Tuesday, September 26, 2017

കേരളത്തിന്‌ ഏറ്റവും അനുയോജ്യം ഓട്‌ കൊണ്ടുള്ള മേല്‍ക്കൂര




കൊച്ചി : കളിമണ്ണില്‍ നിര്‍മിച്ച ഓടുകളിലേക്കുള്ള തിരിച്ചുപോക്ക്‌ സംസ്ഥാനത്ത്‌ പൊതുവെ കാണാം. കേരളത്തിന്റെ കാലാവസ്ഥയ്‌ക്കും പരിസ്ഥിതിയ്‌ക്കും യോജിച്ചത്‌ ഓടാണ്‌ എന്ന തിരിച്ചറിവാണ്‌ ഇതിന്‌ കാരണം.
പരമ്പരാഗത നാലുകെട്ടായാലും ആധുനിക രീതിയിലുള്ള ഭവനങ്ങളായാലും മേല്‍ക്കൂര ഓടിന്റേതാവുന്നതു തന്നെയാണ്‌ ഉത്തമെമന്ന്‌ വീനര്‍ബര്‍ഗര്‍ ഇന്ത്യാ മാര്‍ക്കറ്റിങ്‌ മാനേജര്‍ അനുസ്വ മിത്ര പറഞ്ഞു. മേല്‍ക്കൂരയ്‌ക്കുപയോഗിക്കുന്ന ഇതര സാമഗ്രികളായ കോണ്‍ക്രീറ്റ്‌, റബ്ബര്‍, ലോഹങ്ങള്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓടിനുള്ള ഗുണഗണങ്ങള്‍ പലതാണ്‌. ഓടുപയോഗിക്കുമ്പോള്‍ നിര്‍മാണച്ചെലവ്‌ കുറയുന്നു, വൈദ്യുതിച്ചെലവും അറ്റകുറ്റപ്പണിയ്‌ക്കുള്ള ചെലവുകളും ലാഭിക്കാന്‍ സാധിക്കുന്നു. കാര്‍ബണ്‍ഡയോക്‌സൈഡ്‌ മൂലമുള്ള അന്തരീക്ഷമലിനീകരണം ഇല്ലാതാക്കാം എന്നതാണ്‌ മറ്റൊരു സവിശേഷത.
കളിമണ്ണ്‌ കുഴച്ചത്‌ ചൂളയില്‍ ചൂടാക്കിയാണ്‌ ഓടുകള്‍ നിര്‍മിക്കപ്പെടുന്നത്‌. ഏത്‌ താപനിലയില്‍ ചൂടാക്കുന്നതെന്നതിനേയും എന്ത്‌ മാത്രം സമയം ഇതിനായി എടുക്കുന്നതെന്നതിനേയും ആശ്രയിച്ചാണ്‌ ഓടിന്റെ സാന്ദ്രത കൂടിയും കുറഞ്ഞുമിരിക്കുന്നത.്‌ കളിമണ്‍ ഓടുകള്‍ ഏറ്റവും ഉയര്‍ന്ന താപത്തിലാണ്‌ ചൂടാക്കുന്നതെന്നതിനാല്‍ അവ എളുപ്പത്തില്‍ പൊട്ടിപ്പോകുകയോ തീപിടിക്കുകയോ ഇല്ല. ഓടുകള്‍ സാധാരണഗതിയില്‍ വെള്ള, മഞ്ഞ, ഓറഞ്ച്‌, തവിട്ടു നിറങ്ങളിലായിരിക്കും. അതോടൊപ്പം നമുക്കാവശ്യമായ മറ്റ്‌ നിറങ്ങളില്‍ ഓട്‌ നിര്‍മിക്കാനും കഴിയും; ചൂളയിലിടുന്നതിനു മുന്‍പ്‌ നിങ്ങളാഗ്രഹിക്കുന്ന ഇനാമല്‍ പെയിന്റ്‌ കളിമണ്ണില്‍ സ്‌പ്രേ ചെയ്‌താല്‍ മതി. ചൂട്‌ കഠിനമായതിനാല്‍ ഈ നിറം പിന്നീട്‌ നഷ്‌ടപ്പെടുകയില്ല. ഇതൊക്കെയാണെങ്കിലും സ്‌പാനിഷ്‌, ഇറ്റാലിയന്‍ ശില്‍പഭംഗിയോടു കൂടിയ ടെറാക്കോട്ട സ്റ്റൈലാണ്‌ പലരും തെരഞ്ഞെടുക്കുന്നത്‌.
കെട്ടിടത്തിനായുള്ള പ്ലാന്‍ വരയ്‌ക്കുന്ന വേളയില്‍ തന്നെ മേല്‍ക്കൂര ഏതെന്ന്‌ നിശ്‌ചയിച്ചിരിക്കും. മുഖ്യമായും കടലോര പ്രദേശമെന്ന നിലയ്‌ക്ക്‌ ചരിവുള്ള മേല്‍ക്കൂരയാണ്‌ കേരളത്തിലെ വീടുകള്‍ക്കും വില്ലകള്‍ക്കും അനുയോജ്യമായിട്ടുള്ളത്‌. ചരിഞ്ഞിരിക്കുമ്പോള്‍ മഴക്കാലത്ത്‌ വെള്ളം ഒഴുകിപ്പോയിക്കൊള്ളും. പൊട്ടിപ്പോകുന്നവ മാറ്റിവയ്‌ക്കാം, മെയിന്റനന്‍സ്‌ ചെലവില്ല, വെള്ളം അകത്ത്‌ കടക്കില്ല, തീപിടിക്കില്ല, തുരുമ്പെടുക്കില്ല, 100 വര്‍ഷം വരെ ആയുസ്സ്‌ എന്നിവ ഓടുകളുടെ പ്രത്യേകതകളാണ്‌.
ഓടുകളുണ്ടാക്കാനുപയോഗിക്കുന്ന കളിമണ്ണില്‍ വിഷാംശമുള്ള ഒന്നും തന്നെയില്ല; ഓടിലൂടെ ഒഴുകി വരുന്ന മഴവെള്ളം കുടിക്കാനുപയോഗിക്കാമെന്നിരിക്കെ മഴ വെള്ള സംഭരണം സാദ്ധ്യമാകുന്നു. ഓട്‌ നിര്‍മാണ പ്രക്രിയയില്‍ വിസര്‍ജ്യവസ്‌തുക്കളൊന്നും പുറത്തുവിടുന്നില്ല എന്നതിനാല്‍ പരിസ്ഥിതിക്ക്‌ യാതൊരു ഹാനിയും സംഭവിക്കില്ല.
കളിമണ്ണിനേക്കാള്‍ 40 ശതമാനത്തോളം ഭാരമുള്ളതാണ്‌ കോണ്‍ക്രീറ്റ്‌ എന്നതിനാല്‍ മേല്‍ക്കൂരയ്‌ക്ക്‌ ബലം കൊടുക്കാന്‍ തൂണുകള്‍ ഉപയോഗിക്കണം; മുറിക്കുള്ളിലെ സ്ഥല സൗകര്യം കുറയാന്‍ ഇത്‌ കാരണമാകുന്നു. കടലോരപ്രദേശമാണെങ്കില്‍ കോണ്‍ക്രീറ്റില്‍ പൊട്ടല്‍വീഴും; ഓടാണെങ്കില്‍ ഇത്‌ സംഭവിക്കില്ല. കോണ്‍ക്രീറ്റില്‍ പതിക്കുന്ന ജലത്തിന്റെ 13 ശതമാനം വലിച്ചെടുക്കുമ്പോള്‍ ഓടിനെ സംബന്ധിച്ചേടത്തോളം ഇത്‌ അര ശതമാനത്തില്‍ താഴെയാണ്‌. കോണ്‍ക്രീറ്റാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ കടലോര പ്രദേശങ്ങളിലെ വീടുകളുടെ മേല്‍ക്കൂരയില്‍ നിന്ന്‌ ചോര്‍ച്ച സംഭവിക്കുന്നു.
ഇതിനൊക്കെ പുറമെ കാണാന്‍ ചന്തവും ഓടിന്റെ മേല്‍ക്കൂര തന്നെയാണ്‌. പരിസ്ഥിതിയെ ഒരു ഘട്ടത്തിലും ദോഷകരമായി ബാധിക്കുന്നില്ല എന്നതും ഓട്‌ മേല്‍ക്കൂരയായുള്ള വീടിന്റെ ഉടമയ്‌ക്ക്‌ അഭിമാനിക്കാവുന്ന ഘടകമാണ്‌.
ക്യാപ്‌ഷന്‍--വീനര്‍ബര്‍ഗര്‍ ഇന്ത്യാ മാര്‍ക്കറ്റിങ്‌ മാനേജര്‍ അനുസ്വ മിത്ര 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...