കൊച്ചി: ഭാരത
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത പ്രസാരണ കമ്പനിയായ പവര്‍ ഗ്രിഡ്
കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 7,520 കോടി
രൂപയുടെ മൊത്ത ലാഭം കൈവരിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ആകെ
വിന്നയില്‍ 25 ശതമാനവും ലാഭത്തില്‍ 26 ശതമാനവും വളര്‍ച്ചയാണ് കമ്പനി
നേടിയിരിക്കുുന്നത്.
2016-17 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 22
ശതമാനം വളര്‍ച്ചയില്‍ കമ്പനിനി് 1,916 കോടി രൂപയുടെ ലാഭം കൈവരിക്കാാനായി. 2016-17
സമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം 10.0 ശതമാനം കൂടാതെ കമ്പനി 33.5 ശതമാനം
അന്തിമ ലാഭ വിഹിതവും നല്‍കും. ഏപ്രില്‍ 2017ന്റെ അവസാനത്തില്‍ പവര്‍ ഗ്രിഡ്
292,500 ലൈനുകളും സ്ഥാപിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ 2016-17
ലെ ട്രാന്‍സ്‌മിഷന്‍ സിസ്റ്റത്തിന്റെ ലഭ്യത 99.79 ശതമാനമായി.
2016-17
കാലഘട്ടത്തില്‍ പവര്‍ ഗ്രിഡ് നിരവധി പ്രധാനപ്പെട്ട അന്തര്‍-ഗതാഗത സംവിധാനങ്ങള്‍
പൂര്‍ത്തിയാക്കി. ടി ബി സി ബി യുടെ കീഴിലുള്ള രണ്ട് പ്രോജക്ടുകളും കമ്പനി
പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ 24,429 കോടി രൂപയുടെ മൂലധന ചിലവും കമ്പനി നടത്തി.
12ാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ കൂടുതല്‍
മൂലധന നിക്ഷേപമാണ് പവര്‍ ഗ്രിഡ് കൈവരിച്ചത്.
ലോകത്തിലെ ഏറ്റവും നീളം
കൂടിയ ബഹു ടെര്‍മിനല്‍ 800 കെ വി എച് വി ഡി സി ആധുനിക സാങ്കേതിക വിദ്യകളുടെ
സഹായത്തോടെ സ്ഥാപിച്ചു. ഹെലികോപ്‌ടറുകളുടെയും ഡോനുകളുടെയും സഹായത്തോടെയാണ്
ട്രാന്‍സ്‌മിഷന്‍ ലൈനുകള്‍ സ്ഥാപിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പവര്‍
ഗ്രിഡ് പുതിയ വോള്‍ടേജ് ലെവല്‍ അവതരിപ്പിക്കുകയും ചെയ്‌തു.
No comments:
Post a Comment