കൊച്ചി: ശീതകാലത്ത് ചര്‍മ്മത്തിലുണ്ടാകുന്ന
അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ പ്രത്യേക പാക്കുകളുമായി ന്യൂട്രോജിന നോര്‍വീജിയന്‍
ഫോര്‍മുല ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ന്യൂട്രോജിന നോര്‍വീജിയന്‍ ഹാന്‍ഡ് ക്രീം,
ശരീരത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്ന ബോഡി മോയിസ്‌ചറൈസര്‍, ചുണ്ടുകള്‍ക്കു
സംരക്ഷണം നല്‍കുന്ന ലിപ് മോയിസ്‌ചറൈസര്‍ തുടങ്ങിയവയാണ്
അവതരിപ്പിച്ചിരിക്കുന്നത്.
തണുത്തുറഞ്ഞ നോര്‍വീജിയന്‍ വെള്ളത്തില്‍
മല്‍സ്യബന്ധനം നടത്തുന്നവരില്‍ നിന്നാണ് നോര്‍വീജിയന്‍ ഫോര്‍മുലയുടെ തുടക്കം.
കടുത്ത തണുപ്പിലും ഇവരുടെ കൈകളിലെ ഈര്‍പ്പം നിലനിന്നതിന് കാരണം കൈകളില്‍
പുരട്ടുന്ന പരമ്പരാഗത ലേപനമാണെന്ന് കണ്ടെത്തി. ഇതില്‍ നിന്നും വികസിപ്പിച്ചെടുത്ത
ഗ്ലിസറിന്‍ നിറഞ്ഞ ഫോര്‍മുലയാണ് ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുലയായി
മാറിയത്.
ഗ്ലിസറിനും മറ്റ് കുഴമ്പുകളും ചേര്‍ന്നതാണ് നോര്‍വീജിയന്‍ ഫോര്‍മുല.
ഗ്ലിസറിന്‍ ചര്‍മ്മത്തില്‍ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗ്ലിസറിന്‍
ചര്‍മ്മത്തിന്റെ ഹൈഡ്രേഷന്‍ മെച്ചപ്പെടുത്തി ഉള്ളിലേക്ക് ഇറങ്ങിചെന്ന് ഈര്‍പ്പം
നിലനിര്‍ത്തുന്നു. ഫോര്‍മുലയിലെ ഗ്ലിസറിന്‍ ചര്‍മ്മത്തിന്റെ 10 തട്ടുകളിലേക്ക്
ഇറങ്ങി ചെന്ന് കുഴപ്പങ്ങള്‍ പരിഹരിക്കുന്നു. ചര്‍മ്മത്തിന്റെ പ്രതിരോധ ശേഷി
വര്‍ധിപ്പിക്കുകയും ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുകയും ചെയ്യുന്നു.
ന്യൂട്രോജിന
നോര്‍വീജിയന്‍ ഫോര്‍മുല ഹാന്‍ഡ് ക്രീമില്‍ 40 ശതമാനം ഗ്ലിസറിന്‍
അടങ്ങിയിട്ടുണ്ട്. കൈകളിലെ വരള്‍ച്ചയും പരുപരുപ്പും മാറ്റുന്നു. ഒറ്റ തവണ
ഉപയോഗിക്കലിലൂടെ തന്നെ ഫലം കാണാം. 200 തവണ ഉപയോഗിക്കാവുന്ന ഒരു പാക്കിന്റെ വില 300
രൂപയാണ്.
ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ബോഡി മോയിസ്‌ചറൈസര്‍ ചര്‍മ്മത്തെ
ഹൈഡ്രേറ്റ് ചെയ്‌ത് നനവ് നിലനിര്‍ത്തുന്നു. വരണ്ട ചര്‍മ്മത്തിന് ഉത്തമമായ ഈ
ലോഷന്റെ ഒരു പാക്കിന് 449 രൂപയാണ്.
ചുണ്ടുകളുടെ സംരക്ഷണത്തിനായുള്ള
ന്യൂട്രോജിന നോര്‍വീജിയന്‍ ഫോര്‍മുല ലിപ് മോയിസ്‌ചറൈസര്‍ ചുണ്ടുകളെ
മൃദുവാക്കുന്നു. ചുണ്ടുകള്‍ വിണ്ടുകീറാതെ സംരക്ഷിക്കുന്നതോടൊപ്പം മെഴുകു
പിടിച്ചതായി തോന്നുകയുമില്ല. ഒരു പാക്കിന് 149 രൂപയാണ്.
No comments:
Post a Comment