Thursday, November 24, 2016

ബാങ്കിംഗ്‌ സാങ്കേതിക സംവിധാനങ്ങള്‍ക്കായി ഇസാഫ്‌ - ഫിസ്‌ ധാരണ





മുംബൈ: മൈക്രോഫിനാന്‍സ്‌ രംഗത്തെ ഇന്ത്യയിലെ വമ്പന്‍മാരായ ഇസാഫ്‌ ആരംഭിക്കുന്ന ചെറുകിട ധനകാര്യ ബാങ്കിന്റെ 
സാങ്കേതിക പങ്കാളിയായി ധനകാര്യ സേവന സാങ്കേതികവിദ്യയിലെ മുന്‍നിര ആഗോള സ്ഥാപനമായ എഫ്‌ഐഎസിനെ (ഫിഡലിറ്റി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്‌) 
തിരഞ്ഞെടുത്തു. 
ബാങ്ക്‌ ശാഖകളുെട പ്രാതിനിധ്യം തീരെയില്ലാത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സ്‌ത്രീകള്‍ക്ക്‌ ചെറുകിട വായ്‌പകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇസാഫ്‌ 
ചെറുകിട ധനകാര്യ ബാങ്ക്‌ രൂപീകരിച്ചത്‌. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി ആരംഭിക്കുന്ന ശാഖകളില്‍ ബാങ്കിന്റെ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസ്‌ പ്രവര്‍ത്തിക്കും. 
പൂര്‍ണ്ണമായും ഔട്ട്‌സോഴ്‌സ്‌ ഡെലവറി മാതൃകയില്‍ ബാങ്കിംഗ്‌ സേവനങ്ങളുടെയും പണമിടപാടുകളുടെയും പൂര്‍ണ്ണമായ ഏകീകരണത്തിനുള്ള പ്ലാറ്റ്‌ഫോമായി എഫ്‌ഐഎസ്‌ പ്രവര്‍ത്തിക്കും. ഇതില്‍ കോര്‍ ബാങ്കിംഗ്‌, ചാനലുകള്‍, റിസ്‌ക്‌ മാനേജമെന്റ്‌, ട്രഷറി, അനലിറ്റിക്‌സ്‌ തുടങ്ങി മുഴുവന്‍ ക്രയവിക്രയങ്ങളിലും കൃത്യമായ സേവനം ലഭ്യമാക്കുന്നു. സ്വിച്ചിംഗ്‌, ഡെബിറ്റ്‌, കാര്‍ഡ്‌ മാനേജ്‌മെന്റ്‌ സേവനം, എടിഎം സേവനങ്ങളും എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 
വളരെ വേഗത്തിലും സൂക്ഷമതയോടെയും ഇസാഫിനെ പ്രവര്‍ത്തിപ്പിക്കുകയും സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ സേവിക്കാന്‍ പ്രാപ്‌തമാക്കുകയുമാണ്‌ ഇതുവഴി ലക്ഷ്യമിടുന്നത്‌. 
ബാങ്കിംഗ്‌ മേഖലയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വപരമായ സമീപനത്തോ
ടെയുള്ള പ്രവര്‍ത്തനവും സാങ്കേതിക വിദ്യയുടെ താഴേക്കിടയിലെത്തിക്കുകയുമാണ്‌ 
ഇസാഫിന്റെ ലക്ഷ്യം. 
ഫിസ്‌ പോലെ ആഗോള വൈദഗ്‌ധ്യമുള്ള സ്ഥാപനവുമായുള്ള സഹകരണത്തിലൂടെ 
മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതില്‍ അതീവ സന്തേഷമുണ്ടെന്ന്‌ ഇസാഫ്‌ മൈക്രോഫിനാന്‍സിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ 
കെ. പോള്‍ തോമസ്‌ പറഞ്ഞു. 
അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തുടങ്ങിയ ഒരു സ്ഥാപനം എന്ന നിലക്ക്‌, സാങ്കേതികവിദ്യയുടെ വിനിയോഗത്തിലെ വ്യത്യാസങ്ങള്‍ 
ബാധിക്കാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്ന്‌ കൃത്യമായി അറിയേണ്ട 
തുണ്ടെന്ന്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍, എപിഎസി, എഫ്‌ഐഎസ്‌ ശ്രീഹരി ഭട്ട്‌ പറഞ്ഞു. എഫ്‌ഐഎസിന്റെ തെളിയിക്കപ്പെട്ടിട്ടുള്ള പരിഹാരമാര്‍ഗങ്ങള്‍ ഇന്ത്യയിലെ സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്‌ക്കുമെന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
എഫ്‌ഐഎസിന്റെ വേഗതയേറിയതും കാര്യക്ഷമവുമായ വളര്‍ച്ചയും ഇന്ത്യന്‍ വിപണിയിലെ അനുഭവസമ്പത്തും സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്‌ക്കുന്ന നടപടികളും മൂലം അടുത്തിടെ ഇന്ത്യയിലെ നിരവധി ധനകാര്യ സ്റ്റാര്‍ട്ട്‌ അപ്പ്‌ സ്ഥാപനങ്ങള്‍ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസിനെ തിരഞ്ഞെടുക്കുകയാണ്‌. പേയ്‌മെന്റ്‌സ്‌ ബാങ്കുകളും 
മൈക്രോ ഫിനാന്‍സ്‌ കമ്പനികളും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ലക്ഷ്യമിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പിന്തുണയുടെ സ്ഥിരതയും വിശാലമായ പ്രവര്‍ത്തന മികവും പരിഗണിച്ച്‌ 
എഫ്‌ഐഎസിന്‌ ബാങ്കിംഗിലും സാമ്പത്തിക സേവനങ്ങളിലും മികച്ച്‌ ടെക്ക്‌ ബ്രാന്റായി ഈ വര്‍ഷമാദ്യം എക്കോണോമിക്ക്‌ ടൈംസ്‌ തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷത്തെ ബിപിഒ എക്‌സലന്‍സി അവാര്‍ഡില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയതും എഫ്‌ഐഎസ്‌ ആയിരുന്നു. 

No comments:

Post a Comment

10 APR 2025