Thursday, November 24, 2016

ഓണ്‍ലൈന്‍ വഴി ഫീസ്‌ശേഖരിക്കാന്‍ ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു




കൊച്ചി:രാജ്യത്തെ സി.എവിദ്യാര്‍ഥികള്‍ക്ക്‌ തങ്ങളുടെ ഫീസ്‌ഓണ്‍ലൈനായി അടയ്‌ക്കുന്നതിന്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ഓഫ്‌ ഇന്‍ഡ്യയുമായി ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ തങ്ങളുടെ ഫീസ്‌ അടയ്‌ക്കാന്‍ ബാങ്കിന്റെ പേയ്‌മെന്റ്‌ഗേറ്റ്‌വേ വഴിസൗകര്യമൊരുക്കുകയാണ്‌ ബാങ്ക്‌ ചെയ്യുന്നത്‌. ഡെബിറ്റ്‌, ക്രെഡിറ്റ്‌കാര്‍ഡുകള്‍ വഴിയോ നെറ്റ്‌ ബാങ്കിംഗ്‌വഴിയോ പണം അടയ്‌ക്കാം. ബാങ്കിന്റെ ഏറ്റവും പുതിയ യുപിഐ ആപ്ലിക്കേഷനായലോട്‌സ ഉള്‍പ്പെടെയുള്ളമൊബൈല്‍ ബാങ്കിംഗ്‌സൗകര്യങ്ങളും പണമടയ്‌ക്കാനായി ഉപയോഗിക്കാം. 

ഏതെങ്കിലും ബാങ്കുമായിചേര്‍ന്നുള്ള ഐസിഎഐയുടെ ആദ്യത്തെ സമഗ്ര പേയ്‌മെന്റ്‌ഗേറ്റ്‌വേ
സേവനമാണിത്‌. പങ്കാളിത്തത്തിനുള്ള ധാരണാപത്രം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാങ്കും ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ കൈമാറി. 

ഐസിഎഐയുമായികൈകോര്‍ക്കാനായത്‌ അഭിമാനകരമായ കാര്യമാണെന്ന്‌ ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ഓപ്പറേറ്റിംഗ്‌ഓഫീസര്‍ശാലിനി വാര്യര്‍ പറഞ്ഞു. പുതിയ വാഗ്‌ദാനങ്ങളിലൂടെവിദ്യാര്‍ഥി
സമൂഹത്തിന്‌ സേവനം നല്‍കാനാകുന്നതിലും ബാങ്കിന്‌ സന്തോഷമുണ്ട്‌. ബാങ്കുംഐസിഎഐയും തമ്മിലുള്ള പങ്കാളിത്തം ഡിജിറ്റല്‍രൂപാന്തരത്തെ ശക്തിപ്പെടുത്തുമെന്നും, അനുകൂല മാറ്റങ്ങളില്‍എല്ലായ്‌പോഴും മുന്‍നിരയിലുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇതു നന്നായി പ്രതിഫലിക്കുമെന്നും
ശാലിനി വാര്യര്‍ചൂണ്ടിക്കാട്ടി. തങ്ങളുടെശക്തിയേറിയ ഡിജിറ്റല്‍ ഇടങ്ങളുംകാലാനുസൃതമായ വാഗ്‌ദാനങ്ങളും രാജ്യത്തെ സേവിക്കുന്നത്‌ തുടരുമെന്ന്‌ അവര്‍വ്യക്തമാക്കി. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...