Sunday, November 20, 2016
ആറ് ശാസ്‌ത്രജ്ഞര്‍ക്ക് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ അവാര്‍ഡ്
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള, ഇന്‍ഫോസിസ് പ്രൈസ് 2016 ന് വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച ആറ് പേര്‍ അര്‍ഹരായി. എഞ്ചിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റിസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്‌സ് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സ് എന്നീ വിഭാഗങ്ങളില്‍പ്പെടുവന്നവരാണ് ഇന്‍ഫോസിസ് പ്രൈസ് - 2016 ന് തെരഞ്ഞെടുക്കപ്പെട്ടത്. 65 ലക്ഷം രൂപയും 22 കാരറ്റ് സ്വര്‍ണ്ണ മെഡലും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലേയും അവാര്‍ഡ്.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെ (ഐഐഎസ്‌സി) കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ വി. കുമാരന്‍ ആണ് എഞ്ചിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ജേതാവ്. .
അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറും സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് മെഹ്‌റ ഫാമിലി പ്രൊഫസറുമായ പ്രൊഫ. സുനില്‍ അമൃത് ആണ് ഹ്യുമാനിറ്റിസ് വിഭാഗത്തിലെ അവാര്‍ഡ്
ഫരീദാബാദ് ട്രാന്‍സ്‌ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് (ടിഎച്ച്‌എസ്‌ടിഐ) എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ. ഗഗന്‍ ദീപ് കാങിനാണ് ലൈഫ് സയന്‍സിനുള്ള അവാര്‍ഡ്.
മാത്തമാറ്റിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മാത്തമാറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫസര്‍ അക്ഷയ് വെങ്കിടേഷിനാണ്.
ഫിസിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ് നേടിയത് ഡോ. അനില്‍ വിക്രം ഭരദ്വാജ് ആണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി ഡയറക്‌ടറാണ്
സോഷ്യല്‍ സയന്‍സസില്‍ പ്രൈസ് നേടിയത് പ്രൊഫ. കല്യാണ്‍ മുന്‍ഷിയാണ്.
ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ഒട്ടേറെ സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും ഇന്‍ഫോസിസ് പ്രൈസിന്റെ രൂപീകരണ ലക്ഷ്യങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റ് എസ് ഡി ഷിബുലാല്‍ ചൂണ്ടിക്കാട്ടി.
ജേതാക്കളെ തെരഞ്ഞെടുത്തത്. 2017 ജനുവരി 7 ന് ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ നൊബേല്‍ സമ്മാനജേതാവും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ. വെങ്കടരാമന്‍ രാമകൃഷ്‌ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
Subscribe to:
Post Comments (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്നിര എസ്യുവി നിര്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്പിയോ-എന് ഇസഡ്8 ശ്രേണിയില് പുതിയ പ്രീമിയം ...
No comments:
Post a Comment