ബിയാക്‌സിയല്‍ ഓറിയെന്‍റഡ് പോളൊപിപ്രോളിന്‍ (ബി.ഒ.പി.പി) ഫിലിം
നിര്‍മ്മാണ രംഗത്തിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയായ കോസ്‌മോ ഫിലിംസ്
ലിമിറ്റഡ് മികച്ച വളര്‍ച്ചയോടെ ആദ്യ പാദം പിന്നിട്ടു. ജൂണ്‍30ന് അവസാനിച്ച
ധനകാര്യവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 470 കോടി രുപയാണ് ആകെ വരുമനം
രേഖപ്പെടുത്തിയിരിയ്‌ക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 409 കോടിയായിരുന്നു
കമ്പനി നേടിയിരുന്നത്. ജി.എസ്.ടി യുടെ വരവോടെ കമ്പനിയുടെ വരുമാനത്തില്‍ ചെറിയ
ഇടിവ് സംഭവിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്‌തുകളുടെ വിലയിടിവിലുടെ ഈ പാദത്തില്‍ 5.3
കോടിയുടെ നഷ്ടമാണ് കമ്പനിയ്‌ക്ക് ഉണ്ടായിരിയ്‌ക്കുന്നത്.
?സ്‌പെഷ്യാലിറ്റി ഫിലിമുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ
കേന്ദ്രീകരിച്ചുട്ടുണ്ട്. ജി.എസ്.ടി.യുടെ നടപ്പാക്കല്‍ കമ്പനിയുടെ മാര്‍ജിനെ
ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത പാദത്തോടെ അതില്‍ നിന്നും കരകയറാന്‍
സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന് കോസ്‌മോ ഫിലിംസ് ലിമിറ്റഡ്
സി.ഇ.ഒ പങ്കജ് പൊഡാര്‍ പറഞ്ഞു
No comments:
Post a Comment