Thursday, December 1, 2016

വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന നൂതന ഇ ടോയ്‌ലറ്റ്‌ മാത്യക രാജ്യമാകെ വ്യാപിപ്പിക്കുന്നു

വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന നൂതന ഇ ടോയ്‌ലറ്റ്‌ മാത്യക രാജ്യമാകെ വ്യാപിപ്പിക്കുന്നു.




കൊച്ചി - പ്രവര്‍ത്തനത്തിന്‌ ആവശ്യമായ വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിച്ച്‌ മറ്റു സ്രോതസുകളെ ആശ്രയിക്കാത്ത രീതിയിലുള്ള നൂതന ഇ ടോയ്‌ലറ്റ്‌ മാത്യക വാണിജ്യാടിസ്ഥാനത്തില്‍ രാജ്യമാകെ വ്യാപിപ്പിക്കുന്നു.
ഇത്തരം ഇ ടോയ്‌ലറ്റുകള്‍ കക്കൂസ്‌ മാലിന്യം വളമാക്കി മാറ്റുകയും ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ ഇ ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ യു.എസ്‌ ആസ്ഥാനമായ സൗത്ത്‌ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന്‌ ബില്‍ ആന്റ്‌ മെലിന്‍ഡ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ്‌ ഇ ടോയ്‌ലറ്റ്‌ മാത്യക വികസിപ്പിച്ചെടുത്തത്‌. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരത്തെ പുല്ലുവിളയില്‍ ഇത്‌ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിനം പ്രതി 150 ഓളം പേര്‍ ഉപയോഗിക്കുകയും വളരെ വിജയപ്രഥമാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ ഇ ടോയ്‌ലറ്റ്‌ മാത്യക അടുത്ത വര്‍ഷം ആദ്യം മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ രാജ്യമാകെ വ്യാപിപ്പിക്കാന്‍ ഇ ടോയ്‌ലറ്റ്‌ നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ തീരൂമാനിച്ചത്‌. ഇ ടോയ്‌ലറ്റ്‌ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന മാലിന്യം പുനചംക്രണമം നടത്തി വെള്ളവും വൈദ്യുതിയും വളവുമാക്കി മാറ്റുകയാണ്‌ ചെയ്യുക. വെള്ളവും വൈദ്യുതിയും ഇ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. ഇതിനായി മറ്റു സ്രോതസുകളെ ആശ്രയിക്കേണ്ടതില്ല.
പ്രവര്‍ത്തനത്തിന്‌ ആവശ്യമായ വൈദ്യുതിയും വെള്ളവും സ്വയം ഉത്‌പാദിപ്പിക്കുകയും കക്കുസ്‌ മാലിന്യം വളമാക്കി മാറ്റുകയും ചെയ്യുന്ന ഇ ടോയ്‌ലറ്റ്‌ മാത്യക സൃഷ്‌ടിക്കാനായത്‌ ്‌ വലിയയൊരു നാഴികക്കല്ലാണെന്നും പൊതു ശുചിത്വ രംഗത്തൂം ജല വിനിയോഗ മേഖലയിലും വലിയ പ്രതീക്ഷയാണ്‌ ഇത്‌ മുന്നോട്ടുവെക്കുന്നതെന്നും ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ ഡയറക്ടര്‍ ബിന്‍സി ബേബി പറഞ്ഞു. ഗേറ്റ്‌സ്‌ ഫൗണ്ടേഷന്റെ ആഗോള മാറ്റങ്ങള്‍ക്കുതകുന്ന കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ ഇത്‌ സ്ഥാനം പിടിച്ചിട്ടുണ്ട്‌. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ ബയോടെക്‌നോളജി റിസര്‍ച്ച്‌ അസിസ്‌റ്റന്‍സ്‌ കൗണ്‍സിലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്‌ പുല്ലുവിളയില്‍ നൂതന ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്‌. അടുത്തിടെ കൗണ്‍സിലിന്റെ സാങ്കേതിക ഉപദേശക വിഭാഗത്തിലെ അംഗങ്ങള്‍ പൂല്ലുവിളയിലെ ഇ ടോയ്‌ലറ്റ്‌ പരിശോധിക്കുയും പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്‌തി രേഖപ്പെടുത്തുയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇ ടോയ്‌ലറ്റ്‌ മാത്യക അടുത്ത വര്‍ഷം ആദ്യം മുതല്‍ രാജ്യമാകെ വ്യാപിപ്പിക്കാന്‍ ഇറാം സയന്റിഫിക്‌ സൊലൃുഷന്‍സ്‌ തീരൂമാനിച്ചത്‌.
കക്കൂസ്‌ മാലിന്യം സംസ്‌കരിച്ച്‌ വെള്ളവും വൈദ്യുതിയും വളവുമാക്കി മാറ്റുന്നതിന്‌ ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ്‌ ഉപയോഗപ്പടുത്തിയിട്ടുള്ളത്‌. സ്വയം വ്യത്തിയാക്കുന്ന സംവിധാനമാണ്‌ ഇ ടോയ്‌ലറ്റുകള്‍ക്കുള്ളത്‌. ലൈറ്റുകള്‍, ഫാന്‍, ഓട്ടോമാറ്റിക്‌ ഫ്‌ളഷ്‌ സംവിധാനം, എമര്‍ജന്‍സി സ്വിച്ച്‌ തുടങ്ങിയ സൗകര്യങ്ങള്‍ ഇ ടോയ്‌ലറ്റുകളിലുണ്ട്‌്‌. കേരളം ഉള്‍പ്പടെ രാജ്യത്തെ ഇരുപത്‌ സംസ്ഥാനങ്ങളിലായി ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ രണ്ടായിരത്തിലേറെ ഇ-ടോയ്‌ലറ്റുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്‌.്‌ .ഇതില്‍ 230 എണ്ണം ചെന്നൈയിലും, 100 എണ്ണം ബാംഗ്ലൂരിലുമാണ്‌. ടി.സി.എസിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ആന്ധ്ര പ്രദേശിലെ നെല്ലുര്‍ ജില്ലയിലാണ്‌ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്‌. നെല്ലുരിലും തമിഴ്‌ നാട്ടിലെ തഞ്ചാവൂരിലുമായി ഈ പദ്ധതിയില്‍ അറനൂറോളം സ്‌കൂളുകളില്‍ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഗള്‍ഫ്‌ നാടുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായ ശ്യംഖലയായ ഇറാം ഗ്രൂപ്പിന്റെ നേത്യത്വത്തിലുള്ളതാണ്‌ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌. പ്രധാന മന്ത്രിയുടെതടക്കം 45 അവാര്‍ഡുകള്‍ ഇറാം സയന്റിഫിക്‌ സൊല്യൂഷന്‍സ്‌ കരസ്ഥമാക്കിയിട്ടണ്ട്‌്‌. ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിള്‍ ഇ ടോയ്‌ലറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താനായി മൊബൈല്‍ ആപ്പ്‌ രൂപപ്പെടുത്തിയിട്ടുണ്ട്‌. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ്‌ ഇതിന്‌ വേണ്ടി മൊബൈല്‍ ആപ്പ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...