കൊച്ചി : മുന്‍നിര ടയര്‍ കമ്പനിയായ ബ്രിഡ്‌ജ് സ്റ്റോണ്‍,
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സഹകരണത്തോടെ, റോഡ് സുരക്ഷാവാരത്തിന്റെ
ഭാഗമായി സൗജന്യ ടയര്‍ ചെക്ക്-അപ് ക്യാമ്പ് ആരംഭിച്ചു.
കൊച്ചിയിലേയും
തിരുവനന്തപുരത്തേയും ടിസിഎസ് കാമ്പസുകളിലാണ് ടയര്‍ ചെക്ക്-അപ് ക്യാമ്പുകള്‍.
രാജ്യത്തെ 14 നഗരങ്ങളിലെ 58 ടിസിഎസ് ഫെസിലിറ്റികളില്‍ ജനുവരി 27 വരെ ക്യാമ്പ്
നീണ്ടുനില്‍ക്കും.
സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുകയാണ്
ക്യാമ്പിന്റെ ലക്ഷ്യമെന്ന് ബ്രിഡ്‌ജ് സ്റ്റോണ്‍ ഇന്ത്യ ഡയറക്‌ടര്‍ അജയ് സേവേകാരി
പറഞ്ഞു. 2015-ല്‍ അഞ്ചു ലക്ഷം റോഡപകടങ്ങളിലായി 1,46,000 പേര്‍ മരിച്ചതായാണ്
കേന്ദ്ര റോഡ് ഗതാഗത-ദേശീയ പാത മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പരിക്കേറ്റവര്‍ ഇതിന്റെ മൂന്നിരട്ടി വരും. ഓരോ വര്‍ഷവും റോഡപകടങ്ങളില്‍
മരണമടയുന്നവരുടെ എണ്ണത്തില്‍ 4.6 ശതമാനം വര്‍ധനമാണുള്ളത്.
കേരളം, കര്‍ണാടക,
തമിഴ്‌നാട്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള 13
സംസ്ഥാനങ്ങളിലാണ് റോഡപകടങ്ങളുടേയും അപകടമരണങ്ങളുടേയും 80 ശതമാനവും
സംഭവിക്കുന്നത്. ലോകത്തില്‍ ഏറ്റവും അധികം വാഹനപെരുപ്പമുള്ള രാജ്യം
ഇന്ത്യയാണ്.
എയര്‍ പ്രഷര്‍, ട്രെഡ്‌ഡെപ്‌ത്, ട്രെഡ് വാട്ടര്‍, വീല്‍
ബാലന്‍സിംഗ്, അലൈന്‍മെന്റ് എന്നിവ സ്ഥിരമായി പരിശോധിക്കുന്നത് റോഡ് അപകടങ്ങള്‍
കുറയ്‌ക്കാനും സുരക്ഷിത ഡ്രൈവിംഗ് ഉറപ്പാക്കാനും സഹായിക്കും.
ക്യാമ്പില്‍
ബ്രിഡ്‌ജ് സ്റ്റോണിലെ സാങ്കേതികവിദഗ്‌ധരുടെ സംഘം സൗജന്യ ടയര്‍ ചെക്ക്-അപ്പുകള്‍
നടത്തുകയും ടയറുകളുടെ കൃത്യമായ അറ്റകുറ്റപ്പണിയെക്കുറിച്ചുള്ള ബോധവത്‌കരണം
നല്‍കുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവരുടേയും വാഹനങ്ങള്‍ക്ക് ടയര്‍ സുരക്ഷ
ഉറപ്പാക്കുന്നതിന്റെ ഭാഗമായി യാത്രകളില്‍ ഇന്ത്യയിലുടനീളമുള്ള ബ്രിഡ്‌ജ്
സ്റ്റോണിന്റെ തിരഞ്ഞെടുത്ത സ്റ്റോറുകളില്‍ ഉപയോഗിക്കാവുന്ന മൂന്ന് സൗജന്യ ടയര്‍
ചെക്ക്-അപ്പ് കൂപ്പണുകളും നല്‍കും.
No comments:
Post a Comment