ഓണത്തിനായി സോണിയുടെ ആകര്‍ഷകമായ
കണ്‍സ്യൂമര്‍ പ്രമോഷന്‍ ഓഫറുകള്‍
അനായാസ വായ്പാ ഓഫറുകളും തിരഞ്ഞെടുത്ത സോണി ഉല്‍പന്നങ്ങളില്‍ സുനിശ്ചിത സമ്മാനങ്ങളും എല്ലാ കാറ്റഗറികളിലും പുതിയ ഉല്‍പന്നങ്ങള്‍ ഃ ബ്രാവിയ ടിവികള്‍, ഹോം തിയേറ്ററുകള്‍, ആല്‍ഫാ ക്യാമറകള്‍, എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍, എക്‌സ്ട്ര ബാസ് ഹെഡ്‌ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രാദേശിക മാര്‍ക്കറ്റിംഗില്‍ മലയാളിത്തനിമ തുടരുന്നു2017 ജൂലൈ സെപ്തംബര്‍ മാസങ്ങളില്‍ 170 കോടിയുടെ ഓണം ഉത്സവകാല വില്‍പന ലക്ഷ്യം
കൊച്ചി, 31 ജൂലൈ, 2017: ഓണം ആഘോഷതിമര്‍പ്പിന് ചൂടേറ്റിക്കൊണ്ട്, സോണി ഇന്ത്യ ഇന്ന് ഓണം ഉത്സവ സീസണിലേക്കുള്ള അവരുടെ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അനായാസ വായ്പാ ഓപ്ഷനുകള്‍ സഹിതം ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അനായാസ വായ്പാ ഓഫറുകളും തിരഞ്ഞെടുത്ത സോണി ഉല്‍പന്നങ്ങളില്‍ സുനിശ്ചിത സമ്മാനങ്ങളും
തിരഞ്ഞെടുത്ത സോണി ബ്രാവിയോ ടിവികള്‍, ഹോം തീയറ്ററുകള്‍, ആല്‍ഫ പ്രൊഫഷണല്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇമേജിങ് ഉല്‍പ്പന്നങ്ങള്‍, സൈബര്‍ഷോട്ട് പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍, ഹാന്‍ഡിക്യാം ക്യാംകോര്‍ഡേഴ്‌സ്, ആക്ഷന്‍ കാം തുടങ്ങി ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ സോണി ഉല്‍പ്പന്നങ്ങള്‍ക്കുമൊപ്പം വളരെ ആകര്‍ഷകമായ സുനിശ്ചിത സമ്മാനം ലഭിക്കുന്നതാണ്. പ്ലേസ്റ്റേഷന്‍4 1 ടിബി, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ് 1ടിബി, യുഎസ്ബി പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, പെന്‍ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയ സോണി ഉല്‍പ്പന്നങ്ങള്‍ തന്നെയാണ് സമ്മാനമായി നല്‍കുന്നതും. പ്രൊമോഷണല്‍
സ്‌കീം 2017 ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കും 2017 സെപ്തംബര്‍ 15 വരെ തുടരും.
ബജാജ് ഫിന്‍സെര്‍വ് അല്ലെങ്കില്‍ കാപ്പിറ്റല്‍ ഫസ്റ്റ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഫിനാന്‍സ് സ്‌കീമുകളും പ്രയോജനപ്പെടുത്താം. കേവലം രൂ. 1 ഡൗണ്‍പേയ്‌മെന്റ് നല്‍കി പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ ഈ സ്‌കീം ലഭ്യമാക്കാം.. പൈന്‍ ലാബുകള്‍ ടെര്‍മിനല്‍ വഴി തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡില്‍ വിവിധ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
ലോഞ്ച് ചടങ്ങില്‍ സംസാരിക്കവെ, സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശ്രീ കെനിഛിരൊ ഹൈബി പറഞ്ഞു, 'രാജ്യത്തെ ഉത്സവ സീസണുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്ന ആഘോഷമാണ് ഓണം. മുഴുവന്‍ ഉത്സവ സീസണിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വില്‍പ്പന പ്രവണത വിലയിരുത്താനുള്ള ഒരു മാനദ്ണ്ഡമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓണം ഫെസ്റ്റിവല്‍. ഞങ്ങളുടെ എല്ലാ ഉല്‍പന്ന വിഭാഗങ്ങളിലും പ്രമോഷന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ മാര്‍ക്കറ്റിംഗ് കാമ്പെയിനും ഈ മേഖലയിലെ വില്‍പ്പനയെ സഹായിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ആകര്‍ഷകമായ വായ്പാ പദ്ധതികളിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട സോണി ഉല്‍പ്പന്നങ്ങള്‍ അനായാസമായി വാങ്ങാന്‍ കഴിയും. '
സോണി ഇന്ത്യ സെയില്‍സ് ഹെഡ് ശ്രീ. സതീഷ് പദ്മനാഭന്‍ പറഞ്ഞു, 'ഓരോ വര്‍ഷവും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഓണം കൂടുതല്‍ സ്‌പെഷ്യല്‍ ആക്കുവാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.. ഈ ഉത്സവ സീസണില്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 170 കോടി രൂപയാണ് കേരള മാര്‍ക്കറ്റില്‍ നിന്ന് മാത്രമായി നേടാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് . നമ്മുടെ പുതുതായി പുറത്തിറക്കിയ BRAVIA K OLED TV യും 4 K TVയുടെ 2 മോഡലുകളും ഓണം ഉത്സവ സീസണില്‍ കേരള വിപണിയില്‍ മാത്രമായി 50,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുമാത്രമല്ല, ഓരോ ബ്രാവിയ വാങ്ങുമ്പോഴും ഒരു സമ്മാനം ഉറപ്പ് നല്‍കുന്നതിലൂടെ ഇത്തവണ ഞങ്ങളുടെ ഉപഭോക്താക്കളുടെ ഓണാഘോഷത്തിന് കൂടുതല്‍ ആഹ്ലാദം പകരാനാകുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്.'
ഉല്‍പ്പന്ന വിഭാഗങ്ങളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു
സോണി ഇന്ത്യയുടെ BRAVIA OLED TV്, ആല്‍ഫ 9 മിറര്‍ ലെസ്സ് ക്യാമറ, ആല്‍ഫ 5100 എന്‍ട്രി ലെവല്‍ മിറര്‍ലെസ്സ് ക്യാമറ, എക്‌സപീരിയ ഖഅ1 അള്‍ട്ര മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍, ഹൈപവര്‍ പോര്‍ട്ടബിള്‍ ഹോം ഓഡിയോ സിസ്റ്റം HT-RT40, സ്റ്റൈലിഷ് 5.1 ചാനല്‍ ടോള്‍ ബോയ് ഹോം തിയറ്റര്‍ സിസ്റ്റം ഔൗെ40 എന്നിവ അടക്കമുള്ള ുല്‍പ്പന്ന വിഭാഗങ്ങളില്‍ നൂതനമായ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment