കൊച്ചി: ക്രിസ്‌മസിനെ വരവേല്‍ക്കാനൊരുങ്ങി ലേ മാരിടൈം ഹോട്ടലില്‍
കേക്ക് മിക്‌സിങ് സംഘടിപ്പിച്ചു. ലേ മാരിടൈം ഹോട്ടല്‍ മാനേജിങ് ഡയറക്ടര്‍
ശാന്തകുമാര്‍, ജനറല്‍ മാനേജര്‍ സുധീഷ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി. മലയാള
ചലച്ചിത്ര താരങ്ങളായ ബാല, അഞ്ചലി അനീഷ് ഉപാസന, സംവിധായകന്‍ ശ്രീകാന്ത് മുരളി,
മാധ്യമ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് അതിഥികള്‍, ഹോട്ടലിലെ അതിഥികള്‍
തുടങ്ങിയവര്‍ പങ്കെടുത്ത പ്രൗഡ ഗംഭീരമായ ചടങ്ങിലായിരുന്നു കേക്ക് മിക്‌സിങ്. ലേ
മാരിടൈം ഹോട്ടലിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളിലൊന്നായിരുന്നു ഈ കേക്ക്
മിക്‌സിങ് എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ജനറല്‍ മാനേജര്‍ സുധീഷ്
ചൂണ്ടിക്കാട്ടി. ആഹ്ലാദകരമായ ആഘോഷ വേളയെ ഒത്തൊരുമിച്ചു സ്വാഗതം ചെയ്യുന്നതു
കൂടിയായി ഇതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ വൈപ്പിന്‍ ഗോശ്രീ ജങ്‌ഷനില്‍
അതിമനോഹരമായ സ്ഥാനത്തു സ്ഥിതി ചെയ്യുന്ന ലേ മാരിടൈം ഹോട്ടല്‍ കൊച്ചിയിലെ പഞ്ച
നക്ഷത്ര ഹോട്ടലുകള്‍ക്കൊപ്പം കൊച്ചിയുടെ കിരീടത്തിലെ മറ്റൊരു തൂവല്‍ കൂടിയായി
മാറുകയാണ്. ആഡംബരത്തിന്റെ പര്യായമായ ലേ മാരിടൈം ദൈവത്തിന്റെ സ്വന്തം നാട്ടില്‍
അറബിക്കടലിന്റെ റാണിയെ തേടിയെത്തുന്ന അതിഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള
അനുഭവങ്ങളാവും പ്രദാനം ചെയ്യുക.
മീറ്റിങുകള്‍, കോണ്‍ഫറന്‍സുകള്‍, മറ്റു
ചടങ്ങുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ തികച്ചും അനുയോജ്യമായ രീതിയിലാണ് ലേ
മാരിടൈമിന്റെ രൂപകല്‍പ്പന. ഇവിടെയുള്ള ബാങ്ക്വറ്റ് ഹാളായ ലെജെന്റ്‌സ് വിവാഹ
ചടങ്ങുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേദിയാകുവാന്‍ തികച്ചും അനുയോജ്യമാണ്.
തികച്ചും പ്രൊഫഷണല്‍ ആയി മീറ്റിങുകള്‍ നടത്താനുള്ള വേദിയാണ് ബോര്‍ഡ് റൂമായ
നെക്‌സസ്.
സ്‌പൈസീ എന്ന മള്‍ട്ടി കൂസിന്‍ റെസ്‌റ്റോറന്റ്, സീഫൂഡ്. ഗ്രില്‍
വൈവിധ്യങ്ങള്‍ അവതരിപ്പിക്കുന്ന ഗാലക്‌സീ, ഒരു കോഫി ലോഞ്ചിനേക്കാള്‍ ഉപരിയായ
അനുഭൂതികള്‍ സമ്മാനിക്കുന്ന സീ ലോഞ്ച് തുടങ്ങിയ റസ്‌റ്റോറന്റുകളും ഇവിടെയുണ്ട്.
സണ്‍ഡെക് എന്ന ഇന്‍ഫിനിറ്റി പൂള്. ഹെല്‍ത്ത് ക്ലബ്ബ് ആയ റിവൈവ്, ബെലേസ
എന്ന സ്‌പാ തുടങ്ങി നിരവധി മറ്റ് ആകര്‍ഷണങ്ങളും ഇവിടെയുണ്ട്.
No comments:
Post a Comment