌ പ്രൊസസ്സര്‍ ഉപയോഗിക്കുന്ന ഫാബ്‌ലെറ്റിന്‌ മൂന്ന്‌ ജിബിയാണ്‌ റാം കപ്പാസിറ്റി. ഇന്റേണല്‍ മെമ്മറി 32 ജിബി. 128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‌ഡി കാര്‍ഡിട്ട്‌ മെമ്മറി വിപുലീകരിക്കാനാകും. ദീര്‍ഘനേരം പ്രവര്‍ത്തന സമയം നല്‍കുന്ന 4,050 എംഎഎച്ച്‌ ബാറ്ററിയാണ്‌ ലെനോവോ ഫാബ്‌ലെറ്റിന്‌. ലെനോവോയുടെ വൈബ്‌ യൂസര്‍ ഇന്റര്‍ഫേസോടുകൂടിയ ആന്‍ഡ്രോയ്‌ഡ്‌ 6.0 മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ്‌ സിസ്റ്റമുള്ള ഫാബ്‌ 2 പ്ലസില്‍ രണ്ട്‌ സിം കാര്‍ഡ്‌ ഇടാം. ഫോര്‍ ജി കണക്‌ടിറ്റിവിറ്റിയുണ്ട്‌. ഫോട്ടോഗ്രഫി പ്രേമികള്‍ക്കായി 13 മെഗാപിക്‌സലിന്റെ രണ്ട്‌ ക്യാമറകള്‍ ഫാബ്‌ലെറ്റിന്റെ പിന്‍ഭാഗത്ത്‌ നല്‍കിയിട്ടുണ്ട്‌. ഫ്യുജിറ്റ്‌സു മില്‍ബീറ്റ്‌ ഇമേജ്‌ സിഗ്നല്‍ പ്രൊസസ്സറിന്റെ പിന്തുണ ക്യാമറയ്‌ക്കുണ്ട്‌. ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷുമുണ്ട്‌ ലേസര്‍ ഓട്ടോഫോക്കസ്‌ ക്യാമറയ്‌ക്ക്‌. എട്ട്‌ മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ വീഡിയോ കോളിങ്ങിനും സെല്‍ഫി എടുക്കാനും ഉപയോഗിക്കാം.
ഇന്‍ബില്‍റ്റ്‌ 360 ഡിഗ്രി വോയ്‌സ്‌ ഫീച്ചര്‍ ഫാബ്‌ 2 പ്ലസിനുണ്ട്‌. ചുറ്റുപാടിലെ അനാവശ്യ ശബ്‌ദങ്ങള്‍ ഒഴിവാക്കി വ്യക്തതയോടെയുള്ള സ്‌പീക്കര്‍ ഫോണ്‍ സംസാരം ഇതു സാധ്യമാക്കും. മികച്ച നിലവാരമുള്ള ജെബിഎല്‍ ഇയര്‍ഫോണുകള്‍�ഫാബ്‌ലെറ്റിനൊപ്പം ലഭിക്കും. 
ഡോള്‍ബി ഓഡിയോ ക്യാപ്‌ച്ചര്‍ 5.1 ഫാബ്‌ 2 പ്ലസിന്റെ മറ്റൊരു സവിശേഷതയാണ്‌. 360 ഡിഗ്രി ശബ്‌ദനിലവാരത്തോടെ വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണിത്‌. ഡോള്‍ബി ആറ്റ്‌മോസ്‌ ടെക്‌നോളജി നല്‍കുന്ന മുന്തിയ ശബ്‌ദനിലവാരവും ലെനോവോ ഫാബ്‌ലെറ്റിനു സ്വന്തം. ഫോര്‍ ജി കൂടാതെ വൈഫൈ, ബ്ലൂടൂത്ത്‌ 4.0, ജിപിഎസ്‌ എന്നീ കണക്‌ടിവിറ്റി ഓപ്‌ക്ഷനുകളുമുണ്ട്‌. ആക്‌സിലറോമീറ്റര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സര്‍, ഗൈറോസ്‌കോപ്പ്‌, പ്രോക്‌സിമിറ്റി സെന്‍സര്‍, മാഗനെറ്റോ മീറ്റര്‍ എന്നിവ ഫാബ്‌ലെറ്റിന്റെ സെന്‍സറുകളില്‍പ്പെടുന്നു. ഷാംപെയിന്‍ ഗോള്‍ഡ്‌, ഗണ്‍മെറ്റല്‍ ഗ്രേ ബോഡിനിറങ്ങളില്‍ ഫാബ്‌ 2 പ്ലസ്‌ ലഭിക്കും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...