കേരളത്തിലെ ആദ്യത്തെ ചെറുകിട ധനകാര്യ ബാങ്കായ
കൊച്ചി:
ഇസാഫ് മൈക്രോ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ
സ്ഥാപകനും ചെയര്‍മാനുമായ പോള്‍ കെ തോമസിനെ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍
ആദരിച്ചു. ഇസാഫ് ഗ്രൂപ്പിനു വേണ്ടി കൈവരിച്ച നേട്ടങ്ങളുടെയും കേരളം ആസ്ഥാനമായി ഒരു
ചെറുകിട ധനകാര്യ ബാങ്ക് ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് ആദ്യമായി
ലൈസന്‍സ് കരസ്ഥമാക്കിയതിന്റെയും പേരിലാണ് ആദരം. പനമ്പിള്ളി നഗര്‍ മാനേജ്‌മെന്റ്
ഹൗസില്‍ സംഘടിപ്പിച്ച ചര്‍ച്ചായോഗത്തില്‍ വച്ച് കെ എം എ പ്രസിഡന്റ് മാത്യു
ഉറുമ്പത്ത്, പോള്‍ തോമസിനെ പൊന്നാട അണിയിച്ചു. ഇസാഫിന്റെ വെല്ലുവിളികളും
ഭാവിപദ്ധതികളും പോള്‍ തോമസ് വിവരിച്ചു. ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനും മൈക്രോ
ക്രെഡിറ്റ്, മൈക്രോ ഫിനാന്‍സ് ആശയങ്ങളുടെ പ്രമുഖ പ്രയോക്താവുമായ ബംഗ്ലാദേശിലെ
സാമൂഹ്യ സംരംഭകന്‍ മുഹമ്മദ് യൂനുസില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടതിനെ കുറിച്ച്
അദ്ദേഹം വിശദമായി സംസാരിച്ചു. വായ്‌പ നല്‍കുന്നതിനപ്പുറമുള്ള
ധനകാര്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഇസാഫ് എന്നും പ്രവര്‍ത്തിക്കുന്നതും
നിലകൊള്ളുന്നതുമെന്ന് അദ്ദേഹം പ്രസ്‌താവിച്ചു. നമുക്കു ചുറ്റുമുള്ള
സമൂഹത്തെയൊന്നാകെ ധനകാര്യപരമായി ഉള്‍ക്കൊള്ളുന്നതും സാമൂഹ്യവികസനം, ദരിദ്രരുടെ
പുരോഗതി, സ്‌ത്രീകളുടെ തൊഴില്‍ ക്ഷമത തുടങ്ങിയവയ്‌ക്കു വേണ്ടി നിലകൊള്ളുന്നതുമാണ്
ഇസാഫിന്റെ വിജയത്തിന്റെ മുഖ്യഘടകങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസാഫ്
പുതുതായി ആരംഭിക്കുന്ന ചെറുകിട ധനകാര്യ ബാങ്ക് 2017 ഫെബ്രുവരി മൂന്നാമത്തെ
ആഴ്‌ചയില്‍ പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍, അതിന്റെ ഔദ്യോഗികമായ ആരംഭം 2017
ഏപ്രിലില്‍ ആയിരിക്കും. ഇന്ത്യയൊട്ടാകെ 85 ശാഖകളാണ് ഇസാഫ് ആസൂത്രണം ചെയ്യുന്നത്.
കേരളത്തില്‍ മാത്രം 50 ശാഖകളുണ്ടാകും. 2020 ഓടെ 30 ലക്ഷം ഉപഭോക്താക്കളെയും 20,000
കോടി വിറ്റുവരവും സൃഷ്‌ടിക്കുക എന്നതാണ് പോള്‍ തോമസിന്റെ ലക്ഷ്യം.
വി
സ്റ്റാര്‍ ക്രിയേഷന്‍സ് സീനിയര്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടറും സൗത്ത് ഇന്ത്യന്‍
ബാങ്ക് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായ അബ്രാഹം തര്യന്‍ ചര്‍ച്ച നയിച്ചു. കെ
എം എ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ അബ്രാഹം സ്വാഗതവും ഹോണററി
സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment