Wednesday, November 9, 2016

അഞ്ഞൂറ്‌, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടി ഗുണം ചെയ്യും: എം.പി. അഹമ്മദ്‌



കൊച്ചി - നിലവിലുണ്ടായിരുന്ന അഞ്ഞൂറ്‌, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച സര്‍്‌ക്കാറിന്റെ ധീരമായ നടപടി സ്വര്‍ണ്ണ വില്‍പന മേഖലയില്‍ താത്‌ക്കാലികമായി ചെറിയ ആശയക്കുഴപ്പമുണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണ വില്‍പനയില്‍ അത്‌ ഗുണം ചെയ്യുമെന്ന്‌ വിശ്വസിക്കുന്നതായി കേരള ജ്വല്ലേഴ്‌സ്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാനുമായ എം.പി. അഹമ്മദ്‌ പറഞ്ഞു.കൂടുതല്‍ ആളുകള്‍ സ്വര്‍ണ്ണത്തെ സമീപിക്കുകയും രൂപയ്‌ക്ക്‌ പകരം സമ്പത്തിന്റ 15 ശതമാനത്തോളം യുക്തമായ രീതിയില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുകയും ചെയ്യും. പ്രധാന മന്ത്രിയുടെ സുധീരമായ നടപട്‌ിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. സുതാര്യമായ രീതിയിലുള്ള ബിസിനസില്‍ വിശ്വസിക്കുന്നതിനാല്‍ അത്‌ തങ്ങളൂടെ കച്ചവടത്തെ ബാധിക്കില്ല. യഥാര്‍ഥ ഇടപാടുകാര്‍ സ്വര്‍ണ്ണം വാങ്ങുന്നത്‌ തുടര്‍ന്നുകൊണ്ടിരിക്കും.
കള്ളപ്പണം തടയാനായി കൊണ്ടു വന്ന ഈ നീക്കം വിജയിക്കുന്നത്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയെ ആശ്രയിച്ചിരിക്കും. 1978 ല്‍ ഇത്‌ സംബന്ധിച്ച്‌ എടുത്ത തീരുമാനത്തില്‍ വെള്ളം ചേര്‍ത്തത്‌ പോലുള്ള തെറ്റ്‌ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ഇപ്പോഴത്തെ ശരിയായ തീരുമാനം ക്യാഷ്‌ലെസ്‌ ഇടപാടുകള്‍ക്ക്‌ ആക്കം കൂട്ടും. ഡെന്‍മാര്‍ക്കിലേത്‌ പോലെ ലോകമെമ്പാടും ഇതിന്‌ ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം തടയാനായാല്‍ കോര്‍പ്പറേറ്റുകള്‍ വളര്‍ച്ച പ്രാപിക്കുകയും ആളുകള്‍ക്ക്‌ ശമ്പളം ഉള്‍പ്പെടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം നിക്ഷേപിക്കാനും സാധിക്കുമെന്ന്‌ എം.പി.അഹമ്മദ്‌ പറഞ്ഞു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...