Sunday, November 27, 2016

നൂതന റിട്ടെയ്‌ല്‍ സങ്കല്‍പ്പവുമായി വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ ആലപ്പുഴയില്‍ തുറന്നു



ആലപ്പുഴ: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ ആലപ്പുഴയിലെ ജനറല്‍ ഹോസ്‌പിറ്റല്‍ ജംഗ്‌ഷനില്‍ ആരംഭിച്ചു. സ്റ്റോറിന്റെ ഉദ്‌ഘാടനം ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌, വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ്‌ മേധാവി അബിജിത്‌ കിഷോറിന്റെ അദ്ധ്യക്ഷതയില്‍ നിര്‍വഹിച്ചു. സ്‌മാര്‍ട്ട്‌ ഫോണുകളുടെയും മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും പുതിയ സാങ്കേതികവിദ്യകളുടെയും ദ്രുതഗതിയിലുള്ള വളര്‍ച്ചയോടെ ഉപഭോക്താവും വളരെ പെട്ടെന്നു മാറുകയാണ്‌. ഇത്തരത്തിലുള്ള ഉപഭോക്താവിന്‌ ഏറ്റവും മികച്ച സേവനാനുഭവം നല്‍കുന്നതിന്റെ ഭാഗമായാണ്‌ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ പരിചയപ്പെടുത്തുന്നത്‌. വോഡഫോണിന്റെ `നാളെയുടെ റിട്ടെയ്‌ല്‍' എന്ന സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണ്‌ ആലപ്പുഴയിലെ ജനറല്‍ ഹോസ്‌പിറ്റല്‍ ജംഗ്‌ഷനില്‍ ആരംഭിച്ച ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍.

``ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉപഭോക്താവിനെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്‌. അവരെ സഹായിക്കുന്ന നൂതനമായ ആശയങ്ങളും ഉത്‌പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതില്‍ വോഡഫോണ്‍ എന്നും മുന്നിലാണ്‌. സ്‌മാര്‍ട്ട്‌ ഫോണുകളുടെയും മൊബൈല്‍. ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്റെയും വ്യാപനം മുന്നില്‍ക്കണ്ട്‌ റിട്ടെയ്‌ല്‍ സ്റ്റോറുകളുടെ രൂപകല്‍പ്പനയിലും വോഡഫോണ്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്‌. ലളിതമായ രൂപഘടനയും സേവനസന്നദ്ധരായ ജീവനക്കാരുമുള്ള ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ അവിസ്‌മരണീയമായ ഒരു ഷോപ്പിങ്‌ അനുഭവമായിരിക്കും നിങ്ങള്‍ക്ക്‌ സമ്മാനിക്കുക.''- വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ്‌ മേധാവി അബിജിത്‌ കിഷോര്‍ പറഞ്ഞു.

ഉപഭോക്താവിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും മുന്നില്‍ക്കണ്ട്‌ ഊഷ്‌മളവും ഉപഭോക്തൃ സൗഹൃദവുമായ രൂപത്തിലാണ്‌ വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോര്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. വോഡഫോണിന്റെ നിരവധി ഉത്‌പന്നങ്ങളും സേവനങ്ങളും നേരില്‍ക്കണ്ടറിയാനും ആവശ്യമെങ്കില്‍ സ്വന്തമാക്കാനും സ്റ്റോര്‍ അവസരം നല്‍കുന്നു. ഇന്ത്യയിലെ ഉപഭോക്താവിന്റെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും മറ്റും എന്തൊക്കെയെന്ന നിരവധി കാലത്തെ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവിലാണ്‌ സ്റ്റോറിന്‌ വോഡഫോണ്‍ രൂപം നല്‍കിയിരിക്കുന്നത്‌.

ആലപ്പുഴയില്‍ ആരംഭിച്ച ഈ സ്റ്റോറോറുകൂടി, കേരളത്തില്‍ മൊത്തം 38 വോഡഫോണ്‍ സ്റ്റോറുകളും, 12 വോഡഫോണ്‍ ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോറുകളുമാണുള്ളത്‌. സ്വന്തമായി 10,000 ലേറെ റിട്ടെയ്‌ല്‍ സ്റ്റോറുകളുമായി വോഡഫോണ്‍ ഈ മേഖലയില്‍ രാജ്യത്ത്‌ ഒന്നാം സ്ഥാനത്തു തുടരുകയാണ്‌

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...