Thursday, November 24, 2016

രാജ്യത്തെ 1,20,000 -ല്‍ ഏറെ ഔട്ട്‌ലെറ്റുകളിലൂടെ വോഡഫോണ്‍ എം-പെസ വഴി പണം പിന്‍വലിക്കാം









കൊച്ചി: കറന്‍സി പരമാവധി കുറച്ച്‌ ഉപയോഗിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക്‌ രാജ്യത്തെ നയിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിക്കൊണ്ട്‌ വോഡഫോണ്‍ ഇന്ത്യ അതിന്റെ 8.4 ദശലക്ഷത്തിലേറെ വരുന്ന വോഡഫോണ്‍ എം-പെസ ഉപഭോക്താക്കള്‍ക്ക്‌ സവിശേഷമായ ക്യാഷ്‌ ഔട്ട്‌ സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്തെ 1,20,000 വോഡഫോണ്‍ എം-പെസ ഔട്ട്‌ലെറ്റുകളില്‍ നിന്ന്‌ അവരുടെ ഡിജിറ്റല്‍ വാലറ്റ്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാനാവും. 
വോഡഫോണ്‍ എം-പെസ ഉപഭോക്താക്കള്‍ക്ക്‌ പണത്തിനായി എ.ടി.എമ്മുകള്‍ക്കോ ബാങ്കുകള്‍ക്കോ മുന്നില്‍ ക്യൂ നില്‍ക്കേണ്ട ആവശ്യം ഇല്ലാതായിരിക്കുകയാണെന്ന്‌ ഇതേക്കുറിച്ചു പ്രഖ്യാപനം നടത്തിയ വോഡഫോണ്‍ എം-പെസ ബിസിനസ്‌ മേധാവി സുരേഷ്‌ സേത്തി ചൂണ്ടിക്കാട്ടി. ദേശവ്യാപകമായി 1,20,000 എം-പെസ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാണ്‌ തങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്‌. രാജ്യത്തെ ബാങ്ക്‌ ശാഖകള്‍ക്ക്‌ തത്തുല്യമായ നിലയിലാണിത്‌. ഇവയില്‍ 56 ശതമാനത്തിലേറെയും ഗ്രാമീണ മേഖലയിലുമാണ്‌. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ ഈ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ച്‌ അവരുടെ ആവശ്യാനുസരണം പണം പിന്‍വലിക്കാന്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്‌. ഇതിനു പുറമെ വോഡഫോണ്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുകള്‍ ക്രെഡിറ്റ്‌ കാര്‍ഡുകളോ ഡെബിറ്റ്‌ കാര്‍ഡുകളോ നെറ്റ്‌ ബാങ്കിങോ ഉപയോഗിച്ച്‌ സൗകര്യപ്രദമായി ലോഡു ചെയ്യാനാവും. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാനും ബില്ലുകള്‍ അടക്കാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി പണമടക്കാനും വോഡഫോണ്‍ എം-പെസ വാലറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്‌. ഇത്തരം വിപുലമായ സേവനങ്ങളും ദേശവ്യാപകമായ വിതരണ, സേവന ശൃംഖലയും വഴി വോഡഫോണ്‍ എം-പെസ ഡിജിറ്റല്‍ വാലറ്റുകളെ പൊതുജനങ്ങള്‍ക്ക്‌ ഏറ്റവും മികച്ച ഡിജിറ്റല്‍ വാലറ്റായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ലഭ്യതയ്‌ക്കു വിധേയമായി പണം പിന്‍വലിക്കാവുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ റിസര്‍വ്വ്‌ ബാങ്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ അടുത്തുള്ള വോഡഫോണ്‍ എം-പെസ ഔട്ട്‌ലെറ്റില്‍ തിരച്ചറിയല്‍ കാര്‍ഡുമായി എത്തണം. 
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ്‌ കറസ്‌പോണ്ടന്റ്‌ എന്ന നിലയില്‍ മൊബൈലിലേക്ക്‌ ബാങ്കിങ്‌ എത്തിക്കാനായി വോഡഫോണ്‍ എം-പെസ ആധുനീക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ്‌. ഇതിനു പുറമെ എല്ലാവരേയും ബാങ്കിങ്‌ രംഗത്തേക്ക്‌ എത്തിക്കാനും സൗകര്യപ്രദമായ ഡിജിറ്റല്‍ വാലറ്റ്‌ ഇടപാടുകള്‍ സാധ്യമാക്കാനും ഇതിന്റെ സവിശേഷമായ ക്യാഷ്‌ ഔട്ട്‌ സംവിധാനം പ്രയോജനപ്പെടുത്തുകയാണ്‌. ഇതോടൊപ്പം പണം ഡിജിറ്റലൈസ്‌ ചെയ്യാനും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പണം അടക്കാനും ബില്ലുകള്‍ അടക്കാനും സൗകര്യമനുസരിച്ച്‌ പണം പിന്‍വലിക്കാനും ഇതു വഴിയൊരുക്കുന്നു. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വോഡഫോണ്‍ എം-പെസ ആപ്പ്‌ ഡൗണ്‍ലോഡു ചെയ്യണം. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...