Thursday, November 24, 2016

സ്വച്ഛഭാരത്‌ പദ്ധതിക്ക്‌ ജപ്പാന്‍ സഹായം




കൊച്ചി : ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജിക്ക) പ്രാധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛഭാരത്‌ അഭിയാന്‌ സാമ്പത്തിക സഹായം നല്‍കും.

വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ രാജ്യമാണെങ്കിലും വീടുകളില്‍ സ്വന്തമായി കക്കൂസില്ലാത്ത ആളുകള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്‌. തുറന്ന സ്ഥലത്ത്‌ വിസര്‍ജിക്കുന്നവരായി ആഗോളതലത്തില്‍ 104 കോടി ജനങ്ങളാണുള്ളത്‌. ഇതില്‍ 62 കോടിയും ഇന്ത്യയിലാണ്‌. 2019 ആവുമ്പോഴേക്കും എല്ലാ വീടുകളിലും കക്കൂസ്‌ എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്‌. തുറന്ന സ്ഥലങ്ങളില്‍ വിസര്‍ജിക്കുന്നതിന്റെ ഫലമായുണ്ടാകുന്നരോഗങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഗുരുതരമാണെന്ന്‌ ജിക്കയുടെ ഇന്ത്യയിലെ മുഖ്യ പ്രതിനിധി തകേയാ സാകാമോട്ടോ പറഞ്ഞു. 5 വയസ്സിനു താഴെയുള്ള കുട്ടികളില്‍ 17 ശതമാനവും മരണപ്പെടുന്നത്‌ വയറിളക്കം കാരണമാണ്‌.

2006-07 മുതല്‍ 2015-16വരെയുള്ള കാലയളവില്‍ ജിക്ക ഇന്ത്യക്ക്‌ നല്‍കിയ വായ്‌പാ സഹായം 1.5 ലക്ഷം കോടി രൂപയാണ്‌. 

No comments:

Post a Comment

23 JUN 2025 TVM