കൊച്ചി:
നിര്‍മാണ രംഗത്ത് സമ്പൂര്‍ണ ഗുണമേന്‍മാ ആസൂത്രണം നടത്തുന്നതിനുള്ള ഈ വര്‍ഷത്തെ
ഡെമിങ് പുരസ്‌ക്കാരം ഹിന്ദുജാ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക് ലൈലാന്‍ഡ്
പാന്ത്‌നഗര്‍ നിര്‍മാണ യൂണിറ്റിന് ലഭിച്ചു. ഈ പുരസ്‌ക്കാരം ഇതാദ്യമായാണ് ജപ്പാനു
പുറത്തുള്ള ഒരു വാണിജ്യ വാഹന നിര്‍മാതാവിനു ലഭിക്കുന്നത്. ആഗോളതലത്തില്‍ തന്നെ
ഗുണമേന്‍മയ്‌ക്ക് ഏര്‍പ്പെടുത്തപ്പെട്ട ഏറ്റവും വിലമതിക്കപ്പെടുന്നതും ഏറ്റവും
ആദ്യമായി ഏര്‍പ്പെടുത്തിയതുമായ പുരസ്‌ക്കാരങ്ങളില്‍ ഒന്നാണിത്. തങ്ങളുടെ ബിസിനസ്
പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ ഗുണമേന്‍മാ ആസൂത്രണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണിതു
സമ്മാനിക്കുന്നത്. ഈ പുരസ്‌ക്കാരം നേടുന്ന ലോകത്തിലെ ആദ്യ ട്രക്ക് -ബസ്
നിര്‍മാതാവും ജപ്പാനു പുറത്തു നിന്ന് ഇതിനര്‍ഹമാകുന്ന വാണിജ്യ വാഹന നിര്‍മാതാവും
അശോക് ലൈലാന്‍ഡാണ്. ഭാവിയിലേക്കുതകുന്ന ട്രക്കുകളും വാഹനങ്ങളും നിര്‍മിക്കാന്‍
കഴിവുള്ള തങ്ങളുടെ പ്ലാന്റിനു ലഭിച്ച ഒരംഗീകാരമാണിതെന്ന് പുരസ്‌ക്കാര
ലബ്‌ധിയെക്കുറിച്ചു സംസാരിക്കവെ അശോക് ലൈലാന്‍ഡ് മാനേജിങ് ഡയറക്‌ടര്‍ വിനോദ്
കെ. ദസരി ചൂണ്ടിക്കാട്ടി
Subscribe to:
Post Comments (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...
No comments:
Post a Comment